Month: March 2022
-
Kerala
അടിമാലി പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിൽ വീണ് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
അടിമാലി : മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമൻകുത്ത് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു.കാലടി കാഞ്ഞൂർ സ്വദേശി ജോഷിയാണ് (59) മരിച്ചത്. 9 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇന്ന് ജോഷി മാങ്കുളത്തെത്തിയത്.കാൽ കഴുകാൻ ശ്രമിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Kerala
സ്കൂൾ വാർഷിക പരീക്ഷ 23 മുതൽ; എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ ഏപ്രിലിൽ
തിരുവനന്തപുരം:ഒന്നുമുതല്‍ ഒൻപതുവരെ ക്ലാസുകളുടെ പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ രണ്ടുവരെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഏപ്രിലിലും അധ്യാപക പരിശീലനവും എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയവും ഏപ്രില്‍, മെയ് മാസങ്ങളിലും നടക്കും. പരീക്ഷകള്‍ സുഗമമായി നടത്താന്‍ വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിച്ചു. പാഠഭാഗങ്ങളുടെ പൂര്‍ത്തിയാക്കല്‍ സംബന്ധിച്ച് പ്രതിവാര അവലോകനം നടത്താനും റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.ഓണ്‍ലൈന്‍ പഠനവിടവ് പരിഹരിക്കാന്‍ എസ്‌എസ്കെ-യുടെയും എന്‍എസ്‌എസിന്റെയും ഡയറ്റുകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Read More » -
Kerala
റേഷൻ വ്യാപാരികൾക്ക് കൈത്താങ്ങായി സർക്കാർ
തിരുവനന്തപുരം; കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ വ്യാപാരികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 7.5 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി. കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ വ്യാപാരികളുടെ ആശ്രിതര്‍ക്ക് ലൈസന്‍സി ആകുന്നതിന് എസ്‌എസ്‌എല്‍സി പാസായിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.സോള്‍വെന്‍സിയായി അടയ്‌ക്കേണ്ട തുക 1 ലക്ഷം രൂപയില്‍ നിന്നും 10,000 രൂപയാക്കി കുറവ് വരുത്തകയും ചെയ്തു. മന്ത്രി ജി.ആര്‍ അനിലാണ് ഇക്കാര്യം അറിയിച്ചത്. 13 പുതിയ റേഷന്‍കടകള്‍ ആരംഭിക്കുകയും സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന ജനകീയ ഹോട്ടലുകള്‍ക്ക് പ്രതിമാസം 600 കിലോ അരി 10.90 രൂപ നിരക്കില്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
Read More » -
Kerala
വർക്കലയിൽ 19 കാരിയായ നവവധു വീടിനുള്ളിൽ തൂങ്ങി മരിച്ചു
വർക്കല: വെൺകുളം കരിപ്പുറത്ത് വിളയിൽ പുത്തൻവീട്ടിൽ ശ്രുതിയെ(19) സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. ശ്രീരാജ് – അശ്വതി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തയാളാണ് ശ്രുതി. എട്ടാം ക്‌ളാസിൽ പഠിക്കുന്ന ആതിരയാണ് ഇളയമകൾ. എട്ടു മാസം മുൻപാണ് ശ്രുതിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് അനന്തു ഗൾഫിലാണ്. ശ്രുതിയുടെ സ്വന്തം വീട്ടിൽ കൊണ്ടാക്കിയിട്ടാണ് ഭർത്താവ് അനന്തു ഗൾഫിൽ ജോലിക്കായി പോയത്. ജീവിക്കാൻ ഒട്ടും മനസ്സമാധാനമില്ലെന്നും, ഭർത്താവ് അനന്തു ഒരു പാവമാണെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ആർ. ഡി. ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടപടികളും മറ്റും പൂർത്തിയാക്കുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി.
Read More » -
Kerala
പന്തളത്തും തിരുവല്ലയിലും ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു
പത്തനംതിട്ട: പന്തളത്തും തിരുവല്ലയിലും ഉണ്ടായ രണ്ടു വിത്യസ്തമായ വാഹനാപകടത്തിൽ മൂന്നു അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു.പന്തളത്ത് ഉണ്ടായ വാഹനാപകടത്തില്‍ 2 ആസാം സ്വദേശികളാണ് മരിച്ചത്.കെ എസ് ആര്‍ ടി സി മിന്നല്‍ ബസും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തില്‍ ആസാം ഡിമാജി സ്വദേശികളായ കിരണ്‍ ചെരണ്‍കിയ (29) മന്റു (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 10.30 യോടെ മെഡിക്കല്‍ മിഷന്‍ ജംക്ഷനില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഇരുവരും പന്തളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.തിരുവല്ല ആലുംതുരുത്തിയിൽ സ്വകാര്യ ബസ് സൈക്കിളിലിടിച്ചുണ്ടായ അപകടത്തിൽ പശ്ചിമ ബംഗാൾ മംഗൾകോട്ട് ബലിഡങ്ക സ്വദേശി ഹരിദാസ് റോയ് (19) ആണ് മരിച്ചത്.ആലംതുരുത്തി ജംഗ്ഷന് സമീപം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കായംകുളത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന സ്വകാര്യ ബസ് ഇതേ ദിശയിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന ഹരിദാസിനെ ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹരിദാസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
Health
ഉള്ളിനീര് എങ്ങനെ മുടിയില്‍ പ്രയോഗിക്കാമെന്ന് നോക്കാം
നമ്മൾ നിത്യവും ഉപയോഗിക്കുന്ന ഉള്ളി മുടിയുടെ സംരക്ഷണത്തിന് അത്യുത്തമമാണ്.ഉള്ളിനീര് എങ്ങനെ മുടിയില്‍ പ്രയോഗിക്കാമെന്ന് നോക്കാം. അതിനായി ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കണം. ഇങ്ങനെ കിട്ടുന്ന നീര് അങ്ങനെത്തന്നെ മുടിയുടെ ഓരോ ഇഴകളിലായി തേച്ചുപുരട്ടാം. ഇത് മുടി വളരാന്‍ വളരെയധികം സഹായിക്കും. ഉള്ളിനീരില്‍ സള്‍ഫര്‍ നിറഞ്ഞ സൈറ്റോകെമിക്കല്‍സ് അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് ചര്‍മത്തിനു സംഭവിക്കുന്ന കേടുപാടുകളെ നീക്കുകയും ചര്‍മത്തിന് ചെറുപ്പം തോന്നാന്‍ സഹായിക്കുകയും ചെയ്യും. ദിവസവും ഉള്ളിനീര് ശരീരത്തില്‍ പുരട്ടുന്നത് ശീലമാക്കിയാല്‍ അത് പ്രായം തോന്നിപ്പിക്കുന്ന പാടുകളെ മായ്ക്കുകയും ചര്‍മത്തിലെ ചുളിവുകളെ അകറ്റുകയും ചെയ്യും. മിനറല്‍സ്, ആന്റി ഓക്‌സിഡന്റ്‌സ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് ഉള്ളി. ചര്‍മത്തിനു ഹാനികരമാകുന്ന വിഷവസ്തുക്കളില്‍ നിന്നെല്ലാം അതിനെ സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ചര്‍മത്തെ അണുബാധയില്‍ നിന്നു സംരക്ഷിക്കാനും ചര്‍മം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാനും ഉള്ളി സഹായിക്കും. ഉള്ളിനീരില്‍ നാരങ്ങനീരോ തൈരോ കലര്‍ത്തിയ മിശ്രിതം നേരിട്ടു ചര്‍മത്തില്‍ പുരട്ടാം.
Read More » -
Kerala
ലോകകപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെയാണ് മഞ്ജു വാര്യര്‍ക്കൊപ്പം നിൽക്കുന്നതെന്ന് ശ്രീശാന്ത്
നടി മഞ്ജു വാര്യരെ പ്രശംസിച്ച് മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് .ലോകകപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെയാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം നില്‍ക്കുന്നതെന്നാണ് ശ്രീശാന്ത് പറഞ്ഞത്.തനിക്ക് ഏറെയിഷ്ടമാണ് മഞ്ജു വാര്യരെയെന്നും ശ്രീശാന്ത് പറഞ്ഞു.കൊച്ചി ലുലു മാളിന്റെ ഒമ്ബതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ശ്രീശാന്ത് ഇത് പറഞ്ഞത്. വേള്‍ഡ് കപ്പ് ഫൈനലില്‍ നില്‍ക്കുന്നതു പോലെയാണ് മഞ്ജു ചേച്ചിയടക്കമുള്ള ആളുകള്‍ക്കൊപ്പം വേദിയില്‍ നില്‍ക്കുന്നത്.ഇതാദ്യമായാണ് മഞ്ജു ചേച്ചിയുടെ കൂടെ ഒരു വേദിയില്‍ നിൽക്കുന്നത്, ഒരുപാട് സന്തോഷം തോന്നുന്നു എന്നുമാണ് ശ്രീശാന്ത് പറഞ്ഞത്.
Read More » -
Kerala
ദിലീപിനെതിരെ കൂടുതല്‍ തെളിവുകൾ; നശിപ്പിച്ചത് ഫോണിലെ 12ലേറെ ചാറ്റുകള്‍;സഹായിച്ചത് ആദായനികുതി വകുപ്പ് മുന്‍ അസിസ്റ്റന്റ് കമ്മീഷണർ
കൊച്ചി:വധഗൂഢാലോചന കേസിനെ അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകൾ പുറത്ത്.ഒരു ഫോണിലെ 12 ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്.12 നമ്ബരിലേക്കുള്ള വാട്ട്സ്‌ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളുമായുള്ള ചാറ്റുകളാണ് ഇങ്ങനെ നീക്കം ചെയ്തത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡില്‍ നിന്നും ഫോണിലെ വിവരങ്ങള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്കിലേക്ക് പകര്‍ത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു. ലാബ് സ്വന്തം നിലയില്‍ തയ്യാറാക്കിയ ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് ശേഖരിച്ചു. കൊച്ചിയില്‍ നിന്ന് കൊറിയര്‍ വഴിയാണ് ലാബിലേക്ക് ഫോണുകള്‍ അയച്ചത്. ഇതിന്റെ രസീതും ലാബില്‍ നിന്ന് കിട്ടിയിട്ടുണ്ട്. വിന്‍സെന്റ് ചൊവ്വല്ലൂരാണ് ദിലീപിന് ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത്. ആദായനികുതി വകുപ്പ് മുന്‍ അസിസ്റ്റന്റ് കമ്മീഷണറാണ് ഇയാള്‍. നശിപ്പിച്ച ചറ്റുകള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.മൊബൈല്‍…
Read More » -
Kerala
മസ്തിഷ്‌ക മരണം സംഭവിച്ച യുവാവ് ആറ് പേർക്ക് ജീവനേകി
കൂത്തുപറമ്പ്: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവ് അവയവദാനത്തിലൂടെ ആറ് പേർക്ക് ജീവനേകി. കൂത്തുപറമ്പ് തൃക്കണ്ണാപുരം ‘നന്ദന’ത്തിൽ എം.ടി വിഷ്ണു(27 ) വാണ് ഇനി ആറുപേരിലൂടെ ജീവിക്കുക. ബംഗളൂരുവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ ഇന്നലെ രാവിലെയാണ് കോഴിക്കോട് ആസ്റ്റർ മിംസിലെത്തിച്ചത്. അതിനോടകം മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. വിവരം ആശുപത്രി അധികൃതർ ബോധ്യപ്പെടുത്തിയപ്പോൾ മാതാപിതാക്കൾ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. മരണശേഷവും ആറ് പേരിലൂടെ മകൻ ജീവിക്കുമെങ്കിൽ അതാണ് ഞങ്ങൾക്ക് സന്തോഷം എന്ന് പറഞ്ഞാണ് അച്ഛനും അമ്മയും അവയവദാനത്തിന് പൂർണ്ണ മനസ്സോടെ സമ്മതം നൽകിയത്. കരൾ, രണ്ട് വൃക്ക, ഹൃദയം, കോർണിയ എന്നിവയാണ് ദാനം ചെയ്തത്. ഇതിൽ ഒരു വൃക്കയും കരളും കോർണിയയും ആസ്റ്റർ മിംസിലെ തന്നെ രോഗികൾക്കാണ് ലഭ്യമാവുക. മറ്റുള്ള അവയവങ്ങൾ സർക്കാർ നിർദേശമനുസരിച്ച് വിട്ടുകൊടുക്കും. രാത്രി 10ന് തന്നെ അവയവം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകൾ ആരംഭിച്ചു. ബംഗളൂരുവിൽ ഏവിയേഷൻ കോഴ്സ് വിദ്യാർഥിയായിരുന്നു വിഷ്ണു…
Read More » -
Kerala
എട്ട് വയസുകാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു
കൊല്ലം: എട്ട് വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോക്സോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ അമ്മയുടെ കാമുകനായ ക്ലാപ്പന ഗായത്രിയില്‍ മനു (33) ആണ് പോലീസ് പിടിയിലായത്. ഭര്‍ത്താവുമായി അകന്ന് താമസിക്കുന്ന മുപ്പത്തിനാലുകാരിയുമായി ഇയാള്‍ ചങ്ങാത്തത്തിലാകുകയായിരുന്നു. തുടര്‍ന്ന് അവരുടെ വീട്ടിലെ സാഹചര്യങ്ങള്‍ മുതലെടുത്ത് ഇയാള്‍ അവരോടൊപ്പം കൂടുകയായിരുന്നു.ഇവിടെവച്ചാണ് ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുന്നത്.അടുത്ത ദിവസം സ്കൂളിലെത്തിയ പെണ്‍കുട്ടി ടീച്ചറോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.തുടർന്ന് അധ്യാപകർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Read More »