ആഭ്യന്തര യുദ്ധത്താൽ കൊടും പട്ടിണിയിലമർന്ന സുഡാനിൽ നിന്നുള്ളതാണ് ഈ ചിത്രം.ഒപ്പമുള്ളത് അത് പകർത്തിയ ഫോട്ടോഗ്രാഫറുടെ പടം.വർഷം 1993.ഈ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർക്ക് പുലിസ്റ്റർ പുരസ്‌ക്കാരമടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചു.എന്നാൽ പുലിസ്റ്റർ പുരസ്കാരം നേടി 4 മാസത്തിനുശേഷം ‘ദി ന്യൂയോർക്ക് ടൈയിംസ് ‘ന്റെ ഫോട്ടോഗ്രാഫർ ആയിരുന്ന കെവിൻ കാർട്ടർ എന്ന 33 കാരൻ ആത്മഹത്യ ചെയ്തു.
സുഡാനിൽ ആഭ്യന്തര യുദ്ധം മൂലം കൊടും പട്ടിണിയിൽ ജനങ്ങൾ ഒന്ന് പിടയാൻ പോലും ആവതില്ലാതെ മരിച്ചു വീണപ്പോൾ ലോകത്തിലെ വിവിധ സംഘടകൾ, അവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇത് വാർത്തയാക്കി കൂടുതൽ പേരിലേക്ക് എത്തിച്ചു സഹായം ലഭ്യമാക്കുന്നതിന് ലോകത്തിലെ മാധ്യമ പ്രവർത്തകരെ സുഡാനിലേക്ക് ക്ഷണിച്ചു. ഇതിന്റെ ഭാഗമായാണ് കെവിൻ കാർട്ടർ സുഡാനിൽ എത്തിയത്. അദ്ദേഹം ഒരു ഭക്ഷണവിതരണ കേന്ദ്രത്തിൽ നിന്ന് ചിത്രങ്ങൾ പകർത്തി മടങ്ങുമ്പോൾ കണ്ട കാഴ്ച, പട്ടിണി കൊണ്ട് എല്ലും തോലുമായ ഒരു കുട്ടി ഭക്ഷണ കേന്ദ്രത്തിലേക്ക് ഇരുന്നുകൊണ്ട് മെല്ലെ നിരങ്ങി നീങ്ങുന്നു, പിറകിൽ ആ കുഞ്ഞു മരിച്ചു വീണാൽ, ആ മൃതശരീരം കൊത്തി തിന്നാൻ കാത്തു നിൽക്കുന്ന ഒരു കഴുകൻ. അദ്ദേഹം ഈ ദയനീയ ചിത്രം പകർത്തി, തന്റെ വിമാനം പുറപ്പെടാൻ സമയമായതുകൊണ്ട് പെട്ടന്ന് അവിടെ നിന്നും മടങ്ങി.
ഈ ചിത്രം അച്ഛടിച്ചു വന്നതിനു ശേഷം കെവിൻ കാർട്ടർക്ക് വായനക്കാരിൽ നിന്ന് നിരവധി ഫോൺ കോളുകളും കത്തുകളും വന്നുകൊണ്ടിരിക്കുന്നു.അതിൽ ഒന്ന് ഇതായിരുന്നു.
അദ്ദേഹത്തോട് ഫോൺ കോളിൽ ഒരു വായനക്കാരൻ ചോദിച്ചു “നിങ്ങൾ പകർത്തിയ ആ ചിത്രത്തിലെ കുട്ടിക്ക് എന്ത് സംഭവിച്ചു? ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? അതോ കഴുകൻ തിന്നോ?”
“എനിക്കറിയില്ല “അദ്ദേഹം മറുപടി പറഞ്ഞു.
വായനക്കാരൻ വീണ്ടും “അന്ന് ആ കുട്ടിക്ക് മുമ്പിൽ അവസാനമായി രണ്ടു കഴുകന്മാരാണ് ഉണ്ടയിരുന്നതെന്ന് നിങ്ങൾക്കറിയാമോ? ഒന്ന് ആ കുട്ടി വിശന്നു മരിക്കാൻ കാത്തിരുന്ന ആദ്യത്തെ കഴുകൻ,ആ കഴുകൻ ആ കുഞ്ഞിനെ തിന്നു, രണ്ടാമത്തെ കഴുകൻ ആ കുഞ്ഞിന്റെ ദുരിതപൂർണ്ണമായ അവസ്ഥ പകർത്തി ലോകത്തെ വലിയ പുരസ്‌ക്കാരങ്ങൾ വാങ്ങി.ആ കഴുകൻ നിങ്ങളാണ്.. നിങ്ങൾ ഒന്ന് ചെറുതായി മനുഷ്യത്വം കാണിച്ചിരുന്നെങ്കിൽ ആ കുട്ടി മരിക്കില്ലായിരുന്നു.ആ കുഞ്ഞിനെ തിന്ന കഴുകനും, ആ കുഞ്ഞിനെ രക്ഷിക്കാതെ ഫോട്ടോ എടുത്തു മടങ്ങിയ നിങ്ങളും തമ്മിൽ എന്ത് വ്യത്യാസം ?”
ആ ശാപ വാക്കുകൾക്ക് മുമ്പിൽ പിടിച്ചു നിൽക്കാനാവാതെ, കടുത്ത മനോവേദന താങ്ങാനവാതെ കെവിൻ കാർട്ടർ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു