KeralaNEWS

സ്കൂൾ വാർഷിക പരീക്ഷ 23 മുതൽ; എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ ഏപ്രിലിൽ

തിരുവനന്തപുരം:ഒന്നുമുതല്‍ ഒൻപതുവരെ ക്ലാസുകളുടെ പരീക്ഷ മാര്‍ച്ച്‌ 23 മുതല്‍ ഏപ്രില്‍ രണ്ടുവരെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഏപ്രിലിലും അധ്യാപക പരിശീലനവും എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയവും ഏപ്രില്‍, മെയ് മാസങ്ങളിലും നടക്കും.

പരീക്ഷകള്‍ സുഗമമായി നടത്താന്‍ വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിച്ചു. പാഠഭാഗങ്ങളുടെ പൂര്‍ത്തിയാക്കല്‍ സംബന്ധിച്ച്‌ പ്രതിവാര അവലോകനം നടത്താനും റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.ഓണ്‍ലൈന്‍ പഠനവിടവ് പരിഹരിക്കാന്‍ എസ്‌എസ്കെ-യുടെയും എന്‍എസ്‌എസിന്റെയും ഡയറ്റുകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Back to top button
error: