പത്തനംതിട്ട: ജനങ്ങള്‍ നേരിടുന്ന ചൂഷണത്തെ പ്രതിരോധിക്കുമ്പോള്‍ ആണ് യഥാര്‍ത്ഥ രാജ്യസ്‌നേഹം പ്രകടമാകുന്നത് എന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ട് പറഞ്ഞു. കേരളത്തിലെ ഡിവൈഎഫ്‌ഐയില്‍ ആണ് സാമൂഹിക പ്രതിബദ്ധതയുളള പ്രവര്‍ത്തകര്‍ കൂടുതല്‍ ഉള്ളത്. ആര്‍എസ്എസ് ഒരുപാട് ചെറുപ്പക്കാരായ ആളുകളെ ക്രൂരമായി കൊല്ലുന്നു എന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാനസമ്മേളന സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബൃന്ദാ കാരാട്ട്.
മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് രാജ്യവിരുദ്ധ നയമാണ്. മോദി ഭരണത്തില്‍ നടക്കുന്നത് മേയ്ക്ക് ഇന്‍ ഇന്ത്യ അല്ല സെല്ലിങ്ങ് ഇന്ത്യയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ വില്‍പ്പനക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ ആകെയുള്ളത് ഡിവൈഎഫ്‌ഐ മാത്രമാണ്. ബിജെപിക്ക് ബുള്‍ഡോസര്‍ കേവലം യന്ത്രം മാത്രമല്ല. അവരുടെ ഭരണത്തിന്റെ പ്രതീകമാണ് ബുള്‍ഡോസര്‍ എന്നും ബൃന്ദാ കാരാട്ട് അഭിപ്രായപ്പെട്ടു.