KeralaNEWS

വർക്കലയിൽ 19 കാരിയായ നവവധു വീടിനുള്ളിൽ തൂങ്ങി മരിച്ചു

ർക്കല: വെൺകുളം കരിപ്പുറത്ത് വിളയിൽ പുത്തൻവീട്ടിൽ ശ്രുതിയെ(19) സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. ശ്രീരാജ് – അശ്വതി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തയാളാണ് ശ്രുതി. എട്ടാം ക്‌ളാസിൽ പഠിക്കുന്ന ആതിരയാണ് ഇളയമകൾ.

എട്ടു മാസം മുൻപാണ് ശ്രുതിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് അനന്തു ഗൾഫിലാണ്. ശ്രുതിയുടെ സ്വന്തം വീട്ടിൽ കൊണ്ടാക്കിയിട്ടാണ് ഭർത്താവ് അനന്തു ഗൾഫിൽ ജോലിക്കായി പോയത്. ജീവിക്കാൻ ഒട്ടും മനസ്സമാധാനമില്ലെന്നും, ഭർത്താവ് അനന്തു ഒരു പാവമാണെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

അയിരൂർ പോലീസ് കേസ്‌ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
ആർ. ഡി. ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടപടികളും മറ്റും പൂർത്തിയാക്കുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി.

Back to top button
error: