NEWS

വരുന്നു കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ നൈറ്റ് റൈഡേഴ്‌സ് ബസുകള്‍ 

തിരുവനന്തപുരം: ഡബിള്‍ ഡക്കര്‍ സവാരിയുമായി കെഎസ്ആർടിസിയുടെ നൈറ്റ് റൈഡേഴ്‌സ് ബസുകള്‍ വരുന്നു. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടത്തുന്ന ഈ സര്‍വ്വീസുകള്‍ ആദ്യം തിരുവനന്തപുരത്തും തുടര്‍ന്ന് കോഴിക്കോട്, പാലക്കാട് നഗരങ്ങളിലും നടപ്പിലാക്കും.

നിലവില്‍ നാല് ബസുകളാണ് ഇതിനായി പ്രത്യേകം ബോഡി നിര്‍മ്മാണം നടത്തുന്നത്.പഴയ ബസുകളാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. മഴയില്‍ നനഞ്ഞാല്‍ കേടാകാത്ത സീറ്റും സ്പീക്കറുമൊക്കെയാണ് ബസില്‍ സ്ഥാപിക്കുന്നത്. ആവശ്യമെങ്കില്‍ മഴക്കാലത്ത് യാത്ര സാദ്ധ്യമാക്കുന്ന മേല്‍ക്കൂരകളും സ്ഥാപിക്കും. 250 രൂപയാണ് യാത്രാനിരക്ക്. സന്ധ്യയോടെയാണ് സര്‍വ്വീസ് ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: