NEWS

ലോട്ടറി വില്‍പനക്കാരിയായ സ്മിജയെ ഭാഗ്യം കൈവിടില്ല; ആ സത്യസന്ധത തന്നെ കാരണം

കോടികളേക്കാള്‍ വിലയുണ്ട് സത്യസന്ധയ്ക്കെന്ന് വീണ്ടും തെളിയിച്ചിരിക്കയാണ് എറണാകുളം പട്ടിമറ്റം സ്വദേശി ലോട്ടറി വില്‍പനക്കാരിയായ സ്മിജ.സ്മിജയെ ആരും മറന്നുകാണില്ല.കഴിഞ്ഞ വര്‍ഷം സ്മിജയില്‍ നിന്നും ചന്ദ്രന്‍ എന്നയാള്‍ വാങ്ങിയ ആറുകോടിയുടെ സമ്മര്‍ ബമ്ബര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഫോണിലൂടെ കടമായി പറഞ്ഞുറപ്പിച്ച ടിക്കറ്റ് നറുക്കെടുപ്പിന് ശേഷം ചന്ദ്രന്റെ വീട്ടിലെത്തി സ്മിജ കൈമാറുകയായിരുന്നു.ഇപ്പോള്‍ വീണ്ടും സ്മിജയുടെ പക്കലുള്ള ടിക്കറ്റിനെ തേടി സമ്മാനമെത്തിയിരിക്കയാണ്.


ഇത്തവണയും സമ്മര്‍ ബമ്ബര്‍ തന്നെയാണ്  സ്മിജയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്.സമ്മര്‍ ബമ്ബറിന്റെ രണ്ടാം സമ്മാനമായ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് സ്മിജയുടെ കൈവശമുള്ള ടിക്കറ്റിന് ലഭിച്ചത്. ചെന്നൈയി​ല്‍ താമസി​ക്കുന്ന സുബ്ബറാവു പദ്മമാണ് ടിക്കറ്റ് പറഞ്ഞു വച്ചത്.അത് ഉടമയ്ക്ക് കൈമാറാന്‍ കാത്തിരിക്കുകയാണ് സ്മിജ.
 ആലുവയിലെ വിഷ്ണു ലോട്ടറീസില്‍ നിന്നെടുത്ത ടിക്കറ്റി​ലെ എസ്.ഇ 703553 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. പ്രമുഖ സ്വകാര്യബാങ്കില്‍ നിന്നും വി​രമി​ച്ച പദ്മം ചെന്നൈയി​ല്‍ സഹോദരിക്കൊപ്പമാണ് താമസി​ക്കുന്നത്. കേരളത്തില്‍ തീര്‍ത്ഥാടനത്തിന് എത്തുന്ന പതിവുണ്ട് പദ്മത്തിന്. ഇതുവഴിയാണ് സ്മി​ജയുമായി​ അടുപ്പത്തിലാവുന്നത്. മിക്കവാറും മാസങ്ങളില്‍ പദ്മം ബാങ്കി​ലൂടെ പണം നല്‍കി​ ടിക്കറ്റെടുക്കും. സമ്മാന വിവരം വിളിച്ചറിയിച്ചത് സ്മിജ തന്നെയാണ്.രണ്ട് ദിവസത്തിനുള്ളില്‍ ആലുവയിലെത്തി ടിക്കറ്റ് ഏറ്റുവാങ്ങാനിരിക്കുകയാണ് സുബ്ബറാവു പദ്മം.

Back to top button
error: