NEWS

അറ്റ്ലസ് രാമചന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

തൃശൂർ: ബാ​ങ്ക് വാ​യ്പാത​ട്ടി​പ്പു കേ​സി​ല്‍ അ​റ്റ്‌ലസ് ജ്വ​ല്ല​റി ഡ​യ​റ​ക്ട​ര്‍​മാ​രാ​യ എം.​എം. രാ​മ​ച​ന്ദ്ര​ന്‍റെ​യും ഭാ​ര്യ ഇ​ന്ദി​ര രാ​മ​ച​ന്ദ്ര​ന്‍റെ​യും 57.45 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വ​കു​പ്പു ക​ണ്ടു​കെ​ട്ടി. 2013നും 2018​നും ഇ​ട​യി​ല്‍ ന​ട​ന്ന 242.40 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പു​കേ​സി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ഇ​ഡി അ​റി​യി​ച്ചു. ക​ണ്ടു​കെ​ട്ടി​യ സ്വ​ത്തു​വ​ക​ക​ളി​ല്‍ സ്വ​ര്‍​ണം, വെ​ള്ളി, വ​ജ്രം, ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍, സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ള്‍, മ​റ്റു ജം​ഗ​മവ​സ്തു​ക്ക​ള്‍ എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടു​ന്നു.

തൃ​ശൂ​ര്‍ റൗ​ണ്ട് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ത​ട്ടി​പ്പു ന​ട​ന്ന​ത്. വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി 242.40 കോ​ടി രൂ​പ വാ​യ്പ എ​ടു​ത്ത​ശേ​ഷം തി​രി​ച്ച​ട​യ്ക്കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു.

Back to top button
error: