NEWS

റയിൽവെ സ്റ്റേഷനോട് ചേർന്ന ആരാധനാലയങ്ങൾ പൊളിച്ചു നീക്കാൻ നോട്ടീസ്; ഭീക്ഷണിയുമായി മതസംഘടനകൾ

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന ആരാധനാലയങ്ങൾ പൊളിച്ചുനീക്കണമെന്ന റയിൽവേയുടെ നോട്ടീസിന് പിന്നാലെ ഭീക്ഷണിയുമായി മതസംഘടനകൾ.
ആഗ്രയിലെ രാജാ കി മണ്ടി റെയില്‍വെ സ്റ്റേഷന്‍ വളപ്പിലുള്ള ക്ഷേത്രം നീക്കണമെന്ന് കാട്ടി റെയില്‍വെ ക്ഷേത്ര അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത് ഏപ്രില്‍ 20നായിരുന്നു. ഡിആര്‍എം ആനന്ദ് സ്വരൂപായിരുന്നു നോട്ടീസ് അയച്ചത്.എന്നാൽ 200 വര്‍ഷം പഴക്കമുള്ളതാണ് ക്ഷേത്രമെന്നും ക്ഷേത്രത്തിന്റെ ഒരു കല്ല് പോലും തൊടാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് ഹിന്ദു സംഘടനകൾ രംഗത്തെത്തി.ഇന്ന് കാണുന്ന റെയില്‍വേ പാളങ്ങള്‍ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയതാണ്. നിരവധി പേര്‍ ഇവിടെയുള്ള ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്ക് വരുന്നു. യാത്രക്കാര്‍ പോലും പ്രാര്‍ഥിക്കുന്നുണ്ട് എന്നും അവർ അവകാശപ്പെടുന്നു.
എന്തുവില കൊടുത്തും ക്ഷേത്രം സംരക്ഷിക്കുമെന്ന് രാഷ്ട്രീയ ഹിന്ദു പരിഷത്ത് ഭാരതിന്റെ ദേശീയ അധ്യക്ഷന്‍ ഗോവിന്ദ് പരാഷരും വ്യക്തമാക്കി.ബ്രിട്ടീഷുകാരാണ് ഇത് പണിതതെന്നും ബ്രിട്ടീഷ് കാലത്തെ ക്ഷേത്രം പൊളിച്ചുമാറ്റാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആഗ്ര കന്റോണ്‍മെന്റ് റെയില്‍വെ സ്‌റ്റേഷനിലെ പള്ളിക്കും ദര്‍ഗക്കും ഇതേപോലെ പൊളിച്ചു നീക്കാൻ റയിൽവെ നോട്ടീസ് നല്‍കിയിരുന്നു.എന്നാൽ ദര്‍ഗ റെയില്‍വെയുടെ ഭൂമിയില്‍ അല്ല എന്ന് ദര്‍ഗ കമ്മിറ്റി അംഗം തുഫൈല്‍ പ്രതികരിച്ചു.
ബാബറുടെ കാലത്ത് നിര്‍മിച്ച ദര്‍ഗയാണിത്.നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. റെയില്‍വെ പിന്നീട് വന്നതാണ്.പിന്നെ എങ്ങനെയാണ് ദര്‍ഗ നീക്കണമെന്ന് റെയില്‍വെ അധികൃതര്‍ പറയുക.എല്ലാ രേഖകളും കൈവശമുണ്ട്.നേരത്തെ റെയില്‍വെ നല്‍കിയ നോട്ടീസിന് പ്രതികരിച്ചിരുന്നു.അധികൃതര്‍ ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രതിഷേധം തുടങ്ങുമെന്നും ദര്‍ഗ നടത്തിപ്പുകാരില്‍ ഒരാളായ റുക്‌സാന പ്രതികരിച്ചു.

Back to top button
error: