Month: March 2022
-
NEWS
അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിച്ചാൽ 5000 രൂപ സമ്മാനം:എം കെ സ്റ്റാലിൻ
റോഡ് അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ‘റോഡ് അപകടത്തില്‍ പെടുന്നവരെ സഹായിക്കുകയും ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ആളുകള്‍ക്ക് പ്രശംസാപത്രവും 5,000 രൂപ ക്യാഷ് റിവാര്‍ഡും നല്‍കും.’- സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂറുകളില്‍ സൗജന്യ ചികിത്സ നല്‍കാനായി തമിഴ്‌നാട് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചിരുന്നു. 408 സ്വകാര്യ ആശുപത്രികളിലും 201 സര്‍ക്കാര്‍ ആശുപത്രികളിലും ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം പദ്ധതിയില്‍ നിന്ന് ഒരു ലക്ഷം രൂപവരെ ധനസഹായവും ലഭിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും 48 മണിക്കൂര്‍ സൗജന്യ ചികിത്സ തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്.
Read More » -
Kerala
കേരളത്തില്‍ 495 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ 495 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33, കൊല്ലം 31, തൃശൂര്‍ 30, ആലപ്പുഴ 18, മലപ്പുറം 17, കണ്ണൂര്‍ 15, പത്തനംതിട്ട 13, വയനാട് 13, പാലക്കാട് 12, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,561 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,024 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,399 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 625 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 64 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 5433 കൊവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 2 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ…
Read More » -
Kerala
അന്ധവിദ്യാലയത്തിലെ പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ വാച്ചർ പീഡിപ്പിച്ച സംഭവം, പ്രതിയെ സംരക്ഷിച്ച പ്രിൻസിപ്പലും ഒടുവിൽ അകത്തായി
തൊടുപുഴ: കുടയത്തൂര്‍ അന്ധ വിദ്യാലയത്തിലെ പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ വാച്ചർ പീഡിപ്പിച്ച കേസിൽ പുതിയ വഴിത്തിരിവ്. വിദ്യാര്‍ഥിനിക്കെതിരെയുള്ള ലൈംഗിക പീഡനം ഒതുക്കാന്‍ ശ്രമിച്ച സ്കൂൾ പ്രിൻസിപ്പൽ ശശികുമാർ അറസ്റ്റിൽ. വാച്ചർ രാജേഷ് വിദ്യാര്‍ത്ഥിനിയെ കാലങ്ങളായി പീഡിപ്പിച്ചു എന്ന പരാതി മറച്ചുവച്ചതും പണം നൽകി സംഭവം ഒതുക്കാൻ ശ്രമിച്ചതുമാണ് കുറ്റം. തെളിവുകള്‍ നശിപ്പിക്കണമെന്നു രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ജനുവരി 26 നാണ് സ്കൂൾ അധികൃതർ ഇടപെട്ട് പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയത്. കേസിലെ പ്രധാന പ്രതിയായ സ്കൂൾ ജീവനക്കാരൻ പോത്താനിക്കാട് സ്വദേശി രാജേഷിനെ (36) കാഞ്ഞാര്‍ പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. തെളിവുകള്‍ നശിപ്പിക്കണമെന്ന് ആരോപണ വിധേയനായ രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖയും നേരത്തെ പുറത്തുവന്നിരുന്നു. ഒരു വര്‍ഷം മുമ്പാണ് കുടയത്തൂര്‍ അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയെ വാച്ചറായ രാജേഷ് പീഡിപ്പിച്ചത്. പീഡനം പുറത്തറിയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരിക്കും പിന്നീട് സഹോദരനും പണം നല്‍കി കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ ജനുവരി 26…
Read More » -
Kerala
കോണ്‍ഗ്രസിന്റെ സൈബര്‍ ബ്രിഗേഡുകള്‍ രാപ്പകലില്ലാതെ പണിയിലാണ് സൂര്‍ത്തുക്കളെ… പണിയിലാണവര്‍!
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group തിരുവനന്തപുരം: സൈബറിടം മറയാക്കി സംസ്ഥാന കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര് കടുക്കുന്നു. കെ.സി. വേണുഗോപാലിനെതിരേ പോസ്റ്റിടാന്‍ അനുയായിക്ക് നിര്‍ദ്ദേശം നല്‍കും വിധം രമേശ് ചെന്നിത്തലയുടേതെന്ന പേരില്‍ ഓഡിയോ പുറത്തുവന്നു. ചെന്നിത്തല അനുകൂലികള്‍ ഓഡിയോ നിഷേധിച്ചപ്പോള്‍, പാര്‍ട്ടിയെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ അച്ചടക്ക നടപടി വേണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് ഹൈടെക്കായാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്. രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള തര്‍ക്കം കൂടി വന്നതോടെ ഗ്രൂപ്പ് നേതാക്കളുടെ സൈബര്‍ ബ്രിഗേഡുകള്‍ രാപ്പകലില്ലാതെ പണിയിലാണ്. കെസിക്കെിരെ പോസ്റ്റിടാന്‍ നിര്‍ദ്ദേശം നല്‍കുന്ന ചെന്നിത്തലയുടേതിന് സമാനമായുള്ള ഓഡിയോയാണ് സൈബര്‍ പോരിലെ ഏറ്റവും പുതിയ ഇനം. ആ ശബ്ദം രമേശ് ചെന്നിത്തലയുടേതല്ലെന്നും ഫേക്കാണെന്നുമാണ് ചെന്നിത്തല അനുകൂലികളുടെ വിശദീകരണം. എന്നാല്‍ കെസി ക്കും തനിക്കുമെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആര്‍സി ബ്രിഗേഡിനെ വി.ഡി. സതീശന്‍ നേരത്തെ സംശയിക്കുന്നുണ്ട്. നേരിട്ട് പോസ്റ്റിട്ടാല്‍ പോലും ഹാക്ക് ചെയ്യ്‌തെന്ന വാദം…
Read More » -
Business
റഷ്യ-യുക്രൈന്‍ സംഘര്‍ഷം വിപണികളെ പിടിച്ചുകുലുക്കുന്നു; സെന്‍സെക്സില്‍ 571 പോയന്റ് നഷ്ടം; നിഫ്റ്റി 17,150ന് താഴെ
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ അയവുവരാത്തത് വിപണിയെ പ്രതികൂലമായി ബാധിച്ചു. യുദ്ധ വിഷയത്തില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും പരിഹാരമായിട്ടില്ല. രണ്ടുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് ഇന്ന് നഷ്ടത്തിലാണ് സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്സില്‍ 160 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. ഒടുവില്‍ 571 പോയന്റ് താഴ്ന്ന് 57,292 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 169.45 പോയന്റ് താഴ്ന്ന് 17,096ലുമെത്തി. പവര്‍ഗ്രിഡ്, അള്‍ട്രടെക് സിമെന്റ്സ്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, നെസ് ലെ, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, യുപിഎല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി തുടങ്ങിയ എനര്‍ജി ഓഹരികള്‍ മികച്ചനേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ, സിപ്ല, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. നിഫ്റ്റി മെറ്റല്‍, മീഡിയ…
Read More » -
India
കംപോണന്റുകള്‍ക്ക് ക്ഷാമം; ഇലക്ട്രോണിക്‌സ്, ഓട്ടോ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി കമ്പനികള്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: ആഗോളതലത്തില്‍ കംപോണന്റുകള്‍ക്ക് ക്ഷാമം നേരിടാന്‍ തുടങ്ങിയതോടെ ഇലക്ട്രോണിക്‌സ്, ഓട്ടോ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി കമ്പനികള്‍. ഏപ്രില്‍ മുതല്‍, ഇന്ത്യയിലെ ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ നിര്‍മാതാക്കള്‍ ഉല്‍പ്പാദനം കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതിന് പിന്നാലെ ചൈനയുടെ ചില ഭാഗങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള ഘടകങ്ങളുടെ വിതരണം കുറഞ്ഞതാണ് ആഗോളതലത്തില്‍ കോംപണന്റുകള്‍ക്ക് ക്ഷാമം നേരിടാന്‍ കാരണം. ഇലക്ട്രോണിക്, ഓട്ടോ ഉല്‍പ്പന്നങ്ങള്‍ക്കാവശ്യമായ കംപോണന്റുകളുടെ ഏറ്റവും വലിയ വിപണിയാണ് ചൈന. നിലവില്‍ ഇവിടെനിന്നുള്ള കയറ്റുമതികള്‍ 10-15 ദിവസം വൈകി. ഇത് അടുത്ത മാസത്തെ ഉല്‍പ്പാദനത്തെ ബാധിക്കുമെന്ന് കാര്‍ബണ്‍, സാന്‍സുയി എന്നീ ബ്രാന്‍ഡുകള്‍ റീട്ടെയില്‍ ചെയ്യുന്ന ജൈന ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രദീപ് ജെയിന്‍ പറഞ്ഞു. കോംപണന്റുകളുടെ ലഭ്യതക്കുറവിന് പുറമെ വില ഉയരുമെന്ന് ആഭ്യന്തര മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ലാവ ഇന്റര്‍നാഷണലിന്റെ ചെയര്‍മാന്‍ ഹരി ഓം റായ് പറഞ്ഞു. ഇന്ത്യന്‍…
Read More » -
Business
ബിബിഎന്‍എല്ലിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കാന്‍ ധാരണ
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ (ബിബിഎന്‍എല്‍) നഷ്ടത്തിലായ സര്‍ക്കാര്‍ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡുമായി (ബിഎസ്എന്‍എല്‍) ലയിപ്പിക്കാന്‍ ധാരണ. ഇതുമായി ബന്ധപ്പെട്ട നപടികള്‍ പുരോഗമിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഓള്‍ ഇന്ത്യ ഗ്രാജുവേറ്റ് എന്‍ജിനീയേഴ്സ് ആന്‍ഡ് ടെലികോം ഓഫീസര്‍ അസോസിയേഷന്‍ (എഐജിഇടിഒഎ) സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി.കെ. പുര്‍വാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിബിഎന്‍എല്ലിന്റെ കടന്നുവരവ് ബിഎസ്എന്‍എല്ലിന് പുതുജീവന്‍ നല്‍കുമെന്നാണു വിലയിരുത്തല്‍. ലയനത്തോടെ നിലവില്‍ ബിബിഎന്‍എല്‍ രാജ്യത്ത് ഏറ്റെടുത്തിരിക്കുന്ന എല്ലാ ജോലികളും കരാറുകളും ബിഎസ്എന്‍എല്ലില്‍ എത്തും. ലയനവുമായി ബന്ധപ്പെട്ട് കേന്ദ്ര ടെലികോം മന്ത്രിയുമായി ഒരു മണിക്കൂറിലധികം സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎസ്എന്‍എല്ലിന് നിലവില്‍ രജ്യത്ത് 6.8 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (ഒഎഫ്സി) ശൃംഖലയുണ്ട്. നിര്‍ദ്ദിഷ്ട ലയനത്തോടെ, യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) ഉപയോഗിച്ച് രാജ്യത്തെ 1.85…
Read More » -
Kerala
”കല്ലിടല്‍ തുടരും”; എതിര്‍പ്പുകള്‍ തള്ളി കെ റെയില്‍ എംഡി
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ ഉയരുന്ന എതിര്‍പ്പുകള്‍ തള്ളി കെ റെയില്‍ എം.ഡി. കെ.അജിത്ത് കുമാര്‍. നിലവില്‍ നടക്കുന്നത് സ്ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനം അടക്കമുള്ള കാര്യങ്ങളാണ്. പദ്ധതി ആരെയാണ് ബാധിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ സര്‍വേ ആവശ്യമാണ്. ഭൂമിയേറ്റെടുക്കല്‍ പദ്ധതിയുടെ ഈ ഘട്ടത്തില്‍ ആലോചനയില്ല. മുഴുവന്‍ പണവും നല്‍കിയ ശേഷമേ പദ്ധതിക്കായി സ്ഥലമേറ്റെടുക്കൂവെന്നും കെ റെയില്‍ എം.ഡി. പറഞ്ഞു. അതേസമയം സില്‍വര്‍ ലൈന്‍ പാതയ്ക്ക് ബഫര്‍ സോണ്‍ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം കെ റെയില്‍ എംഡി തള്ളി. സില്‍വര്‍ ലൈന്‍ പാതയുടെ ഇരുവശത്തും പത്ത് മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടാവുമെന്ന് കെറെയില്‍ എംഡി വ്യക്തമാക്കി. ഇതില്‍ അഞ്ച് മീറ്ററില്‍ യാതൊരു നിര്‍മ്മാണവും അനുവദിക്കില്ല. ബാക്കി ഭാഗത്ത് അനുമതിയോടെ നിര്‍മ്മാണം നടത്താം. ബഫര്‍ സോണ്‍ നിലവിലെ നിയമമനുസരിച്ച് തീരുമാറ്റിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അജിത്ത് കുമാര്‍ പറഞ്ഞത്: പദ്ധതിയുടെ സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി ആഘാതപഠനമടക്കമുള്ള…
Read More » -
Kerala
കെ റെയില്‍ പ്രതിഷേധം: കല്ല് ഊരിയാല്‍ വിവരമറിയുമെന്ന് മന്ത്രി സജി ചെറിയാന്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ആലപ്പുഴ: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമരത്തെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇറക്കി വിടുകയാണെന്ന് മന്ത്രി ആരോപിച്ചു. അതാണ് ചെങ്ങന്നൂരില്‍ ഉള്‍പ്പടെ കാണുന്നത്. ജനങ്ങളുടെ വൈകാരിക പ്രതികരണം മനസ്സിലാകും. സര്‍വ്വേ കല്ല് ഊരിയാല്‍ വിവരമറിയും, ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഒന്നാന്തരം നഷ്ടപരിഹാര പാക്കേജ് ഉണ്ട്. എല്ലാം വ്യക്തമായി സര്‍ക്കാര്‍ പറയുന്നുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും തീവ്രവാദ സംഘടനകളും ആണ് സമരം നടത്തുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ ഭാവിക്കുവേണ്ടിയാണ്. ഇന്ത്യയില്‍ 11 സംസ്ഥാനങ്ങളില്‍ സില്‍വര്‍ ലൈനിനു സമാനമായ പദ്ധതികള്‍ തുടങ്ങി. കോണ്‍ഗ്രസ്, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. പിണറായി വിജയന്‍ സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിക്കും, പദ്ധതി നടപ്പാക്കും. ബഫര്‍സോണ്‍ ഒരു മീറ്റര്‍ പോലുമില്ല. വീടുകള്‍ കയറി സത്യാവസ്ഥ പറഞ്ഞ് പ്രചരണം നടത്തും. ഇപ്പോള്‍ സമരം ചെയ്യുന്ന…
Read More » -
NEWS
കല്ലാര്‍കുട്ടി ഡാമില്‍ മകള്‍ക്കൊപ്പം കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി; മകൾക്കായി തിരച്ചിൽ
കുമളി: ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മകള്‍ക്കൊപ്പം കാണാതായ ഗൃഹനാഥന്‍ ബിനീഷിന്റെ മൃതദേഹം കണ്ടെത്തി.കൂടെ കാണാതായ ബിനീഷിന്റെ മകള്‍ പാര്‍വതിയെ കണ്ടെത്താന്‍ പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. കോട്ടയം പാമ്ബാടിക്ക് സമീപം ചെമ്ബന്‍കുഴി ബിനീഷ്, മകള്‍ പാര്‍വതി എന്നിവരാണ് കല്ലാര്‍കുട്ടി ഡാമില്‍ ചാടിയത്. കുടുംബപ്രശ്നത്തെ തുടര്‍ന്നാണ് ഇരുവരും വീടുവിട്ടതെന്നാണ് കരുതുന്നത്. ഇടുക്കിയിലെ ബന്ധുവീട്ടിലേക്ക് പോകുവഴി ഡാമില്‍ ചാടിയെന്നാണ് സംശയിക്കുന്നത്.ഇരുചക്ര വാഹനത്തിലാണ് ഇരുവരും എത്തിയത്. ബൈക്ക് പാലത്തിന് സമീപം കണ്ടെത്തിയതോടെയാണ് ഇവർക്കായി തിരച്ചിൽ തുടങ്ങിയത്.
Read More »