Month: March 2022
-
Kerala
കാക്ക ഒഴികെയുള്ള എല്ലാത്തരം പക്ഷികളും നിയമത്താൽ സംരക്ഷിതരാണ്; വളർത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്.കാക്ക ഒഴികെയുള്ള എല്ലാത്തരം പക്ഷികളും നിയമത്താൽ സംരക്ഷിതരാണ്. ഈ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പരുന്ത് വർഗങ്ങൾ, ജലാശയങ്ങളെ ആശ്രയിക്കുന്ന വെൺപകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും, മലമുഴക്കി വേഴാമ്പൽ, ചിലതരം കാടകൾ എന്നിവ ഉൾപ്പെടും. സാധാരണ മിക്കവരും വളർത്തുന്ന തത്തകൾ (നാടൻ ഇനങ്ങളായ റിങ് നെക്ക് പാരക്കീറ്റ്, മലബാർ പാരക്കീറ്റ്, അലക്‌സാൻഡ്രിയൻ പാരക്കീറ്റ് (മലന്തത്ത), വെർണൽ ഹാംഗിങ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ) നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടും.വന്യജീവി സംരക്ഷണ നിയമത്തിലെ ഒൻപതാം വകുപ്പനുസരിച്ച് ഇവയിൽ ഒന്നിനെയും വേട്ടയാടാനോ കൂടുകളിൽ പാർപ്പിക്കാനോ പാടില്ല. അവയെ പിടിക്കുന്നതുമാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകൾ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകർക്കുക എന്നിവയെല്ലാം നിയമലംഘനമാണ് (വകുപ്പ് 2(16)). പിടിക്കപ്പെട്ട് കുറ്റം തെളിഞ്ഞാൽ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് ആറു വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിച്ചേക്കാം. സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട പക്ഷികളെയോ മറ്റു ജീവികളെയോ കിട്ടുകയാണെങ്കിൽ അത് യഥാസമയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും അവരെ ഏൽപ്പിക്കേണ്ടതുമാണ്.അലങ്കാരപക്ഷികളെ ലൈസൻസ് പ്രകാരം വളർത്തുമ്പോൾ പോലും അവയുടെ (അവയെ…
Read More » -
Kerala
തെരുവ് നായ്ക്കളുടെ കടിയേറ്റാലോ,തെരുവുനായ് കുറുകെ ചാടി വാഹനാപകടമുണ്ടായാലോ ലക്ഷങ്ങൾ നഷ്ടപരിഹാരം ലഭിക്കും
തെരുവുനായ് കുറുകെ ചാടിയുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനു നഗരസഭ/പഞ്ചായത്ത് നഷ്ടപരിഹാരം നല്‍കണം.മരിച്ചവരുടെ കുടുംബത്തിനു മാത്രമല്ല തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്കും തദ്ദേശസ്ഥാപനങ്ങളില്‍നിന്നു നഷ്ടപരിഹാരം ലഭിക്കും.കഴിഞ്ഞ ദിവസം തെരുവുനായ് കുറുകെ ചാടി സ്കൂട്ടര്‍ മറിഞ്ഞു മരിച്ച ഒറ്റപ്പാലത്തെ വ്യാപാരിയുടെ കുടുംബത്തിനു നഗരസഭ നഷ്ടപരിഹാരം നല്‍കിയത് 24.11 ലക്ഷം രൂപയാണ്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം 2016 മുതല്‍ ജസ്റ്റിസ് എസ്.സിരിജഗന്‍ അധ്യക്ഷനായി ഇത്തരമൊരു സമിതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇക്കാര്യം അറിയില്ല. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കമ്മിഷന്‍ സംബന്ധിച്ച വിവരവും അപേക്ഷ നല്‍കേണ്ട വിലാസവും എഴുതിച്ചേര്‍ത്ത ബോര്‍ഡ് സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പലയിടത്തും ഇത് പാലിക്കുന്നുമില്ല.കേരളത്തില്‍ ഓരോ വര്‍ഷവും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണു സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നു 2016 ല്‍ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചത്. ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയില്‍ ഉള്ളത്.അതേസമയം വളര്‍ത്തുനായ്ക്കള്‍ മൂലമുള്ള കടിയേല്‍ക്കല്‍ കമ്മിഷന്റെ പരിധിയില്‍ വരില്ല.തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്നതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും അവര്‍ തന്നെയാണ്.കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം, ചികിത്സാ…
