KeralaNEWS

എ​ട്ട് വ​യ​സു​കാ​രിയെ പീഡിപ്പിച്ച അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു 

കൊല്ലം: എ​ട്ട് വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ച  യു​വാ​വി​നെ പോ​ക്സോ നിയമ പ്ര​കാ​രം പോലീസ് അ​റ​സ്റ്റ് ചെയ്തു.കുട്ടിയുടെ അമ്മയുടെ കാമുകനായ ക്ലാ​പ്പ​ന ഗാ​യ​ത്രി​യി​ല്‍ മ​നു (33) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ഭ​ര്‍​ത്താ​വു​മാ​യി അ​ക​ന്ന് താ​മ​സി​ക്കു​ന്ന മു​പ്പ​ത്തി​നാ​ലു​കാ​രി​യു​മാ​യി ഇ​യാ​ള്‍ ച​ങ്ങാ​ത്ത​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​വ​രു​ടെ വീ​ട്ടി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ മു​ത​ലെ​ടു​ത്ത് ഇ​യാ​ള്‍ അ​വ​രോടൊപ്പം കൂടുകയായിരുന്നു.ഇവിടെവച്ചാണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം കാട്ടുന്നത്.അ​ടു​ത്ത ദി​വ​സം സ്കൂളിലെത്തിയ പെ​ണ്‍​കു​ട്ടി ടീച്ചറോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.തുടർന്ന് അധ്യാപകർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Back to top button
error: