ചോറും ഗോതമ്പും കാര്‍ബോെെഹഡ്രേറ്റ് ആണെങ്കിലും ചോറ് ദിവസവും ഒരുനേരം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉചിതം. കാര്‍ബോെെഹഡ്രേറ്റ് കൂടുതല്‍ കഴിക്കുന്നത് ട്രൈഗ്ലിസറൈഡിന്റെ അളവു കൂടുന്നതിനു കാരണമാണ്.ചപ്പാത്തി എണ്ണം നിയന്ത്രിക്കാന്‍ എളുപ്പമാണ്. ചോറിന്റെ അളവാകട്ടെ പലപ്പോഴും നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു.
ഒരു ദിവസം കഴിക്കേണ്ട ചോറിന് കൃത്യമായ അളവ് വച്ചില്ലെങ്കില്‍ നിരവധി ജീവിതശൈലി രോഗങ്ങള്‍ നമ്മളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.മൂന്ന് നേരവും ചോറ് കഴിക്കുന്നത് ആരോഗ്യത്തിനു ദോഷമാണ്.ചോറ് വയറ്റിനുള്ളില്‍ ചെന്ന് ദഹിക്കുമ്ബോള്‍ ഗ്ലൂക്കോസ് ആയിട്ടാണ് മാറുന്നത്.ഈ ഗ്ലൂക്കോസ് രക്തത്തിലേയ്ക്ക് കടക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നു.രക്തത്തിലെ പഞ്ചസാര ഉയരുമ്ബോള്‍ അതിനെ നിയന്ത്രിക്കുവാന്‍ പാന്‍ക്രിയാസിലെ ബീറ്റകോശങ്ങളില്‍ നിന്ന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നു.ചോറ് അമിതമായി കഴിക്കുമ്ബോള്‍ ബീറ്റകോശങ്ങള്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനം കൂട്ടേണ്ടിവരും. ബീറ്റകോശങ്ങള്‍ അധികജോലി ചെയ്യേണ്ടിവരുമ്ബോള്‍ ക്ഷീണിക്കും. അപ്പോള്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനം കുറയുകയും അത് പ്രമേഹത്തിനു കാരണമാകുകയും ചെയ്യും.
രാവിലെ ഇഡ്ഡലി, പുട്ട് തുടങ്ങി ആവിയിൽ വേവിക്കുന്ന ഭക്ഷണങ്ങളാണ് നല്ലത്.ഉച്ചയ്ക്ക് ഒരു നേരം ചോറാകാം.രാത്രിയില്‍ ലളിതഭക്ഷണമാണ് ആരോഗ്യത്തിന് നല്ലത് എന്നതു നമ്മുടെ ഭക്ഷണപ്രമാണങ്ങളില്‍ ഒന്നാണ്.രാത്രി ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനു പ്രധാന കാരണമാണ്.ഭാരം കൂടുന്നതിനനുസരിച്ച് പ്രമേഹമു