Month: March 2022

  • Kerala

    മനോരമയെയും രാഹുൽ ഗാന്ധിയെയും പരിഹസിച്ച് എം സ്വരാജ്

    തിരുവനന്തപുരം: മനോരമയെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിയെയും പരിഹസിച്ച്‌ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്.വയനാട്ടില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ഹോട്ടലുകള്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളെയുമാണ് സ്വരാജ് പരിഹസിച്ചത്. എസ്‌എഫ്‌ഐ തൃശൂര്‍ ജില്ലാ സമ്മേളന ചടങ്ങില്‍ വച്ചാണ് സ്വരാജിന്റെ പരിഹാസം. ‘മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടിലെ അക്ഷരങ്ങളുടെ ഏറ്റവും വലിയ വലുപ്പം, അത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ നിശ്ചയിച്ച ദിവസമായിരുന്നു.രാഗാ യുഗം എന്നായിരുന്നു തലക്കെട്ട്.പത്രം നിറഞ്ഞ് നിന്നു അത്.രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ പോകുന്നുയെന്ന തരത്തിലായിരുന്നു റിപ്പോർട്ട്. പക്ഷെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വോട്ട് ചെയ്തവര്‍ക്ക് മനസിലായി പ്രധാനമന്ത്രിയാകാന്‍ വേണ്ടിയല്ല അദ്ദേഹം വന്നത്.എംപിയാകാന്‍ വേണ്ടി ഉത്തർപ്രദേശിൽ നിന്നും പേടിച്ചോടി  വന്നതാണെന്ന്.ഏതായാലും ആ കാലം അങ്ങനെ കടന്നുപോയി.ശേഷം വര്‍ഷത്തില്‍ ഒരിക്കല്‍ അദ്ദേഹം വയനാട്ടില്‍ വരും.വരുന്ന വഴിക്ക് ഒരു ചായക്കടയില്‍ കയറും.ചായ കുടിക്കും. എന്നിട്ട് നല്ല ചായയാണെന്ന് പറയും. ഒരു പഴംപൊരി തിന്നും.എന്നിട്ട് നല്ല പഴംപൊരിയാണെന്ന് പറയും.പഴയതുപോലെ അക്ഷരങ്ങൾക്ക് വലിപ്പമില്ലെങ്കിലും…

    Read More »
  • Kerala

    അജ്ഞാതവാസം അവസാനിച്ചു, നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിന് ഇനി ജയിൽ വാസം

    കൊച്ചി: ഒടുവിൽ റോയി വയലാട്ട് നിയമത്തിനു കീഴടങ്ങി. ഇന്ന് (ഞായർ) രാവിലെയാണ് മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി റോയി വയലാട്ട് കീഴടങ്ങിയത്. തുടർന്ന് കൊച്ചി സിറ്റിപോലീസ്   ഇയാളെ കസ്റ്റഡിയിലെടുത്തു. അതേസമയം, പോക്സോ കേസിലെ മറ്റൊരു പ്രതിയായ സൈജു എം. തങ്കച്ചൻ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞദിവസങ്ങളിൽ റോയിയുടെയും സൈജുവിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും  പോലീസ് പരിശോധന നടത്തിയിരുന്നു. ഇവരുമായി ബന്ധമുള്ളവരുടെ വീടുകളിലും തിരച്ചിൽ നടത്തി. എന്നാൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൊച്ചി നഗരവും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പോലീസിന്റെ തിരച്ചിൽ തുടരുന്നതിനിടെയാണ് റോയി വയലാട്ട് ഇന്ന് രാവിലെ കീഴടങ്ങിയത്. റോയി വയലാട്ടിനും സൈജു തങ്കച്ചനും പോക്സോ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് ഒരാഴ്ച മുമ്പാണ്. പിന്നാലെ ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇവരുടെ ജാമ്യാപേക്ഷയിൽ ഇടപെടാൻ സുപ്രീംകോടതിയും വിസമ്മതിച്ചു. തുടർന്ന് പ്രതികൾ ജാമ്യഹർജി പിൻവലിച്ചു. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചൻ, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കൺസൾട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് പോക്സോ…

    Read More »
  • Kerala

    ഏറ്റവും ചെറിയ ക്രിസ്തു രൂപത്തിനുള്ള റെക്കോര്‍ഡ് കൃഷ്ണലാലിന്

    കൊച്ചി: ഡോളോ ഗുളികയില്‍ തീര്‍ത്ത ഉണ്ണിയേശുവിന്റെ രൂപത്തിന് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം.കലാസംവിധായകനും ചിത്രകാരനുമായ കെ.എസ്. കൃഷ്ണലാലാണ് ഡോളോ ഗുളികയില്‍ ഉണ്ണിയേശുവിന്റെ ശില്‍പം വരച്ചത്. മിനിയേച്ചര്‍ രൂപങ്ങളോടുള്ള താല്‍പര്യവും നിര്‍മ്മാണത്തിലെ വെല്ലുവിളിയുമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് കൃഷ്ണലാൽ പറയുന്നു.എംഎം ടിവിയില്‍ കലാസംവിധായകനായ കൃഷ്ണലാലിന് ടെലിവിഷന്‍ സെറ്റുകളുടെ ചെറുമാതൃകകളുണ്ടാക്കുന്നതിലൂടെയാണ് മിനിയേച്ചര്‍ രൂപങ്ങളുമായി പരിചയം. ചുമര്‍ചിത്ര രംഗത്തും കാരിക്കേച്ചറിങ്ങിലും ചിത്രരചനയിലും പരിചയമുള്ള കൃഷ്ണലാല്‍ തീരെച്ചെറിയ വസ്തുക്കളിലെ ശില്‍പനിര്‍മ്മാണം സ്വയം പരിശീലിച്ചതാണ്.

    Read More »
  • Crime

    ഇവിടെ ഇങ്ങനെയാണ് രീതിയെന്ന് വകുപ്പ് മേധാവി; റാഗിങ്ങില്‍ സഹികെട്ട് പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിംങ്ങിനെത്തുടര്‍ന്ന് മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു. ഓര്‍ത്തോ പിജി വിദ്യാര്‍ത്ഥിയായിരുന്ന ഡോ. ജിതിന്‍ ജോയിയാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനത്തെത്തുടര്‍ന്ന് പഠനം അവസാനിപ്പിച്ചത്. മാനസികമായി പീഡിപ്പിച്ചെന്നും വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചെന്നും ജിതിന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചതായും രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ഓര്‍ത്തോ വിഭാഗം പിജി വിദ്യാര്‍ത്ഥികള്‍ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. രാത്രി ഉറങ്ങാന്‍ സമ്മതിക്കാതെ വാര്‍ഡുകളില്‍ അധിക ഡ്യൂട്ടി എടുപ്പിച്ചു. മനപ്പൂര്‍വ്വം ഡ്യൂട്ടികളില്‍ വൈകിയെത്തി ജോലി ഭാരമുണ്ടാക്കി എന്നിങ്ങനെയാണ് ജിതിന്‍ പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയിലുള്ളത്. വകുപ്പ് മേധാവിയോട് നിരവധി തവണ ഇക്കാര്യം പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവിടെ ഇങ്ങനെയാണ് രീതിയെന്ന് പറഞ്ഞ് നിസാരവല്‍ക്കരിച്ചെന്നും ജിതിന്‍ പറയുന്നു. അതിന് ശേഷം…

    Read More »
  • Kerala

    ചുട്ടുപൊള്ളി പാലക്കാട്; താപനില 41

    പാലക്കാട്: ജില്ലയില്‍ ചൂട് അതിവേഗം ഉയരുന്നു.ഈ വര്‍ഷം ഇതാദ്യമായി താപനില 41 ഡിഗ്രിയിലെത്തി.മുണ്ടൂര്‍ ഐആര്‍ടിസിയിലാണ് ശനിയാഴ്‌ച 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്.കഴിഞ്ഞ കുറച്ച്‌ ദിവസമായി മുണ്ടൂരില്‍ തുടര്‍ച്ചായായ ദിവസങ്ങളില്‍ താപനില 41 ഡിഗ്രിയാണ്.     ചൂട് ഇനിയും ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.കഴിഞ്ഞയാഴ്‌ച ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ടായെങ്കിലും മഴ ലഭിച്ചില്ല.

    Read More »
  • Kerala

    ബസ് ചാര്‍ജ് വര്‍ധിപ്പിക്കും കണ്‍സഷനും: മന്ത്രി ആന്റണി രാജു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കണ്‍സഷന്‍ തുക വിദ്യാര്‍ത്ഥികള്‍ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും 5 രൂപ കൊടുത്താന്‍ ബാക്കി വാങ്ങാറില്ലെന്നും വിശദീകരിക്കുന്നു. ’10 വര്‍ഷം മുന്‍പാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക 2 രൂപയായി നിശ്ചയിച്ചത്. 2 രൂപ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരും. മന്ത്രി വിശദീകരിക്കുന്നു. വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുടമകള്‍ക്കെതിരേ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കണ്‍സഷന്‍ ചാര്‍ജ് വര്‍ധനക്കെതിരെ പല വിദ്യാര്‍ത്ഥി സംഘടനകളുടേയും ഭാഗത്ത് നിന്നും വിമര്‍ശനമുയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ബസ് ചാര്‍ജ്ജ് കൂട്ടേണ്ടിവരുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ ഗതാഗത മന്ത്രി, ബസുടമകളുടെ ആവശ്യം ന്യായമാണെന്നും പ്രതികരിച്ചു. ചാര്‍ജ് വര്‍ധനയുണ്ടാകും. പക്ഷേ അത് പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും. ഇന്ധനവില ഉടന്‍ കൂടുമെന്ന വാര്‍ത്തകളും വരുന്നുണ്ട്.…

    Read More »
  • Kerala

    നദികളിൽ വെള്ളമില്ല;ജലവിതരണ പദ്ധതികളുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ

    തിരുവനന്തപുരം: കനത്ത വേനലിൽ സംസ്ഥാനത്തെ നദികളെല്ലാം വറ്റിവരളുന്നു.നദികളിൽ ജലനിരപ്പ് താഴ്ന്നതോടെ ജലവിതരണ പദ്ധതികളുടെ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായി.നിരവധി നദികളും കൈവഴികളും പോഷകനദികളും  തോടുകളും കായലുകളും ഒക്കെ ഉള്‍പ്പെട്ടതാണ് കേരളം.എങ്കിലും വര്‍ഷം തോറും ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്.രണ്ടുമാസം മുൻപുവരെ ഇരുകൈകളും മുട്ടി പ്രളയഭീക്ഷണിയിൽ ഒഴുകിയിരുന്ന നദികളിൽ പലതിലും ഇന്ന് പാദം നനയാൻ പോലും വെള്ളമില്ല. കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന് പിന്നാലെ കേരളത്തില്‍ ഉണ്ടായിരിക്കുന്ന സാഹചര്യം അതീവഗുരുതരമാണ്.എക്കലടിഞ്ഞ് ആഴം കുറഞ്ഞതും ഉറവവറ്റിയതും മൂലം വളരെ വേഗത്തിലാണ് പുുഴകളെല്ലാം വറ്റി വരണ്ടത്. ഇതിനൊപ്പം കിണറുകളും കുളങ്ങളും വറ്റിയതോടെ കുടിവെള്ളക്ഷാമം ഇരട്ടിയായി.മഴവെള്ളത്തിന്റെ 70 ശതമാനവും ഒഴുകി നഷ്ടപ്പെടുന്ന നാടാണ് കേരളം.ബാക്കിയുള്ളവ സംഭരണികളില്‍ ശേഖരിച്ചാണ് കുടിവെള്ളത്തിനും വൈദ്യുതിക്കും ഉപയോഗിക്കുന്നത്.ചൂട് കനത്തതോടെ അതും ഇല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്.

    Read More »
  • Kerala

    തെളിയുമോ,കപ്പയ്ക്കൊപ്പം കർഷകരുടെയും രാശി ?

    മരച്ചീനിയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്ന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഉടന്‍ നടപ്പിലാക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍.വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചാല്‍ വീര്യം കൂടിയ മദ്യ ഉപയോഗം കുറയുമെന്നും മന്ത്രി വ്യക്തമാക്കി.വൈനറികള്‍ തുടങ്ങാന്‍ നിയമഭേദഗതി വേണ്ട.നിലവിലെ അബ്കാരി നിയമത്തില്‍ അതില്‍ വ്യവസ്ഥയുണ്ടെന്നും എക്‌സൈസ് മന്ത്രി കൂട്ടിച്ചേര്‍ത്തു.   പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതി ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മരച്ചീനി പോലുള്ള കിഴങ്ങുകളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ ഗവേഷണ കേന്ദ്രത്തിന് രണ്ട് കോടി രൂപ ഇങ്ങനെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്.കപ്പയോടൊപ്പം കർഷകന്റെ രാശിയും ഇതോടെ തെളിയുമെന്നാണ് പ്രതീക്ഷ.   ഒരു കിലോ മരച്ചീനിയില്‍ നിന്ന് 250 മില്ലി ലിറ്ററോളം സ്പിരിറ്റുണ്ടാക്കാമെന്നും അതിന് 48 രൂപ മാത്രമാണ് ചെലവെന്നും കണ്ടെത്തിയിട്ടുണ്ട്.മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കുള്ള പേറ്റന്റ് തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിനാണുള്ളത്.  

    Read More »
  • Kerala

    യുഎഇയിൽ തൊഴിലന്വേഷിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    അബുദാബി: ജോലി നിയമനത്തിന് പണം ഈടാക്കിയാല്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ(recruitment agency) നടപടിയെടുക്കുമെന്ന് യുഎഇ അധികൃതര്‍.നിയമനത്തിന്റെ പേരില്‍ തൊഴിലാളികളില്‍ നിന്നു ഫീസോ കമ്മിഷനോ ആയി പണം ഈടാക്കിയാല്‍ റിക്രൂട്ടിങ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന്(license cancel) മാനവവിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യ്ക്തമാക്കി. ഏജന്‍സി വഴിയാണു നിയമനമെങ്കിലും തൊഴിലാളിയും തൊഴിലുടമയും തമ്മിലാണു നിയമപരമായ ബന്ധം. റിക്രൂട്ടിങ് ഏജന്‍സികള്‍ക്കും ഇടനിലക്കാര്‍ക്കുമുള്ള(agents) മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിയമനത്തിന്റെ മറവില്‍ പണം കൈപ്പറ്റിയാല്‍ ആദ്യം ലൈസന്‍സ് താല്‍ക്കാലികമായി മരവിപ്പിക്കും.പിന്നീട് റദ്ദാക്കും. റിക്രൂട്ടിങ് ഏജന്‍സികള്‍ക്കു ലൈസന്‍സ് ലഭിക്കാന്‍ 3 പ്രധാന വ്യവസ്ഥകളുണ്ട്. മാനവവിഭവശേഷി- സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ലൈസന്‍സ് ലഭിക്കില്ല.ലൈസന്‍സ് അപേക്ഷകരില്‍ അടുത്ത ബന്ധുക്കളുണ്ടായാല്‍ അപേക്ഷ നിരസിക്കും.അപേക്ഷകനു വ്യക്തമായ വിലാസമുള്ള ആസ്ഥാനം ഉണ്ടാകണം.എന്നാല്‍ ഓണ്‍ലൈന്‍(online) വഴിയുള്ള റിക്രൂട്ടിങ് ഏജന്‍സികളെ ഇതില്‍ നിന്നൊഴിവാക്കി നിയമനവും ജോലിയുമായി ബന്ധപ്പെട്ട കരാറുകളുടെ പകര്‍പ്പ് തൊഴിലാളികള്‍ക്ക് ഏജന്‍സികള്‍ നല്‍കണം.രാജ്യത്തെ നിയമങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചുള്ള വിദ്യാഭ്യാസ യോഗ്യത നിയമനങ്ങളില്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു. തൊഴിലാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.

    Read More »
  • Kerala

    ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസില്‍ പ്രതി സുജീഷിനെതിരെ കൂടുതല്‍ പരാതികളുമായി യുവതികള്‍

    ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസില്‍ പ്രതി സുജീഷിനെതിരെ കൂടുതല്‍ പരാതികളുമായി യുവതികള്‍ രംഗത്തെത്തി. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഫ്രഞ്ച് വനിതയുടെ പരാതിയില്‍ സുജീഷിനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ഇയാള്‍ക്കെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായി. കൊച്ചിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന വിദേശ വനിതയാണ് പരാതി പൊലീസിന് ഇ മെയില്‍ ചെയ്തത്. 2019ല്‍ പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍വച്ച് ശാരീരിക ഉപദ്രവം നേരിട്ടെന്നാണ് ഫ്രഞ്ച് യുവതിയുടെ പരാതി. കേസില്‍ സുജീഷിനെതിരെ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്നാണ് നിലവിലെ പൊലീസിന്റെ കണ്ടെത്തല്‍. വ്യാഴാഴ്ച പ്രതിയെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കുകയണ് പൊലീസ്.

    Read More »
Back to top button
error: