NEWS

രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മാസം ബഹ്‌റൈനും ബെലാറസിനുമെതിരേ നടക്കുന്ന രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരം വി.പി. സുഹൈറും കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ പ്രഭ്‌സുഖന്‍ സിങ് ഗില്‍, ജീക്‌സണ്‍ സിങ്, റുയിവാഹ് ഹോര്‍മിപാം എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിനുള്ള തയാറെടുപ്പായാണ് ഇന്ത്യ രണ്ടു സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത്.അതേസമയം 25 അംഗ ടീമില്‍ മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദിനും ആഷിഖ് കുരുണിയനും ഇടം ലഭിച്ചില്ല.

ഈ സീസണിലെ ഐ.എസ്.എല്ലില്‍ കാഴ്ചവച്ച ഗംഭീര പ്രകടനമാണ് സുഹൈറിനും ഗില്ലിനും ജീക്‌സണും ഹോര്‍മിപാമിനും തുണയായത്. മികച്ച ഫോമിലായിരുന്ന സഹലിനും സാധ്യത കല്‍പിച്ചിരുന്നെങ്കിലും പരുക്ക് വിനയാകുകയായിരുന്നു. പരുക്കിനെത്തുടര്‍ന്ന് സഹല്‍ ഐ.എസ്.എല്‍. ഫൈനലും രണ്ടാംപാദ സെമിഫൈനലും കളിച്ചിരുന്നില്ല. ആഷിഖിനും പരിക്ക് തന്നെയാണ് വിനയായത്.

 

Signature-ad

മാര്‍ച്ച്‌ 23-ന് ബഹ്‌റൈനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 26-ന് മനിലയില്‍ വച്ച്‌ ബെലാറസിനെയും നേരിടും. ടീം ഇന്ന് രാത്രി ബഹ്‌റൈനിലേക്കു പുറപ്പെടും.25 അംഗ സ്‌ക്വാഡിനെയാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചത്.

 

ടീം ഇന്ത്യ ഇങ്ങനെ:-

ഗുര്‍പ്രീത് സിങ്, അമരീന്ദര്‍ സിങ്, പ്രബ്‌സുഖന്‍ സിങ് ഗില്‍(ഗോള്‍കീപ്പര്‍മാര്‍).

പ്രീതം കോട്ടാല്‍, സെരിടണ്‍ ഫെര്‍ണാണ്ടസ്, രാഹുല്‍ ഭെക്കെ, സന്ദേശ് ജിങ്കന്‍, അന്‍വര്‍ അലി, റുയിവാഹ് ഹോര്‍മിപാം, ശുഭാഷിഷ് ബോസ്, ചിംഗ്ലന്‍സന സിങ്, ആകാശ് മിശ്ര, റോഷന്‍ സിങ്(പ്രതിരോധനിര).

ബിപിന്‍ സിങ്, വി.പി. സുഹൈര്‍, അനിരുദ്ധ് ഥാപ്പ, ജീക്‌സണ്‍ സിങ്, പ്രണോയ് ഹാള്‍ഡര്‍, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, യാസിര്‍ മുഹമ്മദ്, അനികേത് ജാദവ്, ഡാനിഷ് ഫറൂഖ്(മധ്യനിര).

മന്‍വീര്‍ സിങ്, ലിസ്റ്റണ്‍ കൊളാസോ, റഹീം അലി(മുന്നേറ്റ നിര).

Back to top button
error: