KeralaNEWS

കൊല്ലം ബൈപാസിൽ ടിപ്പറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്.

സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്കുണ്ട്. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം
ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.

ഡ്രൈവർമാരിൽ ആരെങ്കിലും ഒരാള്‍ ഉറങ്ങിപ്പോയതാകാം അപകട കാരണം. സുനില്‍ കുമാര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Back to top button
error: