NEWS

ഡൽഹി -ദോഹ ഖത്തർ എയർവെയ്സ് കറാച്ചിയിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി

ന്യൂഡൽഹി: ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി.കാര്‍ഗോ ഹോള്‍ഡില്‍ പുക കണ്ടതിനെ തുടര്‍ന്നാണ് അടിയന്തരമായി ലാന്‍ഡിങ് നടത്തിയത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാര്‍ക്ക് ദോഹയിലേക്ക് മറ്റൊരു സര്‍വീസ് ഒരുക്കിയിട്ടുണ്ടെന്നും ഖത്തര്‍ എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.

 

തിങ്കളാഴ്‌ച പുലര്‍ച്ചെ 3.50നാണ് ഡല്‍ഹിയില്‍ നിന്ന് വിമാനം ടേക്ക് ഓഫ്‌ ചെയ്‌തത്. പുലര്‍ച്ചെ 5.30ന് വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.

Back to top button
error: