പ്രതികരണം ഒട്ടുമില്ലാതെ ഭാരം ചുമക്കുന്നതിനാൽ കഴുത എന്ന വാക്ക് ബുദ്ധിയില്ലാത്തവൻ എന്നതിന് സമമായി നാം ഉപയോഗിക്കുന്നു.കഴുത ഒരു വിഡ്ഢിത്തത്തിന്റെ പ്രതീകമായി മാറിയതിന്റെ പിന്നിലെ രഹസ്യം ഇന്നും അജ്ഞാതമാണ്.എത്ര ദുർഘടമായ പാത താണ്ടാനും അതെ പാതകൾ ഓർത്തു തിരിച്ചു വരാനുള്ള പാടവവും, ഏത് ആൾക്കൂട്ടത്തിലും തന്റെ യജമാനനെ കണ്ടെത്താനുള്ള വൈഭവവും ഉണ്ടായിട്ടും ‘കഴുത’ ഇന്നും അവഹേളനത്തിന്റെ പ്രതിരൂപമായി നിലകൊള്ളുന്നു.പരിഹാസ രൂപേണ ഒരാളെ ‘കഴുത’ എന്ന് അഭിസംബോധന ചെയ്യുമ്പോൾ നിങ്ങൾ ഓർക്കുക കഴുതേയെക്കാൾ ശ്രേഷ്‌ഠമായ മറ്റൊരു മൃഗമില്ലെന്ന സത്യം.പരസ്‍പരം തൊട്ടുരുമ്മി പ്രകൃതിയുടെ സർഗലാവണ്യം ആസ്വാദിച്ചു നടുക്കുന്ന കഴുതകൾ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്.യേശുദേവൻ്റെ ജെറുസലേം യാത്രയുടെയും, ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യത്തിലൂടെയും കഴുതയുടെയും കഴുത പാലിന്റെയും മാഹാത്മ്യം ചരിത്രരേഖകൾ വിളിച്ചോതുന്നു.
ബുദ്ധിശൂന്യതയുടെയും വിഡ്ഢിത്വത്തിന്റെയും പര്യായമായി നാം കഴുതയെ പരിഗണിക്കാറുണ്ടെങ്കിലും ബൈബിളിൽ കഴുതയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ട്.പരസ്യജീവിതത്തിന്റെ അവസാനം, പീഡാസഹനത്തിനുമുമ്പായി യേശു ജറുസലേമിൽ പ്രവേശിച്ചത് കഴുതപ്പുറത്തായിരുന്നു.മനുഷ്യർ യാത്ര ചെയ്യാനും സാധനങ്ങൾ ചുമക്കാനും അക്കാലത്ത് സ്ഥിരമായി ഉപയോഗിച്ചിരുന്നത് കഴുതയെ ആണ്.വളരെ ഉപകാരപ്രദമായ ഒരു വളർത്തുമൃഗം.എന്നാൽ ഇതല്ല ജറുസലേം പ്രവേശനത്തിൽ കഴുതയെ തിരഞ്ഞെടുക്കാൻ കാരണം.പതിനായിരക്കണക്കിന് തീർത്ഥാടകർ നടന്നുവരുന്നതിനിടയ്ക്ക് ഒരാൾ കഴുതപ്പുറത്ത് വരുന്നത് ശ്രദ്ധയാകർഷിക്കാൻ സഹായിക്കും എന്നതുകൊണ്ടുമല്ല.കഴുത ഒരു ചുമട്ടുമൃഗം മാത്രമല്ല; രാജകീയ വാഹനവുമാണ്. സോളമനെ രാജാവായി അഭിഷേകം ചെയ്യാൻ ഗീഹോനിലേക്കു കൊണ്ടുപോയതും അഭിഷേകത്തിനുശേഷം തിരിച്ചു കൊട്ടാരത്തിലേക്കു കൊണ്ടുവന്നതും ദാവീദുരാജാവിന്റെ കഴുതപ്പുറത്താണ് (1 രാജാ.1:33-38). നവാഭിഷിക്തനായ രാജാവ് കഴുതപ്പുറത്ത് എഴുന്നള്ളിയത് ഒരു പ്രതീകമാണ്. ഈ പ്രതീകം യേശുവും സ്വീകരിച്ചു എന്നു കരുതാനാവും. എന്താണ് ഇവിടെ സൂചിപ്പിക്കുന്ന പ്രതീകം?
യുദ്ധം ചെയ്യാൻ പോകുന്ന രാജാവ് കുതിരപ്പുറത്താണ് സഞ്ചരിക്കുക; യുദ്ധം ജയിച്ച്, സമാധാനം പുനഃസ്ഥാപിച്ച്, തിരിച്ചുവരുന്നത് കഴുതപ്പുറത്തും. ഈ പതിവിൽനിന്ന് കഴുതയെ സംബന്ധിച്ച രണ്ടു കാര്യങ്ങൾ വ്യക്തമാകുന്നു. 1. കഴുത ഒരു രാജകീയ മൃഗമാണ്. 2. കഴുത സമാധാനത്തെ സൂചിപ്പിക്കുന്നു.ഈ രണ്ടു പ്രതീകങ്ങളും യേശുവിന്റെ നഗരപ്രവേശത്തിൽ സൂചിപ്പിക്കുന്നുണ്ട്.
ഒലിവിലക്കമ്പുകളും ഹോസാനാ വിളികളും ”കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹീതൻ” (ലൂക്കാ 19:38; യോഹ.12:13) എന്ന ആർപ്പുവിളിയും എല്ലാം ഒരു രാജകീയ പ്രവേശത്തെ സൂചിപ്പിക്കുന്നു.സമാധാനത്തിന്
റെ രാജാവായിട്ടാണ് യേശു നഗരത്തിലേക്കു വരുന്നത്; യുദ്ധം ചെയ്യാനല്ല, സമാധാനം സ്ഥാപിക്കാൻ, അഥവാ സമാധാനം നൽകാൻ.ഇവിടെ ഒരു പ്രവചനത്തിന്റെ പൂർത്തീകരണവും ലക്ഷ്യംവയ്ക്കുന്നുണ്ട്.
”സീയോൻ പുത്രീ, അതിയായി ആനന്ദിക്കുക, ജറുസലേം പുത്രീ, ആർപ്പുവിളിക്കുക. ഇതാ നിന്റെ രാജാവ് നിന്റെയടുത്തേക്കു വരുന്നു.അവൻ പ്രതാപവാനും ജയശാലിയുമാണ്.അവൻ വിനയാന്വിതനായി കഴുതയുടെ പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറി വരുന്നു” (സഖ.9:9). ഈ പ്രവചനത്തിന്റെ പൂർത്തീകരണമാണ് യേശുവിന്റെ ജറുസലേം പ്രവേശത്തിൽ സംഭവിക്കുന്നത്.
യേശുവിന്റെ രാജത്വവും ആ രാജത്വത്തിന്റെ സ്വഭാവവും വ്യക്തമാക്കുന്നതായിരുന്നു കഴുതപ്പുറത്തുള്ള നഗരപ്രവേശനം.
അതേപോലെ ഈജിപ്‌ത് രാജ്ഞിയായ ക്ലിയോപാട്ര
തൻ്റെ യൗവ്വനം നിലനിർത്താൻ 700 കഴുതകളുടെ പാലിലാണ് നിത്യവും കുളിക്കാറുള്ളതെന്ന് ഇതിഹാസരേഖകൾ നമ്മളോട് പറയുന്നു.മുലപ്പാലിന്റെ അത്രയും പോഷകമൂല്യമുള്ള കഴുതപ്പാലിന്റെ വിപണി നമ്മൾ കണ്ടെത്താതും ‘ഫാമിംഗ് മൃഗം’ എന്നനിലയിൽ കഴുതയെ ഉപയോഗപ്പെടുത്താത്തതും ഏറെ ദുഖകരമായ കാര്യമാണ്.ജീവകം എ, ബി, ബി 1 , ബി 12, സി, ഇ എന്നിവയാൽ സമ്പന്നമാണ് കഴുതപ്പാൽ.അതുകൊണ്ടു തന്നെ മികച്ച രോഗപ്രതിരോധ ശേഷി പ്രധാനം ചെയ്യുന്ന ഒന്നുകൂടിയാണിത്. മാത്രമല്ല സൗന്ദര്യ വർദ്ധക വസ്തു എന്നനിലക്കും ഇത് ഉപയോഗിക്കുന്നുണ്ട്.ചർമകാന്തി വർദ്ധനവിനും വാർദ്ധക്യ സംബന്ധമായി ഉണ്ടാവുന്ന ചുളിവുകൾ ഇല്ലാതാക്കുവാനും കഴുതപ്പാൽ നല്ലതാണ്.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കഴുതപ്പാൽ അകാലവാർദ്ധക്യം ചെറുക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. ദഹനത്തെ സഹായിക്കുന്ന ഒട്ടനവധി ഘടകങ്ങളും, ധാതുക്കളും, കഴുതപ്പാലിൽ അടങ്ങിയിരിക്കുന്നു.ക്ഷീണം,ആസ്തമ, ശ്വാസ സംബന്ധ പ്രശ്ങ്ങൾ, വയറുവേദന, കണ്ണുവേദന അങ്ങനെ എല്ലാത്തിനും ഒരു മികച്ച പ്രതിവിധിയാണ് കഴുതപ്പാൽ. മുലപ്പാലിന്റെ അത്രയും പോഷകഘടകങ്ങൾ ഇതിലും അടങ്ങിയതിനാൽ കഴുതപ്പാൽ കുട്ടികൾക്കും നൽകാം.കഴുതപ്പാൽ ഒരുതരത്തിലുള്ള അലർജികളും ഉണ്ടാക്കുന്നില്ല എന്ന കാര്യം എടുത്തു പറയണം.മറ്റുപാലുകളെ പോലെ കഴുതപ്പാൽ ചുടാക്കി ഉപയോഗിക്കേണ്ടതില്ല. ഫ്രിഡ്‌ജുകളിൽ ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം.കഴുതപ്പാൽ അടിസ്ഥാനപ്പെടുത്തിവരുന്ന സൗന്ദര്യവർദ്ധകവസ്തുക്കൾക്ക് വിപണിയിൽ മൂല്യം ഏറെയാണ്. എന്നാൽ ഗുണമേന്മയുടെ കാര്യത്തിൽ ഇവ മുൻപന്തിയിലാണ്.
ചർമത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തും എന്നു മാത്രമല്ല ത്വക്ക് സംബന്ധമായ എല്ലാ രോഗകൾക്കും ഉത്തമ പരിഹാരമാർഗം കൂടിയാണ് ഇത്.ഒരു കറവയിൽ നിന്ന് 200 മില്ലി മുതൽ 350 മില്ലി വരെ പാൽ കിട്ടും. 100 മില്ലിക്ക് 1000 രൂപ വരെ വിലയുണ്ട് വിപണിയിൽ.കഴുത ചാണകം മികച്ച ഒരു ജൈവവളം ആണ്.കഴുതപ്പാൽ പോലെ തന്നെ കഴുതചാണകത്തിനും ആവശ്യക്കാർ ഏറെയാണ്. നിഷ്ക്കളങ്കഭാവത്തിന്റെ പ്രതീകമായ കഴുതയുടെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞാൽ അതിലൂടെ നമുക്ക് ബിസിനസ്സിന്റെ വലിയ ലോകത്തിലേക്ക് എത്തിപ്പെടാൻ സാധിക്കും.
കാട്ടുകഴുത, ഇണക്കി വളർത്തുന്ന കഴുത എന്നിങ്ങനെ രണ്ട് കഴുതയിനങ്ങളുണ്ട്.
ഏഷ്യയിൽ കാ
ണപ്പെടുന്ന കഴുതകൾ പ്രാദേശികനാമങ്ങളിലാണ് അറിയപ്പെടുന്നത്. കുലാൻ, കിയാംഗ്, ഓനിജർ, ഘോർഖാറ് എന്നിവയാണ് അവയിൽ ചിലത്. കാട്ടുകഴുതകൾക്ക് അഞ്ചടിവരെ ഉയരമുണ്ടാകും. സഞ്ചരിക്കുമ്പോൾ മാത്രമാണ് ഇവ സാധാരണയായി കൂട്ടമായി കാണപ്പെടുന്നത്. എന്നാൽ കുലാൻ കഴുതകൾ ഒരാൺകഴുതയും നിരവധി പെൺകഴുതകളും കുട്ടികളുമടങ്ങുന്ന കൂട്ടങ്ങളായാണ് ജീവിക്കുന്നത്. ആഫ്രിക്കൻ കാട്ടുകഴുതകളുടെ പിൻഗാമികാണ് ഇണക്കി വളർത്തുന്ന കഴുതകൾ.