സുഭിക്ഷ ഹോട്ടല്‍ എല്ലാ നിയോജക മണ്ഡലത്തിലും ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. വിലക്കയറ്റം തടയാന്‍ കൃത്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുവെന്നും കിറ്റിന് ഉള്‍പ്പെടെ 4682 കോടി രൂപ സബ്‌സിഡിക്ക് വേണ്ടി നല്‍കിയെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തില്‍ നിന്നും ആവശ്യമായ സഹായം ലഭിച്ചിട്ടില്ലെന്നും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിന് 5 % പലിശക്ക് വായ്പ നല്‍കാമെന്ന് ചില ബാങ്കുകള്‍ സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി ജി.ആര്‍ അനില്‍ നിയമസഭയില്‍ പറഞ്ഞു.
മണ്ണെണ വിഹിതം വെട്ടിക്കുറച്ച നടപടിയില്‍ വീണ്ടും കേന്ദ്ര മന്ത്രിയെ കാണുമെന്നും ഈ സര്‍ക്കാര്‍ വന്ന ശേഷം 1.72 ലക്ഷം ബി.പി.എല്‍ കാര്‍ഡുകള്‍ അനര്‍ഹരുടെ കൈയ്യില്‍ നിന്ന് തിരികെ വാങ്ങിയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 1.42 ലക്ഷം കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്നും ഏപ്രില്‍ 15 ഓടെ മുന്‍ഗണന കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കുമെന്നും നിയമസഭയില്‍ മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.