നാഗര്‍കോവില്‍:ഒന്നരയും മൂന്നും വയസ്സുള്ള കുട്ടികൾക്ക് പായസത്തിൽ വിഷം കലർത്തി നൽകിയ ശേഷം കാര്‍ത്തിക കാത്തിരുന്നത് കാമുകനെ.പക്ഷെ എത്തിയത് പോലീസാണെന്നു മാത്രം.
മാര്‍ത്താണ്ഡത്തിനു സമീപത്തുള്ള കുളക്കച്ചി സ്വദേശി ജഗദീഷിന്റെ ഭാര്യ കാര്‍ത്തികയാണ് ആരെയും നടുക്കുന്ന ഈ ക്രൂരത ചെയ്തത്.കുട്ടികള്‍ക്ക് വിഷബാധയേറ്റ് മരിച്ചു എന്ന് വരുത്തിയ ശേഷം പച്ചക്കറി കച്ചവടക്കാരനായ കാമുകനൊപ്പം ഒളിച്ചോടാനാണ് കാര്‍ത്തിക പദ്ധതി തയ്യാറാക്കിയത്.എന്നാല്‍ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍ യുവതിയുടെ ക്രൂരത വെളിപ്പെടുകയായിരുന്നു.
ഭര്‍ത്താവും കുട്ടികളുമൊത്ത് കഴിയുമ്ബോള്‍ തന്നെ നിരവധി പുരുഷന്മാരുമായി കാര്‍ത്തിക ബന്ധം പുലര്‍ത്തിയിരുന്നു. ഇതിനിടയിലാണ് പച്ചക്കറി കച്ചവടക്കാരനായ സുനിലിനെ പരിചയപ്പെടുന്നത്. മാരായപുരത്ത് പച്ചക്കറി കച്ചവടം നടത്തുന്ന സുനിലുമായും യുവതി പ്രണയത്തിലായി.ഈ ബന്ധം തുടരുന്നതിനിടെയാണ് കാര്‍ത്തിക വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നും സുനില്‍ അറിഞ്ഞത്.ഇതോടെ ബന്ധം തുടരാന്‍ സുനില്‍ വിസമ്മതിച്ചു.കുട്ടികളെ ഒഴിവാക്കി വന്നാല്‍ താന്‍ സ്വീകരിക്കാമെന്ന് സുനില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യുവതി സ്വന്തം മക്കളെ കൊല്ലാന്‍ തീരുമാനിച്ചത്.
ബുധനാഴ്ച വൈകുന്നേരം വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ പെട്ടന്ന് മയങ്ങി വീഴുകയായിരുന്നു.ജഗദീഷ് പുറത്തു പോയിരുന്ന സമയമായിരുന്നു ഇത്.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കാര്‍ത്തിക കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.ആശുപത്രിയിൽ നിന്നുമുള്ള റിപ്പോർട്ട് പ്രകാരം മാര്‍ത്താണ്ഡം പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ത്തിക പായസത്തില്‍ വിഷംകലര്‍ത്തി രണ്ടു കുട്ടികള്‍ക്കും നല്‍കിയതാണെന്നു തെളിഞ്ഞു.
കാര്‍ത്തികയുടെ മൊബൈല്‍ നമ്ബറും മുന്‍കാല കോളുകളും പോലീസ് പരിശോധിച്ചിരുന്നു.നിരവധി മെസേജുകളും ഫോണ്‍ കോള്‍ ഡീറ്റയില്‍സും യുവതി ഡിലീറ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിരവധി പുരുഷന്മാരുമായി കാര്‍ത്തിക ഫോണിലൂടെ ബന്ധപ്പെട്ടിരുന്നെന്ന് കണ്ടെത്തി.സംഭവദിവസം മാരായപുരം ഭാഗത്ത് പച്ചക്കറി കട നടത്തുന്ന സുനിലുമായി കാര്‍ത്തിക ഏറെ നേരം സംസാരിച്ചിരുന്നതായി സൈബര്‍ പൊലീസ് മനസിലാക്കി.തുടര്‍ന്നാണ് സുനിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യല്‍ നടത്തിയത്. താന്‍ കാര്‍ത്തികയെ വിവാഹം കഴിച്ചിരുന്നെന്നും കുട്ടിയുണ്ടെന്ന് അറിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചെന്നുമായിരുന്നു സുനിലിന്റെ മൊഴി.എലിവിഷം പായസത്തില്‍ കലര്‍ത്തിയാണ് താന്‍ കുട്ടികള്‍ക്ക് നല്‍കിയതെന്ന് കാര്‍ത്തികയും കുറ്റസമ്മതം നടത്തി.