NEWS

പ്രഭാതഭക്ഷണം സ്ഥിരമായി ഒഴിവാക്കുന്നവർക്ക് മറവി രോഗം ഉൾപ്പടെ ഗുരുതരമായ പല രോഗങ്ങളും ബാധിക്കും, സൂക്ഷിക്കുക

ബ്രെയ്ൻഫുഡ് എന്നാണ് പ്രഭാത ഭക്ഷണത്തെ വിശേഷിപ്പിക്കുക. രാത്രിയിലെ വൃതം ബ്രേക്ക് ചെയ്യുന്നു എന്നർത്ഥത്തിൽ ബ്രേക്കിംഗ് ദ ഫാസ്റ്റ് എന്നും പറയാറുണ്ട്.

ചുരുക്കത്തിൽ ഒരു വ്യക്തിയുടെ ദൈനംദിന ഭക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ബ്രേക്ക് ഫാസ്റ്റാണ്.
പക്ഷേ പല കാരണങ്ങളുടെയും പേരിൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണ് നമ്മളിൽ പലരും. ഇത് ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവയ്ക്കും.

പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര പ്രശ്നങ്ങളാണ്.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഡിമെന്‍ഷ്യ സാധ്യത നാല് മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്ന് പഠനം.
പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ മറവിരോഗത്തിനുള്ള (ഡിമെന്‍ഷ്യ) സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
‘ദ ലാന്‍സെറ്റില്‍’ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

തലച്ചോറിന്റെ ആരോഗ്യം ക്രമാതീതമായി കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്കുള്ള പൊതുവായ പദമാണ് ഡിമെന്‍ഷ്യ. അതായത് മറവി രോഗം. പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്. ഈ അവസ്ഥയില്‍ രോഗിക്ക് വൈജ്ഞാനിക പ്രവര്‍ത്തനം, ചിന്ത, ഓര്‍മ്മ എന്നിവ നഷ്ടപ്പെടുന്നു.

നമ്മുടെ ജീവിതശൈലിയും ഡിമെന്‍ഷ്യ രോഗനിര്‍ണയത്തിനുള്ള സാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്ന് ഇവര്‍ കണ്ടെത്തി. പ്രഭാതഭക്ഷണം കഴിക്കാത്തവരില്‍ ഡിമെന്‍ഷ്യ രോഗനിര്‍ണയം നാലിരട്ടി കൂടുതലാണെന്ന് അവരുടെ വിശകലനം വെളിപ്പെടുത്തി.
മോശമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണശീലങ്ങള്‍, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള ഘടകങ്ങളാണ്.

Back to top button
error: