റിയാദ്: മലയാളി സൗദിയില്‍ ജീവനൊടുക്കി.പത്തനംതിട്ട അടൂര്‍ മേലൂട് കണിയാംകോണത് വടക്കേതില്‍ രാജേഷി (39)നെ ആണ് ദമ്മാമിലെ ജോലി സ്ഥലത്തിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഒൻപത് വര്‍ഷമായി ഒരു സ്വകാര്യ ജെ.സി.ബി കമ്ബനിയിലെ മെക്കാനിക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു.
ജോലി സ്ഥലത്തിനടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ഒരു കെട്ടിടത്തിലാണ് രാജേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ രശ്മി, അഞ്ചു വയസ്സ് പ്രായമുള്ള ഒരു കുട്ടിയുണ്ട്.