പാലക്കാട്ടെ കൂറ്റനാട് കിണറുകളില്‍ തീപിടിക്കുന്നു.നിരവധി വീടുകളിലെ കിണറുകളില്‍ ഈ പ്രതിഭാസമുണ്ട്. കിണറ്റിലേക്ക് കടലാസോ എന്തെങ്കിലും വസ്തുക്കളോ കത്തിച്ചിട്ടാല്‍ തീ ആളിപ്പടരുകയാണ്.
സംഭവത്തിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി. തീപിടിക്കുന്ന വാതക സാന്നിധ്യമോ, ഇന്ധന ചോര്‍ച്ചയോ ആകാം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.ഇന്ധന സാന്നിധ്യവും സംശയമുണ്ട്. കിണറുകളിലെ വെള്ളം പരിശോധനക്കയച്ചു. ഫലം വന്നെങ്കില്‍ മാത്രമേ കൃത്യമായ കാരണമറിയൂ.
പ്രദേശത്തെ കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കിണറുകളില്‍ തീ കൊളുത്തിയിട്ടാല്‍ ഏറെ നേരം കത്തും. കുറേ ദിവസമായി സ്ഥലത്ത് ഈ പ്രതിഭാസമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
കൂറ്റനാട് ടൗണിലെ പന്ത്രണ്ടോളം കിണറുകളിലാണ് ഈ പ്രതിഭാസം. കിണറുകളില്‍ നിന്ന് ഇന്ധനത്തിന്റെ രൂക്ഷ ഗന്ധം ഉയരുന്നുണ്ട്.
സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നാണോ ഇന്ധനം ചോരുന്നതെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്. കിണറുകളിലെ മണ്ണും പരിശോധിച്ചേക്കും.
നിയമസഭാ സ്പീക്കറും സ്ഥലം എംഎല്‍എയുമായ എം.ബി. രാജേഷ് ഇടപെട്ടതോടെ ഭൂജല, മലിനീകരണ നിയന്ത്രണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തി