Month: March 2022

  • Kerala

    WCC നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി; ആഭ്യന്തര പരിഹാര പരാതി സെല്‍ നിര്‍ബന്ധമാക്കണം: ഹൈക്കോടതി

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കൊച്ചി: സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (WCC) നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധിയുമായി ഹൈക്കോടതി. ആഭ്യന്തര പരിഹാര പരാതി സെല്‍ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. 2018 ല്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. രാജ്യത്ത് നിലനില്‍ക്കുന്ന നിയമമുണ്ട്. ഏത് തൊഴില്‍മേഖലയിലാണെങ്കിലും സ്ത്രീകള്‍ക്കെതിരേ ചൂഷണം നടന്നാല്‍ അത് പരിഹരിക്കാനും തടയുന്നതിനും ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം. ഈ നിയമം സിനിമയ്ക്കും ബാധകമാണ്. സിനിമയില്‍ ഒട്ടേറെ സ്ത്രീകളാണ് ജോലി ചെയ്യുന്നത്- ഹൈക്കോടതി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് ഡബ്യൂ.സി.സി ഈ ആവശ്യവുമായി ശക്തമായ രംഗത്ത് വന്നത്. ബോളിവുഡിലടക്കം ഇന്ന് ആഭ്യന്ത പരാതി പരിഹാര സെല്ലുകളുണ്ട്. ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലെങ്കില്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് അംഗീകാരം നല്‍കേണ്ടെന്ന നിലപാടും ബോളിവുഡ് സ്വീകരിച്ചിരുന്നു.…

    Read More »
  • Kerala

    സാറാ ജോസഫിന് പ്രഥമ വിമന്‍ റൈറ്റേഴ്സ് പുരസ്‌കാരം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: വനിതാവിഷയങ്ങളില്‍ കേന്ദ്രീകരിക്കുന്ന ഡിജിറ്റല്‍ മാധ്യമമായ ‘ഷി ദ പീപ്പിളി’ന്റെ പ്രഥമ വിമന്‍ റൈറ്റേഴ്സ് പ്രൈസ് സാറാ ജോസഫിന്റെ നോവലായ ‘ബുധിനി’ക്ക്. അരലക്ഷം രൂപയാണ് സമ്മാനത്തുക. ശക്തവും മനോഹരവുമായ കഥ അനുകമ്പയോടെ പറഞ്ഞിരിക്കുന്ന ‘ബുധിനി’ എപ്പോഴും അവഗണിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ ബോധത്തെയും ധാരണയെയും പോഷിപ്പിക്കുന്ന രചനയാണെന്ന് പുരസ്‌കാരനിര്‍ണയസമിതി അംഗം പ്രീതി ഗില്‍ പറഞ്ഞു. ജി. സമ്പത്ത്, ലഷ്മി സുബോധ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവല്‍ സാറാ ജോസഫിന്റെ മകളും സാഹിത്യകാരിയുമായ സംഗീതാ ശ്രീനിവാസനാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റ് അഞ്ചു നോവലുകളെ പിന്തള്ളിയാണ് ‘ബുധിനി’ സമ്മാനം നേടിയത്. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • World

    ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ടോക്കിയോ: ജപ്പാനില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് ജപ്പാന്റെ കിഴക്കന്‍ ഭാഗത്താണ്. ഭൂചലനം തലസ്ഥാനമായ ടോക്കിയോയെ പിടിച്ചുകുലുക്കിയതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് ജപ്പാന്റെ വടക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഫുകുഷിമ മേഖലയുടെ 60 കിലോമീറ്റര്‍ താഴെയായാണ് ഭൂചലനം ഉണ്ടായത്. രാത്രി 11:36ന് (14:36 ജിഎംടി) ഭൂചലനം ഉണ്ടായതിന് തൊട്ടുപിന്നാലെ, തീരത്തിന്റെ ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ഇരുപത് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. ടോക്കിയോ നഗരത്തില്‍ മാത്രം ഏഴ് ലക്ഷത്തോളം വീടുകളാണ് ഇരുട്ടിലായത്. ഫുകുഷിമ ആണവ നിലയത്തിന് ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യത ഉണ്ടായിട്ടുണ്ടോ എന്നകാര്യം പരിശോധിച്ചു വരികയാണെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയച്ചു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Crime

    കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയ പീഡിപ്പിച്ച ഓര്‍ത്തഡോകസ് സഭാ വൈദീകന്‍ പോക്‌സോ കേസില്‍ അറസറ്റില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group പത്തനംതിട്ട: പത്തനംതിട്ട കൂടലില്‍ കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിക്ക് നേരേ ഇന്ത്യന്‍ ഓര്‍ത്തഡോകസ് സഭാ വൈദികന്റെ ലൈംഗികാതിക്രമം. സംഭവത്തില്‍ വൈദികനെതിരേ പോക്‌സോ കേസ് ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തു. കൂടല്‍ ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ വികാരി ഫാ. പോണ്ട്‌സണ്‍ ജോണാണ് (34) അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ വൈദീകന്റെ വീട്ടില്‍നിന്നാണ് പത്തനംതിട്ട വനിത പോലീസ് വൈദികനെ കസ്റ്റഡിയിലെടുത്തത്. കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. 17 വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 12-ാം തീയതിയും 13-ാം തീയതിയും രണ്ട് തവണയായിട്ടാണ് പെണ്‍കുട്ടിക്ക് നേരേ വൈദികന്റെ ലൈംഗികാതിക്രമം ഉണ്ടായത്. വൈദികവൃത്തിക്കൊപ്പം തന്നെ കൗണ്‍സിലിങ്ങും നടത്തിവരുന്ന ആളാണ് പോണ്ട്സണ്‍ ജോണ്‍. കുട്ടികള്‍ക്കും മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുമാണ് ഇയാള്‍ കൗണ്‍സിലിങ്ങ് നല്‍കി വന്നിരുന്നത്. പെണ്‍കുട്ടിയുടെ അമ്മയാണ് വൈദികന്റെ അടുത്തേക്ക് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിനായി എത്തിക്കുന്നത്. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി കുറേനാളായി പഠനത്തില്‍…

    Read More »
  • Kerala

    മത്സ്യം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

    കാല്‍സ്യം, അയഡിന്‍, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, സെലീനിയം, മഗ്‌നീഷ്യം, സ്‌ട്രോണ്‍ഷ്യം എന്നിവയുടെയും വിറ്റാമിന്‍ എ, ഡി, ബി കോംപ്ലക്‌സ് എന്നിവയുടെയും സാന്നിധ്യം മത്സ്യത്തെ മികച്ച ഭക്ഷണമാക്കുന്നു. ചെമ്മീന്‍, ഞണ്ട്, സാല്‍മണ്‍ മത്സ്യം എന്നിവയില്‍ ധാരാളമുള്ള അസ്റ്റാക്‌സാന്തിനുകള്‍, ഓക്‌സീകരണം വഴി ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ ചെറുക്കുകയും പരിഹരിക്കുകയും ചെയ്യുന്നു. എത്ര വിലയാണെങ്കിലും ഒമേഗ 3 ആസിഡുകളടങ്ങിയ മത്സ്യം ഒഴിവാക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കടൽ വിഭവങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഡി കാൽസ്യം പ്രധാനം ചെയ്യുന്നു. സന്ധി സംബന്ധിച്ച അസുഖങ്ങൾ ഒഴിവാക്കുമെന്ന് മാത്രമല്ല, ആമവാതം പോലുള്ള രോഗങ്ങൾ വരാതെ സംരക്ഷിക്കും ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റിആസിഡ്. ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. അയല, മത്തി, കോര മീനുകളിലും ചില ഫിഷ് ഓയിൽ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും ഒമേഗയുണ്ട്. ഒമേഗ 3 ഫാറ്റിആസിഡ് അടങ്ങിയ ഭക്ഷണം…

    Read More »
  • Kerala

    മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടം ഒഴിവാക്കാം

    എന്തിനും ഏതിനും നമുക്ക് മൊബൈൽ ഫോൺ വേണം.ചില ശീലക്കേടുകളാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് കാരണം.ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ചെറിയൊരു ബോംബ് തന്നെയാണ് ആധുനിക ഫോൺ ബാറ്ററികളും ചാർജറുകളുമെന്ന് ഓർക്കുക.   *ചാര്‍ജ് ചെയ്യുമ്ബോള്‍ ഫോണ്‍ ഉപയോഗിക്കരുത്   ഇതൊരു മോശം ശീലമാണ്. യഥാര്‍ഥത്തില്‍, ചാര്‍ജ് ചെയ്യുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍, അത് വേഗത്തില്‍ ചാര്‍ജ് ആവും. മറിച്ചാണെകില്‍ ചാര്‍ജ് ചെയ്യാന്‍ സമയമെടുക്കും. ഇത് ഫോണിന്റെ ബാറ്ററിക്കും ദോഷകരമാണ്.അതുപോലെ തന്നെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുമുണ്ട്. *ലോക്കൽ ചാര്‍ജറുകള്‍ ഉപയോഗിക്കരുത്   ഫോണിനൊപ്പം ലഭിച്ചതോ അല്ലെങ്കില്‍ ഗുണ നിലവാരമുള്ളതോ ആയ ചാര്‍ജര്‍ മാത്രം ഉപയോഗിക്കുക.ലോക്കല്‍ ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍, ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. *രാത്രി മുഴുവന്‍  ഫോണ്‍ ചാര്‍ജ് ചെയ്യരുത്   നമ്മള്‍ പലപ്പോഴും പകല്‍ മുഴുവന്‍ ഫോണ്‍ ഉപയോഗിക്കുകയും രാത്രി ഉറങ്ങുമ്ബോള്‍ ചാര്‍ജിംഗില്‍ ഇടുകയും ചെയ്യുന്നു. എന്നാല്‍ ഇതും മോശം ശീലമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ, ഫോണ്‍ 100% ചാര്‍ജ്…

    Read More »
  • Food

    പൊള്ളുന്ന ചൂടിൽ ഫ്രിഡ്ജിലെ തണുത്ത വെള്ളവും പഴം ജ്യൂസുകളും ഉപേക്ഷിക്കുക, ദാഹം ശമിക്കാനം ആരോഗ്യത്തിനും ഉത്തമമായ ചില പാനിയങ്ങൾ

    ‘ഉഷ്‌ണം ഉഷ്‌ണേന ശാന്തി’ എന്ന പഴഞ്ചൊല്ല് അക്ഷരം പ്രതി ശരിയാണ്. ആയൂർവേദ വിദഗ്‌ധരും പറയുന്നത്. കനത്ത ചൂടിൽ നിന്ന് വന്ന ശേഷം ഉടനെ ഫ്രിഡ്ജിലെ തണുത്ത വെള്ളം എടുത്ത് മടമടാ കുടിക്കുന്നവർ സൂക്ഷിക്കുക. ഹാനികരമെന്ന് മാത്രമല്ല, തൊണ്ട- ഉദര രോഗങ്ങളും ഉറപ്പ്. ദാഹത്തിന് തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണ് ഏറ്റവും നല്ലത്. നന്നാറി വെള്ളവും സംഭാരവുമാണെങ്കിൽ ഏറ്റവും ഉത്തമം. ഇവ വീടുകളിൽ ഉണ്ടാക്കാൻ എളുപ്പമാണ്. ബ്രഹ്‌മി, മുത്തിൾ (അധികം ചേർക്കരുത് കയ്‌പുണ്ടാകും) മുക്കുറ്റി, ഇളം പേരയില, മല്ലി, ജീരകം, തുളസി, പുതിന എന്നിവ ചേർക്കാം. കരിക്കിൻ വെള്ളം ചൂടുകാലത്തിന്റെ അമൃതാണ്. ഇത്രയും മിനറലുകൾ വേറൊരിടത്തു നിന്നും ലഭിക്കില്ല. പഴംജ്യൂസുകൾ ദാഹം വർദ്ധിപ്പിക്കും പഞ്ചസാര ചേർത്ത് കലക്കിവച്ചിരിക്കുന്ന പഴംജ്യൂസുകൾ കഴിക്കരുത്. ദാഹം ഇരട്ടിയാകും. പഞ്ചസാരയും ഐസും നിർബന്ധമായും ഉപേക്ഷിക്കുക. വേനൽ കനക്കുമ്പോൾ ഭക്ഷണരീതിയിലൂം ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നാണ് ആയൂർവേദ ഡോക്‌ടർമാർ പറയുന്നത്. മിതമായ ആഹാരമായിരിക്കും ഉഷ്‌ണകാലത്ത് നന്നായിരിക്കുക. കഴിയുന്നത്ര എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക.…