Read More » -
Kerala
പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്ന് പറയുന്നതിന് പിന്നിൽ
പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ ഡിമെന്‍ഷ്യ(മറവിരോഗം) സാധ്യത നാല് മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനം.തലച്ചോറിന്റെ ആരോഗ്യം ക്രമാതീതമായി കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്കുള്ള പൊതുവായ പദമാണ് ഡിമെന്‍ഷ്യ. പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്.ഇത് പ്രായഭേദമന്യേ എല്ലാവർക്കും വരാം എന്നാണ് റിപ്പോർട്ട്. പഠനത്തില്‍ നമ്മുടെ ജീവിതശൈലിയും ഡിമെന്‍ഷ്യ രോഗനിര്‍ണയത്തിനുള്ള സാധ്യതയും തമ്മില്‍ പ്രധാന ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നു.65 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 525 മുതിര്‍ന്നവരെ ഗവേഷകര്‍ നിരീക്ഷിച്ചു. പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ ഡിമെന്‍ഷ്യ രോഗനിര്‍ണയം നാലിരട്ടി കൂടുതലാണെന്ന് വിശകലനം വെളിപ്പെടുത്തി. മോശമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണശീലങ്ങള്‍, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള ഘടകങ്ങളാണ്. ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കേണ്ടത് പ്രഭാത ഭക്ഷണമാണ്.അതിനാൽത്തന്നെ പോഷകഗുണമുള്ള ഭക്ഷണങ്ങളാണ് രാവിലെ കഴിക്കേണ്ടത്.മുതിർന്നവരായാലും കുട്ടികളായാലും പ്രഭാതഭക്ഷണം മുടക്കുന്നത് നല്ലതല്ല.പ്രഭാതഭക്ഷണം മുടക്കുന്നത് നിരവധി ജീവിതശെെലി രോഗങ്ങൾക്ക് കാരണവുമാകും.ഇഡ്ഡലി, ദോശ, പുട്ട് പോലുള്ള വിഭവങ്ങളാണ് നമ്മൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. ഏറ്റവും മികച്ച പ്രഭാതഭക്ഷണമാണ് പുട്ടും കടലക്കറിയും.പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ബെസ്റ്റ്…
Read More » -
Kerala
മാഗി കുട്ടികൾക്ക് കൊടുക്കരുത്; രണ്ടു മിനിട്ടിൽ രോഗി ആക്കുന്ന മാജിക്കാണ് മാഗി
മാഗി നിരോധിക്കാന്‍ പോകുകയാണ് എന്ന് കേട്ടപ്പോള്‍ പലരും ഞെട്ടി. ഞെട്ടിയത് പക്ഷെ ഇത് കുറേ കാലമായി അമൃത് പോലെ തിന്നു കൊണ്ടിരുന്ന ന്യു ജെന്‍ ബോണ്‍ലെസ്ചിക്കുകള്‍ക്ക് എന്തെങ്കിലും രോഗം വരുമോ എന്നോര്‍ത്തിട്ടല്ല.മറിച്ച്, ഇനി രണ്ടു മിനിട്ടിനുള്ളില്‍ പുഴുങ്ങി പിള്ളേര്‍ക്ക് എന്ത് കൊടുക്കുമോ എന്നാലോചിച്ചിട്ടാണ്.എന്തായാലും മാഗി ഇന്ത്യയിൽ നിരോധിച്ചില്ല.അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടക്കുന്നുമില്ല.പക്ഷെ കുട്ടികളിലെ മലബന്ധത്തിന് പ്രധാന കാരണം അമ്മമാർക്ക് മാഗിയോടുള്ള ഈ ‘ബന്ധ’മാണെന്ന് മാത്രം മനസ്സിലാക്കുക. മാഗിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അജിനാമോട്ടോ ധാരാളമായി അടങ്ങിയിട്ടുണ്ട്.എന്നുകരുതി മാഗിയിൽ മാത്രമേ അജിനാമോട്ടോ അടങ്ങിയിട്ടുള്ളോ ? കേരളത്തിലെ തട്ട് കട മുതല്‍ ഫൈവ് സ്റ്റാര്‍ വരെ ഉള്ള ഹോട്ടലുകളില്‍ അജിനോമോട്ടോ ഉപയോഗിക്കാത്ത ഏതു നോണ്‍ വേജ് ഡിഷ് ഉണ്ട്.? അതിന്റെ അളവ് ആര്, എവിടെയാണ് പരിശോധിക്കുന്നത്? കൃത്യമായും കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞിട്ടും, അജിനോമോട്ടോ കിലോക്കണക്കിന് വാങ്ങാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്നുണ്ട്.തടയാന്‍ ആളുണ്ടോ…? നമ്മുടെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ നാട്ടിലെ ചായക്കടക്കാരനില്ലാത്ത ശ്രദ്ധ സ്വിറ്റ്‌സര്‍ലാന്റ്കാരന്റെ നെസ്ലേക്ക് ഉണ്ടാകും എന്ന് ആരും…
Read More » -
Kerala
‘ആപ്പി’ലൂടെ വായ്‌പയെടുത്ത പതിനായിരങ്ങൾ ആത്മഹത്യാമുനമ്പിൽ
സുഭാഷ് ആറ്റുവാശ്ശേരി പ്രകൃതിക്ഷോഭവും മഹാവ്യാധികളും മൂലം ഇടത്തരക്കാരും പാവപ്പെട്ടവരുമായ അനേകലക്ഷങ്ങളുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇന്ന്. കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച ഈ അനിശ്ചിതാവസ്ഥയെ അതിജീവിക്കാൻ പലരും ഏതെങ്കിലും ബാങ്ക് വായ്പക്കു വേണ്ടി നെട്ടോട്ടമോടുന്നു. ദുരിതപൂർണമായ ഈ സാമൂഹ്യാവസ്ഥ മനസിലാക്കിയാണ്, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ വ്യക്തിഗത വായ്പകളുമായി എത്തിയിരിക്കുന്നത്. ഫേയ്സ്ബുക്ക്, വാട്സപ്പ്, യുട്യൂബ് തുടങ്ങിയ നവമാധ്യമങ്ങൾ വഴി, ഇന്ത്യയിലെ ചില അംഗീകൃത ഫിനാൻസ് സ്ഥാപനങ്ങളുടെ മറവിലാണ് ഈ സംഘങ്ങൾ പ്രവർത്തിക്കുന്നത്. വ്യക്തിഗത വായ്പകൾ 5 മിനിറ്റിനുള്ളിൽ നൽകുന്നു എന്ന പരസ്യത്തിലൂടെയാണ് ജനങ്ങളെ വലയിൽ കുടുക്കുന്നത്. പരസ്യങ്ങളിലെ ഫോൺ നമ്പറിൽ ബന്ധപ്പെടുന്ന വായപാപേക്ഷകരോട് ആധാർ, തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് നമ്പർ, ഫോട്ടോ ഇവ വാട്സാപ്പിൽ അയക്കാൻ ആവശ്യപ്പെടും. മൊബൈൽ ആപ്പിലൂടെ അപേക്ഷ നൽകാനും ചിലർ നിർദ്ദേശിക്കാറുണ്ട്. അവിടെയും ആധാർ, പാൻ, സെൽഫി എന്നിവ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. അതോടൊപ്പം ഫോട്ടോ ഗാലറിയിലേക്കും ഫോൺ കോണ്ടാക്ട് ലിസ്റ്റിലേക്കും…
Read More » -
Kerala
‘കേന്ദ്ര സംസ്ഥാന ബന്ധം’; കണ്ണൂരിൽ നടക്കുന്ന സിപിഐഎം സമ്മേളനത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും
കണ്ണൂർ: ഏപ്രിൽ 9 ന് ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ കണ്ണൂരിൽ എത്തുന്നു…..!! സിപിഐഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ എത്തുന്നത്.അന്ന് എം കെ സ്റ്റാലിനും പിണറായി വിജയനും ഒരുമിച്ച് കണ്ണൂരിൽ നടക്കുന്ന സിപിഐഎം സെമിനാറിൽ പങ്കെടുത്ത് സംസാരിക്കും. ‘കേന്ദ്ര സംസ്ഥാന ബന്ധം’ എന്ന വിഷയത്തിലായിരിക്കും എം കെ സ്റ്റാലിൻ സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയിലെ ബിജെപി വിശുദ്ധരായ രണ്ട് അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ഡിഎംകെ നേതാവ് സ്റ്റാലിനും സിപിഐഎം നേതാവ് പിണറായി വിജയനും ഒന്നിച്ച് പങ്കെടുക്കുന്ന ‘കേന്ദ്ര സംസ്ഥാന ബന്ധം’ എന്ന സെമിനാർ ഇപ്പോഴെ ദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.
Read More » -
Kerala
സോണിയ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷയായി തുടരും
ന്യൂഡൽഹി: തന്ത്രം പിഴച്ചു.എന്നാലും സംഘടന തെരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.നാല് മണിക്കൂറോളം നീണ്ട യോഗത്തിൽ നിലവിലെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്ന് പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും അറിയിച്ചതിനെ തുടർന്നാണിത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനങ്ങളില്‍ നിന്ന് രാജിവയ്ക്കാന്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരത്തെ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ നേതൃസ്ഥാനം മാറേണ്ടതില്ലെന്ന് പ്രവര്‍ത്തക സമിതി തീരുമാനിക്കുകയായിരുന്നു. തന്ത്രങ്ങള്‍ പിഴച്ചത് കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സംഘടനയില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താനായി നടപടി സ്വീകരിക്കുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞത്. “തെരഞ്ഞെടുപ്പ് ഫലം വലിയതോതില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ബിജെപി സര്‍ക്കാരുകളുടെ ദുര്‍ഭരണം തുറന്ന് കാണിക്കുന്നതില്‍ പരാജയപ്പെട്ടു. പഞ്ചാബില്‍ ഭരണ വിരുദ്ധ വികാരമുണ്ടായി. സംഘടന തെരഞ്ഞെടുപ്പ് കഴിയുന്നത്…
Read More » -
Kerala
പഞ്ചാബിൽ മുഖ്യമന്ത്രിയെ തോൽപ്പിച്ച മൊബൈൽ റിപ്പയറിംഗ് ഷോപ്പിലെ ജീവനക്കാരൻ
ആം ആദ്മി എന്നാൽ സാധാരണക്കാരൻ എന്നാണ് അർത്ഥം.ആം ആദ്മി പാർട്ടി എന്നത് സാധാരണക്കാരന്റെ പാർട്ടി എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് പഞ്ചാബിൽ കേജ്രിവാളും കൂട്ടരും.പഞ്ചാബില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച് ആം ആംദ്മി പാര്‍ട്ടി നേടിയ ഉജ്വല വിജയത്തിന്റെ ആരവങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.കോണ്‍ഗ്രസിന്റെ വന്‍മരങ്ങള്‍ വരെ കടപുഴകി വീണ തെരഞ്ഞെടുപ്പില്‍ ആരും പ്രതീക്ഷിക്കാത്ത വന്‍ഭൂരിപക്ഷത്തിലാണ് ആം ആദ്മി അധികാരത്തിലേറിയത്.തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആം ആദ്മി പാര്‍ട്ടി അവതരിപ്പിച്ച സാധാരാണക്കാരായ നിരവധി സ്ഥാനാര്‍ത്ഥികളുടെ വിജയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അതിലൊന്നായിരുന്നു മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ഛന്നിയെ തറപറ്റിച്ച മൊബൈല്‍ റിപ്പയറിങ് ഷോപ്പിലെ ജോലിക്കാരന്‍ ലാഭ് സിങ്ങിന്റെ വിജയം. 37,550 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനായിരുന്നു ലാഭ് സിങ്ങിന്റെ വിജയം.ബര്‍ണാലയില്‍ ലാഭ് സിങ് പഠിച്ച സ്‌കൂളിലെ തൂപ്പ് ജോലിക്കാരിയാണ് ലാഭ് സിങ്ങിന്‍റെ അമ്മ ബല്‍ദേവ് കൗര്‍. “മകന്‍റെ വിജയത്തില്‍ അതിയായ സന്തോഷമുണ്ട്.പഞ്ചാബ് മുഖ്യമന്ത്രിയെയാണ് അവന്‍ തോല്‍പ്പിച്ചത്. നാടിനായി ഒരുപാട് സേവനങ്ങള്‍ അവന് ചെയ്യാനാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഞാനൊരു തൂപ്പു…
Read More » -
Business
മാരുതി സുസുക്കി XL6 ഫേസ് ലിഫ്റ്റ് ലോഞ്ചിന് ഒരുങ്ങുന്നു
മാരുതി സുസുക്കി XL6 ഫേസ് ലിഫ്റ്റ് ലോഞ്ചിന് ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ട്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പുതിയ മോഡല്‍ ഡീലര്‍ സ്റ്റോക്ക്യാര്‍ഡുകളില്‍ എത്താന്‍ തുടങ്ങി എന്ന് കാര്‍ വെയ്‌ലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, വണ്‍-ടച്ച് റിക്ലൈന്‍ ഫംഗ്ഷനോടുകൂടിയ രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍, സ്റ്റിയറിംഗ് തുടങ്ങിയ സവിശേഷതകളാല്‍ സമ്പന്നമാണ് മാരുതി സുസുക്കി XL6. പുറത്തുവന്ന സ്‌പൈ ചിത്രങ്ങളനുസരിച്ച്, XL6 പുതിയ ഡ്യുവല്‍-ടോണ്‍ മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍ സ്പോര്‍ട്സ് ചെയ്യുന്നു. അത് നിലവിലെ മോഡലിലുള്ളതിനേക്കാള്‍ വലുതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. XL6 ല്‍ നിലവില്‍ 15 ഇഞ്ച് കറുപ്പ് നിറമുള്ള അലോയ് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. പുതുക്കിയ ഫ്രണ്ട് ഗ്രില്‍, പുതിയ ഫീച്ചറുകള്‍, പുത്തന്‍ അപ്‌ഹോള്‍സ്റ്ററി എന്നിവയും XL6 ല്‍ ഉള്‍പ്പെടുത്തും. അപ്ഡേറ്റിന് ശേഷം, മാരുതി സുസുക്കി XL6 മഹീന്ദ്ര മറാസോ, പുതുതായി പുറത്തിറക്കിയ കിയ കാരന്‍സ് എന്നിവയ്ക്കെതിരെ പുതിയ മോഡല്‍…
Read More »
