കേരളം ചൂട് കൊണ്ട് ചുട്ടുപൊള്ളുകയാണ്. സാധാരണ മേയ് മാസത്തിലാണ് ഇത്ര കടുത്ത ചൂട് അനുഭവപ്പെടാറുള്ളത്. 34 മുതല്‍ 36 വരെ ഡിഗ്രി ചൂടാണ് മാര്‍ച്ച് മാസത്തില്‍ ഉണ്ടാകാറുള്ളത്. പക്ഷേ ഇത്തവണ താപനില 38.7 ഡിഗ്രി കടന്നു. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. കൊല്ലം പുനലൂരിൽ 38.7ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. തൃശ്ശൂർ വെള്ളാനിക്കരയിൽ 38.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
സംസ്ഥാനത്ത് വേനൽ ചൂട് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാനും സൂര്യാതപത്തിനും സാധ്യതയുണ്ട്
ഈ തോതില്‍ പോയാല്‍ മേയ് മാസത്തില്‍ താങ്ങാന്‍ പറ്റാത്ത ചൂടായിരിക്കും ഉണ്ടാവുക.
കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അഥോറിറ്റിയും കർശന മുന്നറിയിപ്പുകളാണ് നൽകുന്നത്.
കാലാവസ്ഥ മാറുന്നതിന് ഒപ്പം ഭക്ഷണകാര്യത്തിലും ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
ഈ ചൂടുകാലത്ത് നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ ചുവടെ:
എണ്ണമയമുള്ള ഭക്ഷണങ്ങള്‍: ചൂടുകാലത്ത് എണ്ണമയമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം ഭക്ഷണം ദഹിക്കാന്‍ സമയം എടുക്കും. വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. വേവിച്ച പയറും ധാന്യങ്ങളും അടക്കമുള്ളവ കഴിക്കുന്നത് വളരെ നല്ലതാണ്.
ഇഞ്ചി: ചൂടുകാലത്ത് ഇഞ്ചി ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് ഇഞ്ചി കൂടുതലായി കഴിക്കുന്നത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.
വെളുത്തുള്ളി: വേനല്‍ക്കാലത്ത് നാം ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് വെളുത്തുള്ളി. അമിതമായി ഭക്ഷണം കഴിക്കുമ്ബോഴാണ് വയറിളക്കം ഉണ്ടാകുന്നതിന് കാരണമാകുന്നതായി പറയപ്പെടുന്നു. അതിനാല്‍ വെളുത്തുള്ളിയുടെ അളവ് കുറയ്ക്കാന്‍ മറക്കരുത്.
മദ്യപാനം: കടുത്ത ചൂടുകാലത്ത് മദ്യപാനം കർശനമായും ഒഴിവാക്കണം. ഈ വിപരീത കലാവസ്ഥയിൽ മദ്യം ശരീരത്തിന് പല ദോഷങ്ങളും വരുത്തും.
പൊതുജാഗ്രത നിർദേശങ്ങൾ
ഇതാടൊപ്പം കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും പൊതുജാഗ്രത നിർദേശങ്ങൾ അനുസരിക്കുക.
പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ നേരിട്ട് സൂര്യ്വപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
നിര്‍ജലീകരണം തടാന്‍ എപ്പോഴും ഒരു കുപ്പി വെള്ളം കൈയില്‍ കരുതുക. ഇടക്കിടെ വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ ഉപയോഗിക്കുക.
അയഞ്ഞ, ലൈറ്റ് കളര്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
അങ്കണവാടി കുട്ടികള്‍ക്ക് ചൂടേല്ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതതു ഗ്രാമപഞ്ചായത്ത് അധികൃതരം അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗക്കാര്‍ പകല്‍ 11 മുതല്‍ മുന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.
ഈ വിഭാഗക്കാര്‍ക്ക് എളുപ്പത്തില്‍ സൂര്യതാപം ഏല്‍ക്കാനുള്ള സാധ്യത കുടുതലാണ്.
ലേബര്‍ കമ്മിഷണര്‍ തൊഴില്‍സമയം ക്രമീകരിച്ചു പുറത്തിറക്കുന്ന ഉത്തരവിനോട് തൊഴില്‍ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണം നടത്തുന്നവര്‍ പകല്‍ 11 മുതല്‍ മൂന്നുവരെ സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.
യാത്രയില്‍ ഏര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര ചെയ്യണം. കൈയില്‍ കുടിവെള്ളം കരുതണം. കഠിനമായ ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പുവരുത്തണം.
വിദ്യാര്‍ഥികളുടെ പരീക്ഷാകാലമായതിനല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ഈ നിർദ്ദേശങ്ങൾ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.