    Read More »
  • Kerala

    കരസേനയില്‍ ടെക്നിക്കല്‍ ഓഫിസറാകാം

    ന്യൂഡൽഹി: എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് (പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും) കരസേനയില്‍ ടെക്നിക്കല്‍ ഓഫിസറാകാം.ആകെ 189 ഒഴിവുകളാണുള്ളത്.വിജ്ഞാപനം www.joinindianarmy.nic.inല്‍. 2022 ഒക്ടോബറിലാരംഭിക്കുന്ന 59ാമത് ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ (എസ്.എസ്.സി) ടെക്-മെന്‍, 30ാമത് എസ്.എസ്.സി ടെക് വിമെന്‍ പരിശീലന കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ത്യന്‍ ആംഡ് ഫോഴ്സില്‍ മരണപ്പെട്ടവരുടെ വിധവകള്‍ക്കായി നീക്കിവെച്ചിട്ടുള്ള ഒഴിവുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. പ്രായ പരിധി 1.10.2022ല്‍ 20-27 വയസ്സ്. സായുധസേനയില്‍ മരണപ്പെട്ടവരുടെ വിധവകള്‍ക്ക് 35 വയസ്സ്. ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ജിനീയറിങ് ബിരുദം വേണം. അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 2022 ഒക്ടോബര്‍ ഒന്നിനകം യോഗ്യത നേടണം. പ്രതിരോധ സേന ജീവനക്കാരുടെ വിധവകള്‍ക്ക് എസ്.എസ്.സി മെന്‍ ടെക്നിക്കല്‍ ഒഴിവിലേക്ക് ഏതെങ്കിലും സ്കീമില്‍ ബി.ഇ/ബി.ടെക് ബിരുദവും നോണ്‍ ടെക്നിക്കല്‍ ഒഴിവിലേക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദവും മതി. ഏപ്രില്‍ ആറിന് വൈകീട്ട് മൂന്ന് മണി വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കും.

    Read More »
  • Kerala

    ചടയമംഗലത്ത് ഇരുപതുകാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

    കൊല്ലം: ചടയമംഗലത്ത് ഇരുപതുകാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്.ഒരു വര്‍ഷം മുന്‍പാണ് ബിസ്മിയുടെ വിവാഹം കഴിഞ്ഞത്. പോരേടത്ത് ഹോട്ടല്‍ നടത്തുന്ന ആലിഫ് ഖാനാണ് ബിസ്മിയുടെ ഭര്‍ത്താവ്. ഇരുവരും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം. സംഭവത്തില്‍ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    ഇരുചക്രവാഹനങ്ങൾ ട്രെയിനില്‍ കൊണ്ടു പോകാന്‍ എന്തൊക്കെ ചെയ്യണം?

    ട്രെയിനിൽ രണ്ട് രീതിയിൽ ഇരുചക്രവാഹനങ്ങൾ കൊണ്ടു പോകാം. 1) ലഗേജ് ആയി, 2) പാർസൽ ആയി.ലഗേജ് ആയി കൊണ്ടുപോകണമെങ്കിൽ അതേ വണ്ടിയിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് വേണം.എന്നാല്‍ പാർസൽ ആയിട്ടാണെങ്കിൽ അതേ വണ്ടിയിൽ തന്നെ യാത്ര ചെയ്യണം എന്നില്ല. ചില സ്റ്റേഷനുകളിൽ വാഹന ഉടമസ്ഥന്‍റെ പേരിലാണ് from and to address എങ്കിൽ മാത്രമേ കൊണ്ട് പോകാൻ സമ്മതിക്കൂ. എന്നാല്‍ ചില സ്റ്റേഷനുകളിൽ ഉടമസ്ഥന്‍ നേരിട്ട് പോകണം.അതു പോലെ അയക്കുന്ന സ്ഥലത്തു നിന്നും എത്തേണ്ട സ്ഥലത്തേക്ക് നേരിട്ട് ട്രെയിന്‍ സര്‍വ്വീസും ഉണ്ടായിരിക്കണം. ആവശ്യമായ രേഖകള്‍ : 1. ആര്‍സി ബുക്ക്‌ (ഒറിജിനൽ & കോപ്പി), 2. ഐഡന്റിറ്റി പ്രൂഫ് ( പാസ്പോര്‍ട്ട്‌, അധാര്‍ , ഡ്രൈവിങ് ലൈസന്‍സ് മുതലായവ ), 3. ഇൻഷുറൻസ് കോപ്പി. ചെയ്യേണ്ട കാര്യങ്ങള്‍ : 1. ലഗേജ് ആണെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. പാർസൽ ആണെങ്കിൽ യാത്രാ ദിവസം പോയാലും മതി.  2. വണ്ടി പുറപ്പെടുന്നതിന് 2-3…

    Read More »
Back to top button
error: