NEWS

പുളിയാറിലയുടെ ഔഷധഗുണങ്ങൾ;പുളിയാറില ചമ്മന്തി ഉണ്ടാക്കാം

ചിത്രശലഭങ്ങൾ ചേർന്നിരിക്കുന്നതുപോലെ നിലത്തോട് ചേർന്ന് ഇളം പച്ചനിറത്തിൽ നമ്മുടെ തൊടികളിൽ കാണപ്പെട്ടിരുന്ന ഒരു ചെറിയ സസ്യമാണ് പുലിയാറില.Lemon clover എന്നും yellow wood sorrel എന്നും പേരുള്ള പുളിയാറില വിത്തു വീണ് ഒരു പ്രദേശമാകെ പടർന്നു വളരുന്നു. അമ്ളത കൂടുതലുള്ളതുകൊണ്ട് പുളിയാറില പച്ചയ്ക്ക് കഴിക്കാൻ പറ്റില്ല. മറ്റ് ധാന്യങ്ങളുടെയും ചീരകളുടെയും കൂടെ ചേർത്ത് കറിയായും ഔഷധമായും ഉപയോഗപ്പെടുത്താം. പുളിരസമുള്ള തണ്ടുകളും ഇലകളുമാണ് ഇതിനുള്ളത്. ചില പ്രദേശങ്ങളിൽ നിരഭേദമുള്ളതായും കാണപ്പെടുന്നു. പുളിരസമുള്ള ഈ ആറിലക്കു ചെറിയ മഞ്ഞനിറത്തിലുള്ള പൂക്കളാണുള്ളത്.
 ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ശമനത്തിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രധാന ഔഷധസസ്യമാണ് പുളിയാരില. ചെടി സമൂലമാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുക.പുളിയാറിലയുടെ ഏഴ് തരം ഇനങ്ങൾ നീലഗിരിയിൽ കാണപ്പെടുന്നുണ്ട്. ഇവ കാലക്രമേണ എത്തിച്ചേർന്നതാണെന്ന് കരുതപ്പെടുന്നു. പുളിയാരിലയ്ക്ക് പ്രധാനമായും അമ്ലരസമാണ് ഉള്ളതെങ്കിലും എരിവ്, ചവർപ്പ്, മധുരം എന്നിവയും നേരിയ തോതിൽ അനുഭവപ്പെടും. രുചിയുണ്ടാക്കുക, മുഖവൈരസ്യമകറ്റുക എന്നിവയോടൊപ്പം വയറിളക്കം, അർശസ്സ്, ഗ്രഹണി, ത്വക്‌രോഗങ്ങൾ, നേത്രരോഗങ്ങൾ, ആർത്തവ സമ്പന്ധമായ പ്രശ്നങ്ങൾ, കുടലിലെ പ്രശ്നങ്ങൾ, വിശപ്പില്ലായ്മ എന്നീ അവസ്ഥകളിലും പുളിയാരില ഉപയോഗിക്കുന്നു. ജീവകം സി, ജീവകം ബി, പൊട്ടാസ്യം ഓക്സലേറ്റ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ചെടിച്ചട്ടിയിലോ നല്ല നനവുള്ള മണ്ണിൽ നിലത്തോ പുലിയാറില നട്ടുപിടിപ്പിക്കാം. തണ്ട് മുറിച്ചാണ് ഇത് നടുക.പുളിയറിള നമ്മുടെ ആഹാരത്തിന്റെ ഭാഗമാകുന്നത് ഉദരസംബന്ധിയായ അസുഖങ്ങൾക്ക് നല്ലതാണു . പുലിയാറില രസം ഉണ്ടാക്കിയോ എണ്ണയിൽ വറുത്തു ചോറിനൊപ്പമോ, സാലഡായോ കഴിക്കുന്നത് രുചികരമാണ് .പുളിയാറില ജ്യൂസായും, ചട്നിയായുംും, മോരിൽ കാച്ചിയും  ഉപയോഗിക്കാറുണ്ട്.
പുളിയാറിലച്ചമ്മന്തി
ചീനച്ചട്ടിയിൽ എണ്ണ ചേർത്ത് ചുവന്ന മുളക് 2 എണ്ണം, കുരുമുളക് 1 സ്പൂൺ, ഉഴുന്നുപരിപ്പ് 3 സ്പൂൺ എന്നിവ വറുത്തെടുക്കുക. അതിലേക്ക് ഒരുപിടി പുതിനയില ചേർത്ത് വഴറ്റി ഒരു പിടി മല്ലിയില ചേർത്ത് വഴറ്റുക. ഒരുപിടി പുളിയാറില ചേർത്ത് ഒരു മിനിറ്റ് വഴറ്റി പാകത്തിന് തേങ്ങാ ചിരകിയതും ഉപ്പും ചേർത്ത് തരുതരുപ്പായി അരച്ചെടുത്താൽ ചമ്മന്തി റെഡി

Back to top button
error: