പത്തനംതിട്ട:ഇനി ഒരുമാസം ഓമല്ലൂരിന് ഉത്സവമാണ്.രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഓമല്ലൂര്‍ വയല്‍വാണിഭത്തിന് ഇന്ന് തുടക്കമാകുകയാണ്.ചേന, ചേമ്ബ്, കിഴങ്ങ്, ഇഞ്ചി, കാച്ചില്, പുളി തുടങ്ങിയ കാര്‍ഷികവിളകളുടെ വന്‍ശേഖരം വില്പനയ്ക്കായി എത്തിച്ചിട്ടുണ്ട്.കാര്‍ഷിക വിളകളുടെ വിപണനമാണ് പ്രധാനമായും ഇവിടെ നടക്കുക.മെച്ചപ്പെട്ട വില ലഭിക്കുമെന്നതിനാല്‍ ഓമല്ലൂരിലേക്ക് സാധനങ്ങളുമായി എത്തുന്ന കര്‍ഷകരുടെ എണ്ണവും കൂടുതലാണ്.
ചേനയ്ക്ക് കിലോ 35 രൂപയാണ്. കാച്ചിലിന് 50 രൂപ, നീല കാച്ചിലിന് 60 രൂപയാണ്. മധുരകിഴങ്ങിന് 80 , കസ്തൂരി മഞ്ഞളിന് 120 എന്നിങ്ങനെയാണ് വില.ഇവയ്ക്കാണ് ആവശ്യക്കാരെറെയും.മുപ്പത് രൂപ മുതലാണ് എല്ലാ വിളകളുടെയും വില തുടങ്ങുന്നത്. ഉണങ്ങിയ വാട്ടുകപ്പയ്ക്ക് എഴുപതും ഉപ്പേരിക്കപ്പയ്ക്ക് എണ്‍പതും വെള്ളക്കപ്പയ്ക്ക് അറുപതും രൂപയാണ്. ഗൃഹോപകരണങ്ങളില്‍ കഞ്ഞിചട്ടിയ്ക്ക് എഴുപതു മുതല്‍ 100 രൂപ വരെയാണ്. അറുപത് മുതല്‍ 1500 രൂപ വരെയുള്ള മണ്‍പാത്രങ്ങളും ചട്ടികളും കൂജകളുമെല്ലാം ഇവിടെ വില്പനയ്ക്കുണ്ട്.ഒരുമാസം നീണ്ടുനില്‍ക്കുന്ന കാര്‍ഷിക മേളയാണിത്.