Month: April 2022
-
Crime
നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് നോട്ടീസ്
നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കാവ്യയ്ക്ക് നോട്ടീസ് നൽകി. ആലുവ പോലീസ് ക്ലബിൽ എത്താനാണ് നിർദേശം. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിൽ നിർണായക ശബ്ദരേഖ പുറത്തായി. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ഗൂഢാലോചനയിൽ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.
Read More » -
NEWS
കൊതിയൂറുന്ന കൊത്തു പൊറോട്ട വീട്ടിൽ തയ്യാറാക്കാം
കൊത്തുപൊറോട്ട ഒരു തമിഴ് ‘നാടൻ’ തട്ടുകട വിഭവമാണ്.മുട്ടപൊറോട്ടയെന്നും ഇത് അറിയപ്പെടുന്നു. പൊറോട്ടയ്‌ക്കൊപ്പം മുട്ടയും എരിവും മുളകുമെല്ലാം ചേര്‍ക്കുമ്പോള്‍ അടിപൊളി വിഭവമായി മാറും ഇത്.ഒറ്റയൊരെണ്ണം മതി വയർ നിറയാൻ.വേണമെങ്കിൽ ചിക്കനും ചേർത്ത് കുറച്ചു കൂടി ആഢംബര വിഭവമാക്കാം ഇത്.കിടിലൻ കൊത്തുപൊറോട്ട വീട്ടിൽ തയ്യാറാക്കിയാലോ..? ചേരുവകൾ(നാല് പേർക്ക് കഴിക്കാവുന്ന കണക്ക്) പൊറോട്ട- 5 സവാള- 2 പച്ചമുളക്- 5 തക്കാളി- 2 കുരുമുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍ മുട്ട- 3 ഉപ്പ്, എണ്ണ – ആവശ്യത്തിന് കറിവേപ്പില- മൂന്ന് തണ്ട് മല്ലിയില- ഒരു പിടി ചിക്കന്‍(ആവശ്യമെങ്കിൽ മാത്രം)- ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് എല്ലില്ലാതെ വേവിച്ചുടച്ചത്- കാല്‍കിലോ തയ്യാറാക്കുന്ന വിധം പൊറോട്ട ചെറുതായി മുറിച്ചെടുക്കണം.പിന്നീട് ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് മുറിച്ച് വെച്ച പൊറോട്ട മൊരിയിച്ചെടുക്കണം. മൊരിയിച്ചെടുത്ത പൊറോട്ട വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം.അതേ ചട്ടിയില്‍ കുറച്ച് എണ്ണ ഒഴിച്ച് ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ ചേര്‍ത്ത് നല്ലതു പോലെ…
Read More » -
NEWS
ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ?
തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നത് പണ്ടുതൊട്ടെയുള്ള പല്ലവിയാണ്.വെള്ളത്തിൽക്കൂടി രോഗാണുക്കൾ ഉള്ളിൽ കടക്കുന്നത് തടയാനാണ് ഇങ്ങനെ പറയുന്നത്.തുറന്ന കിണറുകളിൽ വവ്വാൽ ഉൾപ്പടെയുള്ളവയുടെ കാഷ്ഠം വീഴാൻ സാധ്യതയേറെയാണ്.പൈപ്പുകളിൽ കൂടി എത്തുന്നത് സമീപത്തെ പുഴയിലെയോ തോട്ടിലെയോ വെള്ളവുമാകും.എത്ര ക്ലോറിൻ ഇട്ടാലും തീരാത്തത്ര ബാക്ടീരിയകൾ അതിലുണ്ടാവും.എന്നാൽ ചൂടുവെള്ളം കുടിക്കണമെന്ന് പറയുന്നത് ഇതുകൊണ്ട് മാത്രമല്ല കേട്ടോ. ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് ചൂടുവെളളം കുടിക്കുന്നത് ആരോഗ്യകരമായ ശീലമാണ്.ഇതു മാത്രമല്ല, ചൂടുവെള്ളത്തിന് ആരോഗ്യവശങ്ങള്‍ വേറെയും ധാരാളമുണ്ട്.രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും ശ്വസനം സുഗമമാക്കാനും ചൂടുവെള്ളം നല്ലതാണ്.ചൂടുവെള്ളം കുടിക്കുമ്പോള്‍ ശരീരോഷ്മാവ് കൂടുകയും വിയര്‍ക്കുകയും ചെയ്യും.ശരീരത്തെ തണുപ്പിക്കാന്‍ മാത്രമല്ലാ, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിനും വിയര്‍ക്കുന്നത് നല്ലതാണ്. ഇതോടെ രക്തം ശുദ്ധിയാവുകയും ചെയ്യും. നാഡീവ്യവസ്ഥയെ ശുദ്ധീകരിക്കാനും ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാനും ചൂടുവെളളം നല്ലതാണ്.തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് ചൂടുവെളളം കുടിക്കുന്നത്.രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുള്ള വെള്ളം കുടിയ്ക്കുന്നത് ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.ഉറക്കം കാരണം ശരീരത്തിന് വരുന്ന ജലനഷ്ടം പരിഹരിക്കപ്പെടുകയും ചെയ്യും.മലബന്ധം പോലുള്ള…
Read More » -
NEWS
ഒരിക്കൽ വേവിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന ആഹാരം വിഷമാണ്; ആഹാരത്തിലെ വിഷാംശം കുറയ്ക്കാൻ ചില പൊടിക്കൈകൾ
ഭക്ഷണം പാകം ചെയ്ത് മൂന്ന് മണിക്കൂർ മുൻപ് കഴിക്കാൻ പറ്റുന്നവർ ഭാഗ്യവാന്മാർ.കാരണം ഒരിക്കൽ വേവിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന ആഹാരം, വിഷം കഴിക്കുന്നതിന് തുല്യമാണ്.അശുദ്ധി കലർന്ന ആഹാരം, വയറിന് അസ്വസ്ഥതയുണ്ടാക്കും.ഇത് വിവിധ രോഗങ്ങൾക്ക് കാരണമാകും. ഇന്ന് എല്ലാവരും ഇഷ്ടപ്പെടുന്ന ആഹാരമാണ് മാംസാഹാരം.ജീവിയെ കൊന്ന്, ഉടൻ ( അര മണിക്കൂറിനകം) വൃത്തിയാക്കി വേവിച്ചെടുത്ത് മൂന്ന് മണിക്കൂറിനകം കഴിച്ചിരിക്കണം.അതുപോലെയാണ് മത്സ്യവും.ഐസിംഗ്, ഫ്രിഡ്ജ് ഇവയില്ലാതിരുന്ന കാലത്ത് കഴിക്കുന്ന ആഹാരം ശുദ്ധവും രുചികരവും ആയിരുന്നു.മാംസവും മത്സ്യവും പഴകിയാൽ, അനേകകോടി ജീവാണുക്കൾ കടന്നുകൂടി കഴിക്കുന്നവർക്ക് വിട്ടുമാറാത്ത തലവേദന (മൈഗ്രേൻ), പീനസം (സൈനസൈറ്റിസ്), ആസ്ത്മ, വിട്ടുമാറാത്ത പനി, വയറിന് അസ്വസ്ഥത ഇവയുണ്ടാക്കുന്നു.ഇന്നാണെങ്കിൽ ഹോർമോൺ കുത്തി തൂക്കം വരുത്തി വരുന്ന ഇറച്ചിക്കോഴിയും മാസങ്ങളോളം കേട് കൂടാതെ ഇരിക്കാൻ ഫോർമാലിനിൽ കുളിച്ചു വരുന്ന മത്സ്യവും നമ്മുടെ കിഡ്നിയേയും ലിവറിനെയുമെല്ലാം ഒറ്റയടിക്കങ്ങ് കൊണ്ടുപോകും. ചൈനാക്കാരുടെ ഭക്ഷണരീതി കണ്ടിട്ടുണ്ടോ? തീൻമേശയിലെ കാംഫർ സ്റ്റൗവിൽ നിന്നുള്ള ആഹാരം ഏറ്റവും കുറഞ്ഞ അളവിൽ കമ്പുകളുപയോഗിച്ച് വായിലിട്ട് ചവച്ചരച്ച് ഏറ്റവും…
Read More » -
NEWS
അറിയാതെ പോകരുത്;വിയർപ്പ് നാറ്റം കരൾ അല്ലെങ്കിൽ കിഡ്‌നി രോഗങ്ങളുടെ ലക്ഷണമാകാം
എല്ലാവരെയും വിയർക്കുമെങ്കിലും ചിലരെ മാത്രമാണ് വിയർപ്പ് നാറുന്നത്. കാരണം അറിയാമോ? വേനല്‍ കാലമായതിനാല്‍ ഈ പ്രശ്‌നം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടും. ⭕️ ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ചര്‍മത്തിലെ വിയര്‍പ്പുഗ്രന്ഥികള്‍ കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയര്‍പ്പ് ബാഷ്പീകരിക്കാനായി കൂടുതല്‍ താപം ഉപയോഗിക്കപ്പെടുമ്പോള്‍ ശരീരം തണുക്കുന്നു.അതുകൊണ്ട് തന്നെ വിയര്‍പ്പൊരു ശല്ല്യക്കാരനല്ല. ⭕️ വിയര്‍പ്പുഗ്രന്ഥികള്‍ 2 തരമുണ്ട് — എക്രിന്‍, അപ്പോക്രിന്‍ ഗ്രന്ഥികള്‍ എക്രിൻ ഗ്രന്ഥികൾ ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് നേരിട്ട് വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നു.എക്രിൻ ഗ്രന്ഥികൾ കൈകളും കാലുകളും ഉൾപ്പെടെ ശരീരത്തിന്റെ ഭൂരിഭാഗം സ്ഥലത്തും ഉൾക്കൊള്ളുന്നു.ഇതിന് ഒരു ഗന്ധവുമില്ല. അപ്പോക്രൈൻ ഗ്രന്ഥികൾ രോമകൂപങ്ങളിലേക്ക് തുറക്കുന്നു. അരക്കെട്ടിലും കക്ഷങ്ങളിലുമാണ് അപ്പോക്രൈൻ ഗ്രന്ഥികൾ ഉള്ളത്. അപ്പോക്രൈൻ ഗ്രന്ഥികളിൽ നിന്നുള്ള വിയര്‍പ്പ് അരക്കെട്ടിലും കക്ഷങ്ങളിലും കൂടുതല്‍ നേരം തങ്ങിനിന്ന്, അവിടുള്ള ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം ഉണ്ടാകുന്നത്. പ്രായപൂർത്തിയാകുന്നതുവരെ അപ്പോക്രൈൻ ഗ്രന്ഥികൾ പ്രവർത്തിക്കാൻ തുടങ്ങുന്നില്ല, അതിനാലാണ് ചെറിയ കുട്ടികളിൽ ശരീര…
Read More » -
NEWS
2030-ൽ 2 റമദാൻ; ഒരേ വർഷം 3 പെരുന്നാൾ
ഇസ്ലാമിക കലന്‍ഡര്‍ പൂര്‍ണമായും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളത്.ഇതിന്റെ പശ്ചാത്തലത്തില്‍ 2030 ല്‍ രണ്ട് റമദാന്‍ ഉണ്ടാവും.തന്നെയുമല്ല ഒരേ വര്‍ഷം മൂന്ന് പെരുന്നാള്‍ ആഘോഷിക്കാനുമാവും. ഓരോ വര്‍ഷവും 10-11 ദിവസം മുന്നോട്ട് നീങ്ങുന്നതാണ് ചാന്ദ്ര മാസത്തിന്റെ പ്രത്യേകത.ഇതോടെ 2030 ല്‍ റമദാന്‍ ജനുവരിയിലും പിന്നീട് ഡിസംബറിലും വരും.ഫെബ്രുവരി ആദ്യം ഈദ് അല്‍ ഫിത്വര്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ രണ്ട് മാസം കഴിഞ്ഞു വലിയ പെരുന്നാളും ആഘോഷിക്കും എന്നർത്ഥം!
Read More » -
NEWS
തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് അപേക്ഷ ഇനി മൊബൈല്‍ ഫോണുകളിലൂടെയും നല്‍കാം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് അപേക്ഷ ഇനി മൊബൈല്‍ ഫോണുകളിലൂടെയും നല്‍കാം. തദ്ദേശ സ്ഥാപനങ്ങളിലെ 213 സേവനങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നതോടെ അപേക്ഷകളും പരാതികളും സ്വന്തം കമ്ബ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് ഏത് സമയത്തും നല്‍കാം.ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം(ഐഎല്‍ജിഎംഎസ്) വഴിയാണ് സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്.കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക്കിന്റെ സഹായവും തേടാം. ഇതോടെ ഗ്രാമപഞ്ചായത്തുകള്‍ പേപ്പര്‍ ലെസാകും. അപേക്ഷാ ഫീസും കോര്‍ട്ട് ഫീ സ്റ്റാമ്ബിന്റെ വിലയും ഓണ്‍ലൈനായി നല്‍കണം. ഇതിനായി വ്യക്തികള്‍ക്ക് സോഫ്‌റ്റ്‌വെയറില്‍ മൈ അക്കൗണ്ട് തുറക്കാം. https://citizen.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ ആധാര്‍ നമ്ബര്‍ ഉപയോഗിച്ചാണ് അക്കൗണ്ട് ഉണ്ടാക്കേണ്ടത്.
Read More » -
NEWS
വിവാഹം നടക്കാനിരിക്കെ കോട്ടയത്ത് യുവതിയുടെ ദുരൂഹ മരണം
കോട്ടയം: തിരുവാര്‍പ്പില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവാര്‍പ്പ് കുളങ്ങരമഠത്തില്‍ ഹരിപ്രിയ (25) ആണ് മരിച്ചത്.അടുത്ത ദിവസം വിവാഹം നടക്കാനിരിക്കെയാണ് ദുരൂഹ മരണം. തിരുവാര്‍പ്പില്‍ തന്നെയുള്ള യുവാവുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹരിപ്രിയയെ ഇന്ന് രാവിലെ 9 മണിയോടെ വീടിനുളളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മുറി തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ തള്ളി തുറന്നതോടെയാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ഹരിപ്രിയയെ കണ്ടത്.തുടര്‍ന്ന് , ബന്ധുക്കള്‍ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപതിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read More » -
NEWS
എണ്‍പതുകളില്‍ കൊല്‍ക്കത്ത ക്ലബുകളുടെ ആവേശമായിരുന്ന നൈജീരിയന്‍ ഫുട്ബാള്‍ താരം ചിബുസോര്‍ വാകന്‍മാ അന്തരിച്ചു
കൊല്‍ക്കത്ത: എണ്‍പതുകളില്‍ കൊല്‍ക്കത്ത ക്ലബുകളുടെ ആവേശമായിരുന്ന നൈജീരിയന്‍ ഫുട്ബാള്‍ താരം ചിബുസോര്‍ വാകന്‍മാ അന്തരിച്ചു.67 വയസ്സായിരുന്നു.പ്രഭാത നടത്തത്തിനിടയിൽ വീടിനുമുന്നിൽ കുഴഞ്ഞ് വീഴുകയായിരുന്നു. മോഹന്‍ ബാഗന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് എന്നീ മുന്‍നിര ടീമുകള്‍ക്കായി കളിച്ച ആദ്യകാല വിദേശ താരമായിരുന്നു ചിബുസോര്‍.ഇന്ത്യയില്‍ പഠനത്തിനെത്തിയ ചിബുസോര്‍ ആദ്യം ഈസ്റ്റ് ബംഗാളിലാണ് എത്തിയത്.പിന്നീട് മോഹന്‍ ബഗാനിലേക്കും മുഹമ്മദന്‍സിലേക്കും ചേക്കേറി.അക്കാലത്ത് ചീമ ഒകേരിയായിരുന്നു കൊല്‍ക്കത്ത ക്ലബുകളിലെ അറിയപ്പെടുന്ന നൈജീരിയന്‍ താരം.എന്നാല്‍, തന്റെ അസാമാന്യ ട്രിബ്ലിങ്, ഫിനിഷിങ് പാടവംകൊണ്ട് ചിബുസോറും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
Read More » -
NEWS
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യത
തിരുവനന്തപുരം: തെക്കേ ഇന്ത്യക്ക് മുകളില്‍ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.ഇതേത്തുടർന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശിച്ചു.
Read More »