Month: March 2022
-
Kerala
ഒരു ബ്ലാസ്റ്റേഴ്സ് ആരാധകന്റെ കുറിപ്പ്
*ആവേശപൂർവ്വം ബ്ലാസ്റ്റേഴ്‌സിന്* പത്താം ക്ലാസ് പരീക്ഷ അവസാനിക്കുന്നിടത്തു നിന്നാണ് ലോകകപ്പ് ഫുട്ബാൾ എന്ന ആവേശം തലക്ക് പിടിക്കുന്നത്. പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാതിരുന്ന ആ അവധികാലത്ത് രാത്രികാലങ്ങളിലെ മുഴുവൻ മത്സരവും കാണുക എന്നത് മാത്രമായിരുന്നു അന്നത്തെ പ്രധാനപണി. കാൽപന്ത് കളിയിലെ തമ്പുരാക്കന്മാരെ തിരഞ്ഞെടുക്കുന്ന ലോകകപ്പ് ആദ്യമായി കാണാൻ ഇരിക്കുമ്പോൾ മനസ്സിൽ ഒരു ടീമിനോടും പ്രത്യേക ആരാധന ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ, ബെബറ്റോയും റൊമാരിയോയും നിറഞ്ഞാടിയ ആ ലോകകപ്പിന്റെ അവസാനം കപ്പുമായി ബ്രസീൽ സംഘം റിയോഡി ജനീറോ യിലേക്ക് വണ്ടി കയറിയപ്പോൾ എന്റെ മനസിലും ആ മഞ്ഞപട കയറികൂടി. പിന്നീട് നടന്ന എല്ലാ ലോകകപ്പിലും എന്റെ ഫേവറേറ്റ് ടീം ആ ബ്രസീൽ എന്ന മഞ്ഞപട തന്നെ ആയിരുന്നു. പിന്നെയും ബ്രസീലിന്റെ വിജയങ്ങൾക്ക് സാക്ഷിയാവാൻ കഴിഞ്ഞു. ബ്രസീൽ വിജയിക്കുമ്പോൾ ഞാനും സാംബ നിർത്ത ചുവടുകൾ വച്ചു. അപ്പോഴും മനസ്സിൽ ഉണ്ടായിരുന്ന ഒരു സങ്കടം ഇത് പോലെ സ്വന്തം ഒന്ന് പറഞ്ഞ് ആരാധിക്കാൻ നമ്മുടെ എന്ന്…
Read More » -
Kerala
പല്ലില്ലെങ്കിലും കുഞ്ഞിന് നല്‍കാം ഇവയൊക്കെ; കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടത്
കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ എന്നും അമ്മമാര്‍ക്ക് ആധിയാണ്. എന്തൊക്കെ ഭക്ഷണം കൊടുക്കാം എന്തൊക്കെ ഭക്ഷണം കൊടുക്കരുത് എന്നീ കാര്യങ്ങള്‍ പല അമ്മമാര്‍ക്കും അറിയില്ല. പല്ല് മുളച്ചു കഴിഞ്ഞാല്‍ പിന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം അശ്വാസം ലഭിയ്ക്കുമെങ്കിലും പലപ്പോഴും പല്ല് മുളയ്ക്കുന്നതിനു മുന്‍പ് എന്തൊക്കെ ഭക്ഷണം കൊടുക്കാം എന്ന് പലര്‍ക്കും അറിയില്ല. പല്ല് മുളയ്ക്കുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള ദോഷവും ഉണ്ടാക്കില്ലെന്നതാണ് പ്രധാന കാര്യം, എന്തൊക്കെ ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ കുട്ടികള്‍ക്ക് കൊടുക്കാം എന്ന് നോക്കാം. പഴം ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണ് എന്നത് നമുക്കെല്ലാം അറിയാം. കുട്ടികളില്‍ മലബന്ധം പോലുള്ള പ്രശ്നങ്ങളെ പരിഹരിയ്ക്കാന്‍ മുന്നിലാണ് പഴം. പഴത്തിനോടൊപ്പം ആവക്കാഡോയും കുട്ടികള്‍ക്ക് നല്‍കാം. നോണ്‍വെജ് കഴിയ്ക്കാന്‍ ചില കുട്ടികള്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ റോസ്റ്റ് ചെയ്ത് ചിക്കനും ആപ്പിളും മിക്സ് ചെയ്ത് കൊടുക്കാം. മധുരക്കിഴങ്ങ് ഫ്രൈ കൊടുക്കുന്നതും നല്ലതാണ്. പലപ്പോഴും മധുരക്കിഴങ്ങിലുള്ള വിറ്റാമിന്‍ കുട്ടികളുടെ വളര്‍ച്ചയെ വളരെയധികം…
Read More » -
Kerala
മത്സ്യം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
കാല്‍സ്യം, അയഡിന്‍, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, സെലീനിയം, മഗ്‌നീഷ്യം, സ്‌ട്രോണ്‍ഷ്യം എന്നിവയുടെയും വിറ്റാമിന്‍ എ, ഡി, ബി കോംപ്ലക്‌സ് എന്നിവയുടെയും സാന്നിധ്യം മത്സ്യത്തെ മികച്ച ഭക്ഷണമാക്കുന്നു. ചെമ്മീന്‍, ഞണ്ട്, സാല്‍മണ്‍ മത്സ്യം എന്നിവയില്‍ ധാരാളമുള്ള അസ്റ്റാക്‌സാന്തിനുകള്‍, ഓക്‌സീകരണം വഴി ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ ചെറുക്കുകയും പരിഹരിക്കുകയും ചെയ്യുന്നു. എത്ര വിലയാണെങ്കിലും ഒമേഗ 3 ആസിഡുകളടങ്ങിയ മത്സ്യം ഒഴിവാക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കടൽ വിഭവങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഡി കാൽസ്യം പ്രധാനം ചെയ്യുന്നു. സന്ധി സംബന്ധിച്ച അസുഖങ്ങൾ ഒഴിവാക്കുമെന്ന് മാത്രമല്ല, ആമവാതം പോലുള്ള രോഗങ്ങൾ വരാതെ സംരക്ഷിക്കും ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റിആസിഡ്. ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. അയല, മത്തി, കോര മീനുകളിലും ചില ഫിഷ് ഓയിൽ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും ഒമേഗയുണ്ട്. ഒമേഗ 3 ഫാറ്റിആസിഡ് അടങ്ങിയ…
Read More » -
Kerala
ഇന്ത്യയുടെ സ്വന്തം താലി മീൽസ്
ഇന്ത്യാക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് താലി മീൽസ്.നമ്മുടെ സദ്യയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാകില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും നമ്മുടെ സദ്യയ്ക്കു സമാനമായ ഭക്ഷണവിഭവങ്ങള്‍ കാണാനാകും.ചോറും ചപ്പാത്തിയും പരിപ്പും സാമ്പാറും തോരനും പപ്പടവും ഒക്കെയായി പാത്രം നിറയെ വിഭവങ്ങളായിരിക്കും.ഇത്തരം മീൽസിനെയാണ് താലി മീല്‍സ് എന്ന് പറയപ്പെടുന്നത്.ഇന്ത്യാക്കാരുടെ ഏറ്റവും പ്രിയ ഉച്ചഭക്ഷണം ഇതാണെന്നാണ് ഒരു സ്വകാര്യ ഏജൻസി നടത്തിയ റിപ്പോർട്ടർ പറയുന്നത്.അതേസമയം രാത്രിയിൽ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ബിരിയാണിയാണ്. പഞ്ചാബി താലി തൂവെള്ള നിറത്തിലുള്ള ചോറ്, രാജ്മ പയര്‍, പനീര്‍, ചപ്പാത്തിക്ക് പകരം വിളമ്പുന്ന ബട്ടര്‍ നാന്‍ എന്നറിയപ്പെടുന്ന റൊട്ടി, ദാല്‍ മകാനി, ആലൂ കുല്‍ച്ച, ബട്ടര്‍ ചിക്കന്‍, മക്കെ കി റൊട്ടി, സര്‍സോണ്‍ കാ സാഗ്, ഇങ്ങനെ നീളുന്നു പഞ്ചാബി താലി. ഇതിനോടൊപ്പം ഒരു ഗ്ലാസ് ലസ്സിയും ലഭിക്കും. രാജസ്ഥാൻ താലി പച്ചരി ചോറിനൊപ്പം ഗട്ടെ സെ സബ്‌സി, ഖേര്‍ സംഗ്രി, കചൗരി, ദാല്‍ ബട്ടി ചുര്‍മ, ഗേവര്‍ തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാകും. ഗുജറാത്തി…
Read More » -
Kerala
വിഷചികിത്സ
തേള്‍ വിഷചികിത്സ തേള്‍ കുത്തിയാല്‍ മഞ്ഞളും തേങ്ങയും മൂന്നുനേരം അരച്ചിടുക. തുമ്പച്ചാറ് പുരട്ടുക. വെറ്റില നീരില്‍ കായം അരച്ച് കടിച്ച ഭാഗത്ത് പുരട്ടുക. തുളസി, മഞ്ഞള്‍ എന്നിവ അരച്ച് പുരട്ടുക ആനച്ചുവടി പുരട്ടുക മുക്കറ്റി നീര് പുരട്ടുക വെറ്റിലയും ഇന്തുപ്പും അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുക ചുണ്ണാമ്പ് മുറിവില്‍ പുരട്ടുക. അണലിവേങ്ങയുടെ തൊലിഅരച്ച് മുറിവില്‍ പുരട്ടുക. അല്പം നാക്കില്‍ തൊടുകയും വേണം. വെറ്റിലയും ഇന്ദുപ്പും അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുക പഴുതാര വിഷചികിത്സ ആനച്ചുവടി അരച്ച് പുരട്ടുക തുമ്പനീര് പുരട്ടുക. തുളസി, മഞ്ഞള്‍, കരളകം, വേപ്പില ഇവ അരച്ചിടുക പച്ചമഞ്ഞളും തുളസിയിലയും ചേര്‍ത്ത് അരച്ച് മുറിവില്‍ പുരട്ടുക. അണലിവേങ്ങയുടെ തൊലി അരച്ച് മുറിവില്‍ പുരട്ടുക. അല്പം നാക്കില്‍ തൊടുകയും വേണം. പഴുതാരവിഷത്തിന് തേങ്ങാക്കൊത്ത് മരുന്ന് ചവച്ചുതിന്നുക. ഒരുദിവസം ഉറങ്ങാതെ സൂക്ഷിക്കണം. തലയിലാണ് കടിച്ചതെങ്കില്‍ രാവിലെയും വൈകീട്ടും ധാരാളം വെള്ളം ഒഴിക്കുക ചിലന്തി വിഷം വെറ്റിലച്ചാറില്‍ കറിക്കായം ചേര്‍ത്ത് കടിച്ച അടയാളം പോകുന്നത്…
Read More » -
Kerala
ഡ്രം കൃഷി കേരളത്തിലും ട്രെന്‍ഡാവുകയാണ്; കൂടുതൽ അറിയാം
പലതരം പഴങ്ങള്‍ വിളയുന്ന വീട് പലരുടെയും സ്വപ്നമായിരിക്കും.പക്ഷേ, വീടുള്‍പ്പെടെ കൈവശമുള്ളത് അഞ്ചോ പത്തോ സെന്റ് ഭൂമി മാത്രമാകുമ്ബോള്‍ ആ സ്വപ്നമെങ്ങനെ പൂവണിയും?ആ ചോദ്യത്തിനുള്ള ഉത്തരമാണ് ‘ഡ്രം’ കൃഷി. മാവും പ്ലാവും സപ്പോട്ടയുമൊക്കെ ഡ്രമ്മില്‍ കായ്ച്ചുനില്‍ക്കുന്നത് കാണാന്‍ ചന്തമാണ്. സ്ഥലപരിമിതിയെ മറികടക്കാമെന്നതിനാല്‍ ഡ്രം കൃഷി കേരളത്തിലും ട്രെന്‍ഡാവുകയാണ്. പലയിനം പേരകള്‍, നാരങ്ങകള്‍, മാവുകള്‍, സപ്പോട്ടകള്‍, റംബൂട്ടാന്‍, ലോംഗന്‍, ഞാവല്‍, മരമുന്തിരി, പപ്പായ ഉള്‍പ്പെടെ സ്വദേശിയും വിദേശിയുമായ ഫലവൃക്ഷങ്ങള്‍ ഇന്ന് ഡ്രമ്മില്‍ കൃഷിചെയ്യുന്നുണ്ട്. നിലത്ത് നട്ടതിനെ അപേക്ഷിച്ച് വേഗം കായ്ക്കുമെന്നത് ഡ്രം കൃഷിയുടെ മെച്ചമാണ്.താമസം മറ്റൊരിടത്തേക്ക് മാറ്റേണ്ടിവന്നാല്‍പ്പോലും കൃഷിയും ഒപ്പം കൊണ്ടുപോകാനാവും.ഒരേയൊരു പ്രശ്നമെന്നത് നേരത്തേ കായ്ക്കുമെങ്കിലും കായ്ഫലങ്ങളുടെ എണ്ണം നിലത്തു നടുന്നതില്‍നിന്ന് കിട്ടുന്നതിനേക്കാള്‍ അല്പം കുറവായിരിക്കും എന്നതാണ്. 130 ലിറ്റര്‍ വലുപ്പമുള്ള ഡ്രമ്മാണ് ഇതിനായി ഉപയോഗിക്കുന്നത്.പച്ചച്ചാണകം (10 കിലോ), കടലപ്പിണ്ണാക്ക് (അഞ്ചുകിലോ), വേപ്പിന്‍ പിണ്ണാക്ക് (രണ്ടു കിലോ), എല്ലുപൊടി (ഒരു കിലോ), വെല്ലം (രണ്ടു കിലോ), ശീമക്കൊന്ന അല്ലെങ്കില്‍ മറ്റെന്തെങ്കിലും പച്ചില…
Read More » -
Kerala
ഓമല്ലൂര്‍ വയല്‍വാണിഭത്തിന് തുടക്കമായി
പത്തനംതിട്ട:ഇനി ഒരുമാസം ഓമല്ലൂരിന് ഉത്സവമാണ്.രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഓമല്ലൂര്‍ വയല്‍വാണിഭത്തിന് ഇന്ന് തുടക്കമാകുകയാണ്.ചേന, ചേമ്ബ്, കിഴങ്ങ്, ഇഞ്ചി, കാച്ചില്‍, പുളി തുടങ്ങിയ കാര്‍ഷികവിളകളുടെ വന്‍ശേഖരം വില്പനയ്ക്കായി എത്തിച്ചിട്ടുണ്ട്.കാര്‍ഷിക വിളകളുടെ വിപണനമാണ് പ്രധാനമായും ഇവിടെ നടക്കുക.മെച്ചപ്പെട്ട വില ലഭിക്കുമെന്നതിനാല്‍ ഓമല്ലൂരിലേക്ക് സാധനങ്ങളുമായി എത്തുന്ന കര്‍ഷകരുടെ എണ്ണവും കൂടുതലാണ്. ചേനയ്ക്ക് കിലോ 35 രൂപയാണ്. കാച്ചിലിന് 50 രൂപ, നീല കാച്ചിലിന് 60 രൂപയാണ്. മധുരകിഴങ്ങിന് 80 , കസ്തൂരി മഞ്ഞളിന് 120 എന്നിങ്ങനെയാണ് വില.ഇവയ്ക്കാണ് ആവശ്യക്കാരെറെയും.മുപ്പത് രൂപ മുതലാണ് എല്ലാ വിളകളുടെയും വില തുടങ്ങുന്നത്. ഉണങ്ങിയ വാട്ടുകപ്പയ്ക്ക് എഴുപതും ഉപ്പേരിക്കപ്പയ്ക്ക് എണ്‍പതും വെള്ളക്കപ്പയ്ക്ക് അറുപതും രൂപയാണ്. ഗൃഹോപകരണങ്ങളില്‍ കഞ്ഞിചട്ടിയ്ക്ക് എഴുപതു മുതല്‍ 100 രൂപ വരെയാണ്. അറുപത് മുതല്‍ 1500 രൂപ വരെയുള്ള മണ്‍പാത്രങ്ങളും ചട്ടികളും കൂജകളുമെല്ലാം ഇവിടെ വില്‍പനയ്ക്കുണ്ട്.ഒരുമാസം നീണ്ടുനില്‍ക്കുന്ന കാര്‍ഷിക മേളയാണിത്.
Read More » -
Kerala
പ്രഭാത സവാരിക്കിറങ്ങിയവരുടെ മുകളിലേക്ക് ടിപ്പർലോറി പാഞ്ഞു കയറി; രണ്ട് മരണം
ആലപ്പുഴ: നൂറനാട് ടിപ്പര്‍ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പ്രഭാത സവാരിക്കിറങ്ങിയവരെയാണ് ലോറിയിടിച്ചത്.നൂറനാട് സ്വദേശികളായ രാജു മാത്യു (66), വിക്രമന്‍ നായര്‍ (65) എന്നിവരാണ് മരിച്ചത്.മറ്റ് രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരായിരുന്നു സവാരിക്കുണ്ടായിരുന്നത്.റോഡിലെ വളവില്‍ വെച്ചായിരുന്ന അപകടം. വാഹനം നാലു പേരുടെയും മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോയി. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Read More » -
Kerala
സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ പതിക്കല്‍; പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രെൻഡ്
സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ പതിക്കല്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രെന്‍ഡായി മാറിയിട്ട് കാലം കുറച്ചായി.ഇത്തരത്തില്‍ ടാറ്റൂ ചെയ്യാനെത്തിയ പെണ്‍കുട്ടിയെയാണ് സുജീഷ് പീഡിപ്പിച്ചതായി പരാതി ഉള്ളത്.കൊച്ചി നഗരത്തില്‍ പുരുഷന്മാര് നടത്തുന്ന സ്റ്റുഡിയോകളില്‍ സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ പതിക്കാന്‍ എത്തുന്നവരില്‍ ഏറെയും പെണ്‍കുട്ടികള്‍ തന്നെയാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഡിസൈനുകളുമായി എത്തുന്നവരുണ്ട്.ചിലരാകട്ടെ സെക്സിയായിട്ടുള്ള ഡിസൈനുകള്‍ ടാറ്റൂ ആര്ട്ടിസ്റ്റിനോടു ചോദിച്ചു മനസിലാക്കി പതിപ്പിക്കുന്നവരാണ്. സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോയില്‍ എത്തിയവരില്‍ ഏറെയും സെലിബ്രിറ്റികളായിരുന്നുവെന്നാണ് മറ്റൊരു രസം.നിമിഷ സജയന്, മറീന മൈക്കിള്‍, അമൃത സുരേഷ്, വിദ്യ വിനു മോഹന്‍, സച്ചിന് വാര്യര്‍, ബിജിബാല്‍ എന്നിവരെല്ലാം ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വന്നു പോയവരാണ്.ഇവര്‍ക്ക് ടാറ്റൂ ചെയ്ത ചിത്രങ്ങള്‍ സുജീഷ് തന്റെ ഫേസബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. അതേസമയം ടാറ്റു ലൈംഗിക പീഡനക്കേസ് പ്രതി സുജേഷിനെതിരെ പരാതിയുമായി വിദേശ വനിതയും രംഗത്തെത്തി.കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.സുജേഷിനെതിരെ നിരവധി യുവതികള് മീടു പോസ്റ്റിട്ട കാര്യം സുഹൃത്തില്‍നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ്…
Read More » -
Kerala
മാർച്ച് 17 മുതൽ 29 വരെയുള്ള ബാങ്കുകളുടെ ഈ അവധികൾ അറിയാതെ പോകരുത്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്ക് അവധിക്കാല കലണ്ടർ അനുസരിച്ച്, മാർച്ച് 17 മുതൽ 29 വരെ അഞ്ച് അവധി ദിവസങ്ങളുണ്ട്.കൂടാതെ ട്രേഡ് യൂണിയനുകളുടെ ആഹ്വാനപ്രകാരമുള്ള പണിമുടക്ക് കാരണം ബാങ്കുകൾ രണ്ട് അധിക ദിവസത്തേക്ക് കൂടി അടയ്ക്കാൻ സാധ്യതയുണ്ട്. ഹോളിക ദഹന് മാർച്ച് 17 ന് ബാങ്കുകൾ അടഞ്ഞുകിടക്കും, കൂടാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹോളിക്കായി മാർച്ച് 18 ന് അടച്ചിടും. കൂടാതെ, മാർച്ച് 20 ഞായറാഴ്ച ബാങ്കുകൾക്ക് അവധിയായിരിക്കും.അടുത്ത ആഴ്ചയിലെ ബാങ്കുകൾ മാച്ച് 26 (നാലാം ശനിയാഴ്ച), മാർച്ച് 27 (ഞായർ) ദിവസങ്ങളിൽ അടച്ചിരിക്കും.ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ബാങ്ക് പണിമുടക്കിനെത്തുടർന്ന് മാർച്ച് 28, മാർച്ച് 29 തീയതികളിൽ പൊതുമേഖലാ ബാങ്കുകൾക്ക് അവധിയായിരിക്കും. എന്നിരുന്നാലും, ബാങ്ക് അവധി ദിവസങ്ങളിൽ, ഉപഭോക്താക്കൾക്ക് അവരുടെ പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാം. കൂടാതെ, കുറച്ച് അവധികൾ പൊതുമേഖലാ ബാങ്കുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു – അതായത് സ്വകാര്യ…
Read More »