പത്തനംതിട്ട: വിപണിയില്‍ ഇറച്ചിക്കോഴി വില കുതിച്ചുയരുന്നത് ഉപഭോക്‌താക്കളെ പ്രതിസന്ധിയിലാക്കുന്നു.കോഴിക് ക് ഇന്നലെ പത്തനംതിട്ടയിൽ കിലോയ്ക്ക് 159 രൂപ ആയിരുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ കോഴിക്ക് വില കൂടിക്കൊണ്ടാണ് ഇരിക്കുന്നത്.
അതേസമയം കോഴിയിറച്ചിക്ക് പലയിടത്തും പല വിലയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്.
സാധാരണക്കാരായ ഉപഭോക്‌താക്കളെയാണു കോഴി വില വര്‍ധന കാര്യമായി ബാധിച്ചത്.സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചൂട് കൂടുന്നതിനാല്‍ ഇറച്ചിക്കോഴിക്കു വന്‍ വിലക്കുറവാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്‌തമായി വന്‍ വില വര്‍ധനവാണു വിപണിയില്‍ ഉണ്ടാകുന്നത്.കോഴി ഇറച്ചിയുടെ വിലക്കയറ്റവും കാരണം ഹോട്ടലുകളിലെ സ്‌പെഷല്‍ ഇനങ്ങളുടെ വിലയും കൂടുന്നുണ്ട്.