KeralaNEWS

15കാരിയെ തട്ടികൊണ്ട് പോയി ഐസ്ക്രീമില്‍ മായം ചേര്‍ത്ത് നൽകിയ ശേഷം ബലാല്‍സംഘം ചെയ്ത കേസ്, പ്രതിക്ക് ഇരുപത്തി അഞ്ച് കൊല്ലം കഠിന തടവും

കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. 2021 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിധി വന്നു എന്ന പ്രത്യേകതയുമുണ്ട്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ഇരയായ പെണ്‍ക്കുട്ടി. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇയാൾ പരിചയപ്പെട്ടത്.

Signature-ad

ഒരു ബുക്ക് നല്‍കാനെന്ന വ്യാജേന കുട്ടിയുടെ വീട്ടില്‍ എത്തി വീട്ടുകാരെയും പരിച്ചയപ്പെട്ടു. ഈ പരിചയം മുതലെടുത്ത് 2020 നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിക്ക് പെണ്‍ക്കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതില്‍ തുറക്കാന്‍ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു.

കുട്ടി വിസമ്മതിച്ചപ്പോള്‍ നാട്ടുകാരെ വിളിച്ച്‌ ഉണര്‍ത്തി അപമാനിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇതില്‍ ഭയന്ന് കുട്ടി വാതില്‍ തുറന്ന് കൊടുത്തപ്പോള്‍ മുറിക്കുള്ളില്‍ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ഇതിന് ശേഷം പ്രതി പല തവണ ശാരീരിക ബന്ധത്തിനായി പെൺകുട്ടിയെ വിളിച്ചെങ്കിലും കുട്ടി വഴങ്ങിയില്ല. തുടര്‍ന്ന് മറ്റൊരു ദിവസം പുലര്‍ച്ചെ പ്രതി കുട്ടിയുടെ വീടിന് മുന്നില്‍ എത്തി കതക് തുറക്കണം എന്നാവശ്യപ്പെട്ട് ബഹളം വെച്ചു. കതക് തുറന്നപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തി കുട്ടിയെ തന്റെ ബൈക്കില്‍ ബലമായി കയറ്റി മണ്‍റോത്തുരുത്തിലുള്ള ഒരു റിസോര്‍ട്ടില്‍ കൊണ്ട് പോയി. അവിടെ വെച്ച്‌ ഐസ്ക്രീമില്‍ മായം ചേര്‍ത്ത് കുട്ടിയെ മയക്കിയതിന് ശേഷം ബലാല്‍സംഘം ചെയ്തു.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് നൗഫൽ അറസ്റ്റിലായി. കുട്ടിയുടെ അടി വസ്ത്രത്തിന്റെ ശാസ്ത്രിയ പരീഷണത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ഡി.എന്‍.എ പരിശോധനയില്‍ ബീജം പ്രതിയുടേതാണെന്ന് തെളിഞ്ഞിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍. എസ് വിജയ് മോഹന്‍ ഹാജരായി.

പ്രോസിക്യൂഷന്‍ ഇരുപത്തി ഒന്ന് സാക്ഷികള്‍, മുപ്പത്തി മൂന്ന് രേഖകള്‍, ഏഴ് തൊണ്ടിമുതലുകള്‍ കോടതിയില്‍ ഹാജരാക്കി. മെഡിക്കല്‍ കോളജ് സി.ഐ പി ഹരിലാൽ ആണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പിച്ചത്.

Back to top button
error: