സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ പതിക്കല്‍ കേരളത്തിലെ പെണ്കുട്ടികള്ക്കിടയി ല്‍ ട്രെന്‍ഡായി മാറിയിട്ട് കാലം കുറച്ചായി.ഇത്തരത്തില്‍ ടാറ്റൂ ചെയ്യാനെത്തിയ പെണ്‍കുട്ടിയെയാണ് സുജീഷ് പീഡിപ്പിച്ചതായി പരാതി ഉള്ളത്.കൊച്ചി നഗരത്തില്‍ പുരുഷന്മാര് നടത്തുന്ന സ്റ്റുഡിയോകളില്‍ സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ പതിക്കാന്‍ എത്തുന്നവരില്‍ ഏറെയും പെണ്‍കുട്ടികള്‍ തന്നെയാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഡിസൈനുകളുമായി എത്തുന്നവരുണ്ട്.ചിലരാ കട്ടെ സെക്സിയായിട്ടുള്ള ഡിസൈനുകള്‍ ടാറ്റൂ ആര്ട്ടിസ്റ്റിനോടു ചോദിച്ചു മനസിലാക്കി പതിപ്പിക്കുന്നവരാണ്.
സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോയില്‍ എത്തിയവരില്‍ ഏറെയും സെലിബ്രിറ്റികളായിരുന് നുവെന്നാണ് മറ്റൊരു രസം.നിമിഷ സജയന്, മറീന മൈക്കിള്‍, അമൃത സുരേഷ്, വിദ്യ വിനു മോഹന്‍, സച്ചിന് വാര്യര്‍, ബിജിബാല്‍ എന്നിവരെല്ലാം ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വന്നു പോയവരാണ്.ഇവര്‍ക്ക് ടാറ്റൂ ചെയ്ത ചിത്രങ്ങള്‍ സുജീഷ് തന്റെ ഫേസബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
അതേസമയം ടാറ്റു ലൈംഗിക പീഡനക്കേസ് പ്രതി സുജേഷിനെതിരെ പരാതിയുമായി വിദേശ വനിതയും രംഗത്തെത്തി.കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.സുജേഷിനെതിരെ നിരവധി യുവതികള്‍ മീടു പോസ്റ്റിട്ട കാര്യം സുഹൃത്തില്‍നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്കാന് വിദേശ വനിതയും തീരുമാനിച്ചത്.തുടര്‍ന്ന് ഇമെയില്‍ മുഖേന കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.നിലവില്‍ ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രണ്ടും പാലാരിവട്ടം സ്റ്റേഷനില്‍ നാല് കേസും സുജേഷിനെതിരെയുണ്ട്.വിദേശ വനിത കൂടി പരാതി നല്‍കിയതോടെ സുജേഷിന് എതിരെ പരാതി നല്‍കിയവരുടെ എണ്ണം ഏഴായി.