KeralaNEWS

മുല്ലപ്പെരിയാര്‍: സുപ്രീംകോടതിയില്‍ അന്തിമവാദം കേള്‍ക്കല്‍ ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹരജികളിന്മേല്‍ സുപ്രീംകോടതി ഇന്നുമുതല്‍ അന്തിമവാദം കേള്‍ക്കും. ജസ്റ്റിസ് എം.എം. ഖാന്‍വില്‍ഖര്‍, ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് സിടി രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേള്‍ക്കുക.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീംകോടതി നല്‍കിയ അനുമതി പുനപ്പരിശോധിക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. നിലവിലെ ഡാം 126 വര്‍ഷം പഴക്കമുള്ളതാണെന്നും അത് വലിയ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നുമാണ് കേരളത്തിന്റെ വാദം. നിരന്തരം പ്രളയമുണ്ടാകുന്ന കേരളത്തിന്റെ സ്ഥിതികൂടി പരിഗണിക്കണമെന്നും കേരളം വാദിക്കും. മേല്‍നോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കല്‍ അടക്കമുള്ള ആവശ്യങ്ങളും കേരളത്തിനുണ്ട്.

Signature-ad

എന്നാല്‍ സുരക്ഷയ്ക്കായി ഡാമില്‍ ബലപ്പെടുത്തല്‍ ജോലികള്‍ ചെയ്താല്‍ മതിയെന്നാണ് തമിഴ്‌നാട് വാദിക്കുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട നിരവധി പൊതുതാല്‍പര്യ ഹരജികളാണ് കോടതിക്ക് മുമ്പിലുള്ളത്. ഇതെല്ലാം കോടതി പരിഗണിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: