Month: March 2022

  • Kerala

    ചൂടുകാലത്ത് തലയോട്ടിയിലുണ്ടാകുന്ന ചൊറിച്ചിൽ അവഗണിക്കരുത്

    തലയോട്ടിയില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ ഏല്ലാവര്‍ക്കും അരോചകമായി അനുഭവപ്പെടുന്ന ഒന്നാണ്.പ്രത്യേകിച്ചും, പുറത്തായിരിക്കുമ്ബോഴോ അല്ലെങ്കില്‍ ഏതെങ്കിലും പ്രധാനപ്പെട്ട ജോലികള്‍ ചെയ്തുകൊണ്ടിക്കുമ്ബോഴോ ഒക്കെ.കാലാവസ്ഥാ വ്യതിയാനങ്ങള്‍, താരന്‍,ഈര്,പേന്‍, സോറിയാസിസ് അല്ലെങ്കില്‍ ചില കേശ സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം,പൊടി, വിയര്‍പ്പ് എന്നിവ ഈ ശല്യപ്പെടുത്തുന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.പുഴുക്കടി അല്ലെങ്കില്‍ ടീനിയ ക്യാപിറ്റിസ് പോലുള്ള ഫംഗസ് അണുബാധകള്‍ ശിരോചര്‍മ്മത്തില്‍ കഷണ്ടി പാടുകളും (വട്ടച്ചൊറി) ഉണ്ടാക്കുന്നു,ഇത് തലയിലെ പുറംതൊലിയില്‍ ചൊറിച്ചിലിനും പുകച്ചിലിനും കാരണമാകുന്നു. പതിവായി നിങ്ങളുടെ തലയില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് സാധാരണ രീതിയിലുള്ള താരന്റെയോ മറ്റു പ്രശ്നങ്ങള്‍ എന്നതിനേക്കാള്‍ കൂടുതലായ ഏതെങ്കിലും ആയിരിക്കാം.റിംഗ് വേം (Ringworm), ബാക്ടീരിയ അണുബാധ, വരണ്ട ചര്‍മമ്മസ്ഥിതി തുടങ്ങിയ പല പ്രശ്നങ്ങളും തലയോട്ടിയിലെ ഇത്തരം ചൊറിച്ചിലിന് കാരണമാകുന്നവയാണ്. തലയോട്ടിയില്‍ ഉണ്ടാകുന്ന ഇത്തരം ചൊറിച്ചില്‍ അമിതമായി മുടി കൊഴിച്ചിലിന് കാരണമാകും.അതേപോലെ കൂടുതല്‍ ചൊറിഞ്ഞാല്‍ തലയില്‍ കുരുക്കളുണ്ടാകുകയും പലപ്പോഴും അത് ചിരങ്ങായി മാറുകയും ചെയ്യും. പരിഹാര മാര്‍ഗങ്ങള്‍ ബേക്കിംഗ് സോഡയില്‍ ആന്‍റി ഫംഗസ്, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമായി…

    Read More »
  • Kerala

    ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗിന്റെ രണ്ടാം പാദ പ്ലേഓഫ് പോരാട്ടം ഇന്ന് മുതൽ

    ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗിന്റെ രണ്ടാം പാദ പ്ലേഓഫ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂർ എഫ്‌സിയുമായി ഏറ്റുമുട്ടും.ആദ്യ പാ​ദത്തില്‍ ജംഷദ്പുരിനെ എതിരില്ലാത്ത ഒരു ​ഗോളിന് തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സിന് ഇന്ന് സമനില നേടിയാല്‍ കൂടി ഫൈനലിലേക്ക് മുന്നേറാം.അതേസമയം ഞങ്ങള്‍ സെമി ഫൈനലില്‍ എത്തുമെന്ന് ആരും പ്രവചിച്ചിരുന്നില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്. സീസണ്‍ തുടങ്ങുന്ന സമയത്ത് ആരും ഞങ്ങളില്‍ പ്രതീക്ഷ വെച്ചിരുന്നില്ല.അവിടെ നിന്ന് ഞങ്ങള്‍ സെമി വരെ എത്തി.അതും കഴിഞ്ഞ സീസണില്‍ നേടിയതിനേക്കാള്‍ ഇരട്ടി ഗോളുകള്‍ നേടിക്കൊണ്ട്.ഇത് കഠിന പ്രയത്നത്തിന്റെ ഫലമാണ്.അവസാന എഴുമാസാമായി ഈ ടീമിനായി ഒരോരുത്തരും അവരുടെ എല്ലാം നല്‍കുകയാണ്.കോവിഡ് വന്നിട്ടും ബയോ ബബിളിലെ മാനസിക സമ്മര്‍ദ്ദങ്ങള്‍ മറികടന്നും ഇവിടെ വരെ എത്തിയതിന് ഈ ടീം കയ്യടികള്‍ അര്‍ഹിക്കുന്നുണ്ട്- ഇവാന്‍ പറഞ്ഞു.   ആദ്യപാദ സെമിയിലെ ഒരു ഗോള്‍ വിജയത്തിന്റെ മുന്‍തൂക്കവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്.ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ പാദ സെമിയില്‍ മലയാളി താരം സഹല്‍ അബ്ദുള്‍…

    Read More »
  • India

    കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

    കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് നേതൃത്വം സ്വപ്ന ലോകത്താണെന്നും. യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടത് എല്ലാവരുടെയും കോണ്‍ഗ്രസാണെന്നും ചിലര്‍ക്ക് വേണ്ടത് കുടുംബ കോണ്‍ഗ്രസാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനാകണമെന്ന് പലരും ആവശ്യപ്പെടുന്നത് മനസിലാകുന്നില്ലെന്നും. പലരും വിചാരിക്കുന്നത് സോണിയാഗന്ധിയാണ് ഇപ്പോള്‍ പ്രസിഡന്റ് എന്നാണ്, രാഹുല്‍ പ്രവര്‍ത്തിക്കുന്നത് പ്രസിഡന്റിനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. എന്ത് അധികാരത്തിലാണ് ചരണ്‍ജീത് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പുതിയ മുഖങ്ങള്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.ഒരു ഇംഗ്‌ളീഷ് ദിനപത്രത്തിന് നല്‍ലിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത് എട്ട് വര്‍ഷമായിട്ടും തോല്‍വിയുടെ കാരണം കോണ്‍ഗ്രസ് തിരിച്ചറിയുന്നില്ല, ചിന്തന്‍ ശിവിര്‍ എന്തിനെന്ന് വ്യക്തമല്ല, എല്ലാവര്‍ഷവും അദ്ധ്യക്ഷ സ്ഥാനത്ത് പുതിയ നേതാക്കള്‍ വരുന്നതാണ് ചരിത്രം, ഇപ്പോഴാണ് മാറാത്ത നേതൃത്വം കോണ്‍ഗ്രസിനെ ഭരിക്കുന്നത്, ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനായാണ് സംസാരിക്കുന്നത്, പ്രവര്‍ത്തക സമിതി യോഗത്തില്‍ നടന്ന യഥാര്‍ത്ഥ വിവരങ്ങളല്ല പുറത്തുള്ളത്,…

    Read More »
  • India

    നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

    യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിലപാടറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് യെശ്വന്ത് വര്‍മ്മയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവെച്ചത്.സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. വിചാരണക്കോടതി വിധിക്കെതിരെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. 2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ.  പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും…

    Read More »
  • Kerala

    കെ- റെയിൽ, സി.പി.ഐ നിലപാട് ജുഗുപ്സാവഹം; കേരളത്തിലെ ആദർശ രാഷ്ട്രീയത്തിൻ്റെ ആൾരൂപങ്ങളായ നേതാക്കന്മാരുടെ മക്കൾ പരസ്യമായി രംഗത്ത്

    തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ നക്ഷത്രങ്ങളായിരുന്ന സി. അച്യുതമേനോൻ, കെ. ദാമോദരൻ, എം.എൻ ഗോവിന്ദൻ നായർ, എൻ.ഇ ബൽറാം, സി. ഉണ്ണിരാജ, റോസമ്മ പുന്നൂസ്, കെ. മാധവൻ, മുൻ മന്ത്രി പി. രവീന്ദ്രൻ, പവനൻ, വി.വി രാഘവൻ, പുതുപ്പള്ളി രാഘവൻ, കാമ്പിശ്ശേരി കരുണാകരൻ, ശർമാജി, കെ. ഗോവിന്ദപിള്ള എന്നിവരുടെ മക്കൾ കെ-റെയിൽ പദ്ധതിക്കെതിരെ പരസ്യമായി രംഗത്ത്. പദ്ധതിയെ അനുകൂലിക്കുന്ന സി.പി.ഐ നിലപാടിനെ ചോദ്യംചെയ്ത് ഈ മുതിർന്ന നേതാക്കളുടെ മക്കൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തുനൽകി. സി. അച്യുതമേനോൻ്റെയും എം.എൻ ഗോവിന്ദൻ നായരുടെയും മറ്റും മക്കൾ ഉൾപ്പടെ 21 പേരാണ് കത്തിൽ ഒപ്പിട്ടത്. കെ-റെയിൽപോലുള്ള ജനവിരുദ്ധ കാര്യങ്ങൾ തുറന്നുപറയാൻ പാർട്ടി തയ്യാറാകണമെന്നാണ് കത്തിലെ ആവശ്യം. പ്രതീക്ഷയോടെകണ്ട സി.പി.ഐയുടെ വർത്തമാനകാല അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൊണ്ടാണ് ഇങ്ങനെ എതുന്നതെന്ന ആമുഖത്തോടെയാണ് കത്ത് തുടങ്ങുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഈ സർക്കാരിലും നിർണായമായ പലപ്രശ്നങ്ങളിലും എതിർപ്പ് രേഖപ്പെടുത്തേണ്ട സമയത്ത് അത് ചെയ്യാൻ സി.പി.ഐ തയ്യാറായിട്ടുണ്ട്. ലോകായുക്ത നിയമഭേദഗതിലെ…

    Read More »
  • Kerala

    15കാരിയെ തട്ടികൊണ്ട് പോയി ഐസ്ക്രീമില്‍ മായം ചേര്‍ത്ത് നൽകിയ ശേഷം ബലാല്‍സംഘം ചെയ്ത കേസ്, പ്രതിക്ക് ഇരുപത്തി അഞ്ച് കൊല്ലം കഠിന തടവും

    കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. 2021 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിധി വന്നു എന്ന പ്രത്യേകതയുമുണ്ട്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ഇരയായ പെണ്‍ക്കുട്ടി. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇയാൾ പരിചയപ്പെട്ടത്. ഒരു ബുക്ക് നല്‍കാനെന്ന വ്യാജേന കുട്ടിയുടെ വീട്ടില്‍ എത്തി വീട്ടുകാരെയും പരിച്ചയപ്പെട്ടു. ഈ പരിചയം മുതലെടുത്ത് 2020 നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിക്ക് പെണ്‍ക്കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതില്‍ തുറക്കാന്‍ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോള്‍ നാട്ടുകാരെ വിളിച്ച്‌ ഉണര്‍ത്തി അപമാനിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇതില്‍ ഭയന്ന് കുട്ടി വാതില്‍ തുറന്ന് കൊടുത്തപ്പോള്‍ മുറിക്കുള്ളില്‍ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് ശേഷം പ്രതി പല തവണ ശാരീരിക ബന്ധത്തിനായി പെൺകുട്ടിയെ…

    Read More »
  • India

    കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു

    കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു.തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അതേസമയം താരത്തിന് നേരെ വെടിയുതിര്‍ത്തത് ആരാണെന്ന് വ്യക്തമല്ല. അക്രമി സംഘത്തില്‍ 12 പേര്‍ ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.   പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിന് ഇടെയാണ് സന്ദീപിന് വെടിയെറ്റത്. തലയിലും നെഞ്ചിലുമായി താരത്തിന്ഇരുപതോളം തവണ വെടിയേറ്റു. ജലന്ധറിലെ മല്ല്യാന്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം. പഞ്ചാബിന് പുറത്ത് കാനഡ, അമേരിക്ക, യുകെ എന്നിവിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. മികച്ച സാങ്കേതിക തികവും കായിക ക്ഷമതയുമുള്ള താരമായിരുന്നു സന്ദീപ്. ഒരു കബഡി ഫെഡറേഷന്‍ നടത്തുകയായിരുന്നു താരം.

    Read More »
  • Kerala

    കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ ഒരാശ്വാസ വാർത്ത വരുന്നു

    നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും.   അതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ മഴ ലഭിക്കും. തെക്കന്‍കേരളത്തിലാണ് കൂടുതല്‍ സാധ്യത.   നാളെ വൈകിട്ടോടെ തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ മഴക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, വയനാട് വനമേഖലകളിലും മഴ പെയ്‌തേക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയിലും മഴ പെയ്‌തേക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴക്ക് സാധ്യതയുണ്ട്. മാര്‍ച്ച് 20വരെ ശരാശരി വേനല്‍മഴ ലഭിച്ചേക്കും. 20ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.   ന്യൂനമര്‍ദത്തിന്റെ സഞ്ചാരപാത വ്യക്തമായിട്ടില്ലെങ്കിലും കേരളത്തില്‍ മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് താപനില വര്‍ധിക്കുകയാണ്. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്…

    Read More »
  • Kerala

    പാലക്കാട്ടെ കൂറ്റനാട് കിണറുകളില്‍ തീപിടിക്കുന്നു

    പാലക്കാട്ടെ കൂറ്റനാട് കിണറുകളില്‍ തീപിടിക്കുന്നു.നിരവധി വീടുകളിലെ കിണറുകളില്‍ ഈ പ്രതിഭാസമുണ്ട്. കിണറ്റിലേക്ക് കടലാസോ എന്തെങ്കിലും വസ്തുക്കളോ കത്തിച്ചിട്ടാല്‍ തീ ആളിപ്പടരുകയാണ്. സംഭവത്തിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി.  തീപിടിക്കുന്ന വാതക സാന്നിധ്യമോ, ഇന്ധന ചോര്‍ച്ചയോ ആകാം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.ഇന്ധന സാന്നിധ്യവും സംശയമുണ്ട്. കിണറുകളിലെ വെള്ളം പരിശോധനക്കയച്ചു. ഫലം വന്നെങ്കില്‍ മാത്രമേ കൃത്യമായ കാരണമറിയൂ. പ്രദേശത്തെ കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കിണറുകളില്‍ തീ കൊളുത്തിയിട്ടാല്‍ ഏറെ നേരം കത്തും. കുറേ ദിവസമായി സ്ഥലത്ത് ഈ പ്രതിഭാസമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൂറ്റനാട് ടൗണിലെ പന്ത്രണ്ടോളം കിണറുകളിലാണ് ഈ പ്രതിഭാസം. കിണറുകളില്‍ നിന്ന് ഇന്ധനത്തിന്റെ രൂക്ഷ ഗന്ധം ഉയരുന്നുണ്ട്. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നാണോ ഇന്ധനം ചോരുന്നതെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്. കിണറുകളിലെ മണ്ണും പരിശോധിച്ചേക്കും. നിയമസഭാ സ്പീക്കറും സ്ഥലം എംഎല്‍എയുമായ എം.ബി. രാജേഷ് ഇടപെട്ടതോടെ ഭൂജല, മലിനീകരണ നിയന്ത്രണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തി

    Read More »
  • Kerala

    കേരളം ചുട്ടുപൊള്ളുന്നു, ഈ വേനല്‍ക്കാലത്ത് ഒഴിവാക്കേണ്ട 5 ഭക്ഷണപദാര്‍ത്ഥങ്ങള്‍

    കേരളം ചൂട് കൊണ്ട് ചുട്ടുപൊള്ളുകയാണ്. സാ​ധാ​ര​ണ മേ​യ് മാ​സ​ത്തി​ലാ​ണ് ഇ​ത്ര​ കടുത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. 34 മു​ത​ല്‍ 36 വ​രെ ഡി​ഗ്രി ചൂ​ടാ​ണ് മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ ഉ​ണ്ടാ​കാ​റു​ള്ള​ത്. പക്ഷേ ഇത്തവണ താപനില 38.7 ഡിഗ്രി കടന്നു. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. കൊല്ലം പുനലൂരിൽ 38.7ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. തൃശ്ശൂർ വെള്ളാനിക്കരയിൽ 38.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സംസ്ഥാനത്ത് വേനൽ ചൂട് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാനും സൂര്യാതപത്തിനും സാധ്യതയുണ്ട് ഈ ​തോ​തി​ല്‍ പോ​യാ​ല്‍ മേ​യ് മാ​സ​ത്തി​ല്‍ താ​ങ്ങാ​ന്‍ പ​റ്റാ​ത്ത ചൂ​ടാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. കാ​ലാ​വ​സ്ഥാ വ​കു​പ്പും ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി​യും കർശന മു​ന്ന​റി​യി​പ്പു​ക​ളാണ് നൽകുന്നത്. കാലാവസ്ഥ മാറുന്നതിന് ഒപ്പം ഭക്ഷണകാര്യത്തിലും ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഈ ചൂടുകാലത്ത് നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ ചുവടെ:     ചായ,…

    Read More »
Back to top button
error: