KeralaNEWS

യാത്രയ്ക്കിടയിലെ ഛർദ്ദി എങ്ങനെ ഒഴിവാക്കാം?

യാത്ര എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ്. എന്നാൽ യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉണ്ടെങ്കിലോ.അതോടെ തീർന്നു യാത്രയുടെ സകല ത്രില്ലും.മിക്കവാറും പേരിലുണ്ടാകുന്ന ഒരു പ്രശ്നമാണ് ദൂരയാത്ര പോകുമ്പോഴോ ബസിലോ മറ്റോ കയറുമ്പോൾ ഒക്കെ ഉണ്ടാകാറുള്ള ഛർദ്ദി. 

 

വണ്ടിയിൽ കാലുകുത്തുമ്പോഴേ ഛർദിച്ചു തുടങ്ങുന്നവരുമുണ്ട്.നമ്മുടെ ചെവിക്കുള്ളില്‍ ചലനങ്ങളെ തിരിച്ചറിയുന്ന ഒരു സംവിധാനമുണ്ട്. അതിനെ ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ എന്നു വിളിക്കുന്നു.ശരീരത്തിന്റെ ചലനങ്ങളെ അത് തലച്ചോറില്‍ അറിയിക്കും.വണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ നമ്മുടെ ശരീരം ചലിക്കുന്നില്ല.എന്നാല്‍ വണ്ടിയുടെ ചലനം ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ തിരിച്ചറിയുന്നു. ഇവര്‍ രണ്ടുപേരും തലച്ചോറിലേക്ക് സന്ദേശം അയയ്ക്കുന്നു. ഒന്ന് ചലനം ഇല്ല എന്നും മറ്റൊന്ന് ചലിക്കുന്നു എന്നും. ഇത് തലച്ചോറില്‍ തീരുമാനമെടുക്കുന്നതില്‍ വിയോജിപ്പ് ഉണ്ടാക്കുന്നു.കാഴ്ചയുടേയും ബാലന്‍സിന്റേയും വ്യത്യസ്തമായ കാഴ്ചപ്പാട് വയറിനെ അസ്വസ്ഥമാക്കുന്നു.വയര്‍ ഉടന്‍ പ്രതികരിക്കുന്നു. ഇതുമൂലം ഓക്കാനം, ഛര്‍ദി മുതലായവ ഉണ്ടാക്കുന്നു. ഇംഗ്ലീഷില്‍ ഇതിനെ ‘മോഷന്‍ സിക്‌നസ്സ്’ എന്നാണ് പറയുന്നത്.

Signature-ad

 

 

സഞ്ചരിക്കുന്ന ദിശയ്ക് പിന്നോട്ടു തിരിഞ്ഞിരിക്കാതിരിക്കുക.വണ്ടിയിൽ അധികം കുലുക്കമില്ലാത്ത ഭാഗത്തായി ഇരിക്കുക. കാറിലാണെങ്കിൽ മുൻസീറ്റിൽ ഇരിക്കാം. ബസ്സിൽ മധ്യ ഭാഗത്തായി ഇരിക്കാം.യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉള്ളവർ യാത്രയ്ക്കിടയിൽ വായിക്കരുത്. ഇത് ഛർദ്ദിക്കുന്നതിനുള്ള പ്രവണത ഉണ്ടാക്കുന്നു. വണ്ടിയുടെ ജനലുകൾ തുറന്നവച്ച് ഇരിക്കുന്നത് ശുദ്ധവായു ലഭിക്കാനും സഹായിക്കും. ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തു ഇരിപ്പുറപ്പിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. വളരെ വൃത്തിയുള്ള സാഹചര്യം സൃഷ്ടിക്കാൻ ശ്രദ്ധിക്കുക. കഴിവതും ഛർദിക്കുന്നവരുടെ അടുത്തിരിക്കരുത്. ഛർദിയെക്കുറിച്ചുള്ള സംസാരവും ഒഴിവാക്കണം.

 

 

അതേപോലെ യാത്ര പുറപ്പെടുമ്പോൾ വയറു നിറയെ ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. മനസിന്‌ പിടിച്ച ഭക്ഷണപാനീയങ്ങൾ മാത്രം തിരഞ്ഞെടുക്കുക.ഇഞ്ചിനീരോ ഇഞ്ചിമിട്ടായിയോ ഇഞ്ചി കൂടുതലായി ചേർത്ത ഭക്ഷണമോ കഴിക്കുന്നതോ കൈയ്യിൽ കരുതുന്നതോ നല്ലതാണ്.

 

 

ആന്തര കര്‍ണത്തിലെ ശരീര സന്തുനലാവസ്ഥയുമായി ബന്ധപ്പെട്ട വെസ്റ്റിബ്യൂലാര്‍ സിസ്റ്റം നല്‍കുന്ന വിവരങ്ങളും കണ്ണു നേരിട്ട് കാണുന്നവയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിന്റെ ഫലമാണ് യാത്രയിലെ ഛര്‍ദ്ദി. അത് കൊണ്ട് തന്നെ യാത്രയില്‍ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛര്‍ദ്ദിക്ക് പരിഹാരമായി കാണാറുണ്ട്. യാത്ര പോകുമ്പോൾ സ്ഥിരമായി ഛര്‍ദിക്കുന്നവര്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

 

1. വണ്ടിയില്‍ അധികം കുലുക്കം ഇല്ലാത്ത ഭാഗത്ത് വേണം ഇരിക്കാൻ‌.കാറിലാണെങ്കില്‍ മുന്‍ സീറ്റിലിരിക്കാം. ബസിലാണെങ്കില്‍ മധ്യഭാഗത്തും.

2. മോഷന്‍ സിക്‌നെസ് ഉള്ളവര്‍ യാത്രയ്ക്കിടയില്‍ വായിക്കരുത്. (മൊബൈലിലും)

3, ഏതെങ്കിലും ഒരു ബിന്ദുവില്‍ മാത്രം നോട്ടമുറപ്പിച്ച് ഇരിക്കുന്നത് ഗുണകരമാണ്. വണ്ടിയുടെ ജനലുകള്‍ തുറന്നു വച്ച് ഇരിക്കുന്നതും ശുദ്ധവായു ഏല്‍ക്കുന്നതും സഹായിക്കും.

4. കഴിവതും ഛര്‍ദിക്കുന്നവരുടെ അടുത്തിരിക്കാതിരിക്കുക. ഛര്‍ദിയെക്കുറിച്ചുള്ള ഭയവും സംസാരവും ഒഴിവാക്കാം.

5. മനസിന് പിടിക്കാത്ത ഭക്ഷണമോ പാനീയമോ യാത്രയിൽ കഴിക്കരുത്. പ്രത്യേകിച്ച് മദ്യം. യാത്രയ്ക്ക് മുമ്പേ വയര്‍ നിറച്ചുള്ള ഭക്ഷണവും ഒഴിവാക്കണം.

Back to top button
error: