Month: March 2022
-
Business
ആറ് അനുബന്ധ സ്ഥാപനങ്ങളെ ലയിപ്പിക്കാനുള്ള നീക്കവുമായി അദാനി പവര്‍
മുംബൈ: അദാനി പവറിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ആറ് അനുബന്ധ സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ബോര്‍ഡ് അംഗീകാരം നല്‍കി. അദാനി പവര്‍ ചൊവ്വാഴ്ച ബിഎസ്ഇ ഫയലിംഗിലൂടെയാണ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്. ഫയലിംഗ് അനുസരിച്ച്, അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി പവര്‍ രാജസ്ഥാന്‍ ലിമിറ്റഡ്, അദാനി പവര്‍ (മുന്ദ്ര) ലിമിറ്റഡ്, ഉഡുപ്പി പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റായ്പൂര്‍ എനര്‍ജന്‍ ലിമിറ്റഡ്, റായ്ഗഡ് എനര്‍ജി ജനറേഷന്‍ ലിമിറ്റഡ് എന്നിവയാണ് അദാനി പവറില്‍ ലയിക്കുന്ന അനുബന്ധ സ്ഥാപനങ്ങള്‍. ഈ കമ്പനികള്‍ അദാനി പവറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളാണ്. സ്‌കീമിന്റെ നിയുക്ത തീയതി 2021 ഒക്ടോബര്‍ 1 ആയിരിക്കും. ഈ ആറ് ഉപസ്ഥാപനങ്ങളുടെയും മുഴുവന്‍ ആസ്തികളും ബാധ്യതകളും അദാനി പവറിന് കൈമാറും. വലിപ്പം, സ്‌കേലബിളിറ്റി, സംയോജനം, മെച്ചപ്പെട്ട നിയന്ത്രണങ്ങള്‍, ചെലവ്, വിഭവ വിനിയോഗം, കൂടുതല്‍ സാമ്പത്തിക ശക്തിയും വഴക്കവും, അതുവഴി ചലനാത്മകമായ ബിസിനസ്സ് സാഹചര്യങ്ങളും ചാഞ്ചാട്ടവും പരിഹരിക്കുന്ന കൂടുതല്‍ കരുത്തുറ്റ ഒരു സ്ഥാപനം കെട്ടിപ്പടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ…
Read More » -
Business
ബ്രിട്ടീഷ് പണപ്പെരുപ്പം 30 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
ലണ്ടന്‍: ബ്രിട്ടീഷ് പണപ്പെരുപ്പം കഴിഞ്ഞ മാസം 30 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.2 ശതമാനത്തിലെത്തി. വിശകലന വിദഗ്ധര്‍ക്കിടയിലെ പ്രതീക്ഷകളുടെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. ധനമന്ത്രി ഋഷി സുനക് ജീവിതച്ചെലവ് പ്രതിസന്ധി ലഘൂകരിക്കാന്‍ എങ്ങനെ സഹായിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബുധനാഴ്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരമാണിത്. സാമ്പത്തിക വിദഗ്ധരുടെ റോയിട്ടേഴ്‌സ് വോട്ടെടുപ്പിലെ ശരാശരി പ്രവചനം 5.9 ശതമാനമാണ്. പ്രതികരിച്ച 39 പേരില്‍ മൂന്ന് പേര്‍ മാത്രമാണ് ഇത്രയും ശക്തമായ നില പ്രതീക്ഷിച്ചിരുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎന്‍എസ്) ഫെബ്രുവരിയിലെ പണപ്പെരുപ്പത്തിന്റെ ഏറ്റവും വലിയ ചാലകങ്ങളായി ഗാര്‍ഹിക ഊര്‍ജ്ജ ബില്ലുകളും പെട്രോളും ചൂണ്ടിക്കാണിച്ചു. ഉപഭോക്തൃ വില പ്രതിമാസം 0.8 ശതമാനം വര്‍ദ്ധിച്ചതായി ഒഎന്‍എസ് പറഞ്ഞു. ഇത് 2009 ന് ശേഷമുള്ള ഫെബ്രുവരിയിലെ ഏറ്റവും വലിയ വര്‍ദ്ധനയാണ്. കഴിഞ്ഞ ആഴ്ച, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ പണപ്പെരുപ്പം 8 ശതമാനത്തിന് മുകളില്‍ ഉയരുമെന്ന പ്രവചനം അതിന്റെ നാലിരട്ടിയിലധികമായി ഉയര്‍ത്തിയിരുന്നു.
Read More » -
NEWS
എംഡിഎംഎ മയക്കുമരുന്നുമായി ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പോലിസ് പിടിയിൽ
കണ്ണൂര്‍: എംഡിഎംഎ മയക്കുമരുന്നുമായി ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പോലിസ് പിടിയിലായി.പുതിയങ്ങാടി മാടായി ചൂരിക്കടത്ത് സി എച്ച് ഷിഹാബ് (35), കണ്ണൂര്‍ തയ്യില്‍ സെന്റ് ആന്റണീസ് യുപി സ്‌കൂളിന് സമീപം സി സി അന്‍സാരി (33), കണ്ണൂര്‍ സിറ്റി കുറുവ നേമല്‍ കടലായി നടയില്‍ സി സി ശബ്‌ന (ആതിര അനി- 26) എന്നിവരെയാണ് പോലിസ് പിടികൂടിയത്. പിടിയിലായ അന്‍സാരിയും ശബ്‌നയും ഭാര്യാ ഭര്‍ത്തക്കന്‍മാരാണ്.കണ്ണൂര്‍ പടന്നപ്പാലത്ത് ഇന്റീരിയര്‍ ഡിസൈന്‍ ഷോപ്പില്‍ പോലിസ് നടത്തിയ റെയ്ഡില്‍ എല്‍എസ്ഡി സ്റ്റാമ്ബ് ലഹരി ഗുളികകളും ബ്രൗണ്‍ ഷുഗറും കണ്ടെത്തിയ കേസിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പി പി സദാനന്ദന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് ഇവർ പിടിയിലായത്. രണ്ടുമാസം മുമ്ബ് കണ്ണൂര്‍ സിറ്റി സെന്റില്‍ അന്‍സാരിയെയും ശബ്‌നയുടെ അനുജനെയും മയക്കുമരുന്നുമായി എക്‌സൈസ് പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂവെന്ന് പോലിസ് പറഞ്ഞു.
Read More » -
Business
ഇന്‍ഷുറന്‍സ് പ്രീമിയത്തിന് മേലുള്ള ജിഎസ്ടി ഒഴിവാക്കണമെന്ന് എസ്ബിഐ
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് പ്രീമിയത്തിന് മേലുള്ള ജിഎസ്ടി ഒഴിവാക്കുകയോ 5 ശതമാനമായി കുറയ്ക്കുകയോ വേണമെന്ന് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട്. നിലവില്‍ 18 ശതമാനം നിരക്കിലാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് നികുതി ഇടാക്കുന്നത്. രാജ്യത്തെ ഇന്‍ഷുറന്‍സിന്റെ വളര്‍ച്ച കേവലം 4.2 ശതമാനം മാത്രമായിരിക്കുമ്പോള്‍ ഉയര്‍ന്ന നികുതി തിരിച്ചടിയാവും എന്നാണ് എസ്ബിഐ റിസര്‍ച്ചിന്റെ വിലയിരുത്തല്‍. രാജ്യത്തെ പരമാവധി ആളുകളെ ഇന്‍ഷുറന്‍സ് മേഖല ഉള്‍ക്കൊള്ളണം. കോവിഡ് ഏല്‍പ്പിച്ച ആഘാതം നിലനില്‍ക്കെ, ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്താന്‍ ഏറ്റവും ഉചിതമായ സമയം ഇതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്ന് കൊടുത്തിട്ട് 20 വര്‍ഷമായി. അമ്പതോളം സ്വകാര്യ കമ്പനികള്‍ ഈ മേഖലയിലുണ്ട്. എന്നിട്ടും മേഖല പ്രതീക്ഷിച്ച രീതിയില്‍ വളരുന്നില്ല. അതുകൊണ്ട് തന്നെ ഇന്‍ഷുറന്‍സ് മേഖലയുടെ നാളുകളായുള്ള ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. എല്ലാ മേഖലകളിലും ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എത്തുന്നില്ല. ഈ വിടവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മഹാന്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുള്ളവരെ പ്രധാന്‍മന്ത്രി…
Read More » -
NEWS
കൊച്ചി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു; ദുബായിലേക്ക് ആഴ്ചയിൽ 44 വിമാനങ്ങൾ
കൊച്ചി:അന്താരാഷ്‍ട്ര വ്യോമ ഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ മാര്‍ച്ച് 27ന് അവസാനിക്കാനിരിക്കെ കൊച്ചി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു.രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളം എന്ന ഖ്യാതിയുള്ള കൊച്ചിയില്‍ നിന്ന് അടുത്തയാഴ്‍ച മുതല്‍ ആഴ്‍ചയില്‍ 1190 സര്‍വീസുകളുണ്ടാകും. ഇപ്പോള്‍ ഇത് 848 ആണ്. ദുബൈയിലേക്കായിരിക്കും പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ഏറ്റവുമധികം വിമാനങ്ങള്‍ പറക്കുക. ആഴ്‍ചയില്‍ 44 സര്‍വീസുകള്‍ ദുബൈയിലേക്കും 42 സര്‍വീസുകള്‍ അബുദാബിയിലേക്കുമുണ്ടാകും. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആഴ്‍ചയിലെ മൂന്ന് സര്‍വീസുകള്‍ തുടരും. ബാങ്കോങ്കിലേക്ക് നാല് പ്രതിവാര വിമാനങ്ങളുമുണ്ടാകും. രണ്ട് വര്‍ഷത്തിന് ശേഷം എയര്‍ ഏഷ്യ ക്വലാലമ്ബൂരിലേക്കുള്ള സര്‍വീസുകളും മാര്‍ച്ചില്‍ തന്നെ പുനഃരാരംഭിക്കും. ഇന്റിഗോ ആയിരിക്കും കൊച്ചിയില്‍ നിന്ന് ഏറ്റവുമധികം വിദേശ സര്‍വീസുകള്‍ നടത്തുക. ആഴ്‍ചയില്‍ 42 വിദേശ സര്‍വീസുകളാണ് കൊച്ചിയില്‍ നിന്ന് അടുത്തയാഴ്‍ച മുതല്‍ ഇന്റിഗോയ്‍ക്കുള്ളത്. 38 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഏഷ്യ ബെര്‍ഹാദുമാണ് തൊട്ടുപിന്നില്‍. ഇത്തിഹാദ് – 21, എമിറേറ്റ്സ് – 14, ഒമാന്‍…
Read More » -
Kerala
മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പണം കൈപ്പറ്റി; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണവും
കൊച്ചി: പുരാവസ്തു തട്ടിപ്പ് വീരന്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയ സംഭവത്തില്‍ അന്വേഷണം. മെട്രോ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍, മേപ്പാടി എസ്‌ഐ എബി വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡിജിപി അനില്‍കാന്ത് ഉത്തരവിടുകയായിരുന്നു. മെട്രോ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും മേപ്പാടി എസ്.ഐ: എബി വിപിന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇവര്‍ക്ക് പണം കൈമാറിയത് മോന്‍സന്റെ സഹായിയും പോക്‌സോ കേസ് പ്രതിയുമായ ജോഷിയാണ്. മോന്‍സനില്‍ നിന്ന് പണം വാങ്ങിയെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. കടം ആയാണ് പണം കൈപ്പറ്റിയതെന്നും ഇരുവരും മൊഴി നല്‍കി. മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പിനായി ഉപയോഗിച്ച ശില്‍പ്പങ്ങളെല്ലാം അത് നിര്‍മ്മിച്ച ശില്‍പ്പിക്ക് തിരികെ നല്‍കി. കോടതി ഉത്തരവ് പ്രകാരമാണ് ശില്‍പ്പങ്ങള്‍ തിരുവനന്തപുരം സ്വദേശിയായ സുരേഷിന് ക്രൈം ബ്രാഞ്ച് നല്‍കിയത്.…
Read More » -
NEWS
120 ദിവസം ഉപയോഗിക്കാതെ ഇരുന്നാൽ വാട്സാപ്പ് ബ്ലോക്ക് ആകും; വാട്സാപ്പ് ബ്ലോക്ക് ആകുന്ന മറ്റ് കാരണങ്ങൾ
നമ്മുടെ വാട്സ് ആപ്പ് അക്കൗണ്ട് നിരോധിക്കപ്പെടാതിരിക്കാനായി ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ഏതൊക്കെയെന്ന് നോക്കാം: 1. മറ്റുള്ളവരില്‍ നിന്ന് അനാവശ്യ സന്ദേശങ്ങളും കോളുകളും മറ്റും ലഭിക്കാതിരിക്കാനായി അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യാനും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനും വാട്‌സാപ് ഒരോ ഉപയോക്താവിനും അവസരം നല്‍കുന്നുണ്ട്. ആരെങ്കിലും നിങ്ങളുടെ അക്കൗണ്ട് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്കു ചെയ്യുകയും കൂടെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ വാട്‌സാപ് നിങ്ങളുടെ അക്കൗണ്ടും ബ്ലോക്കു ചെയ്‌തേക്കാം. 2. ഒരാള്‍ തുടര്‍ച്ചയായി 120 ദിവസം അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കില്‍ ആ അക്കൗണ്ട് നിഷ്‌ക്രിയമായ അക്കൗണ്ടുകളുടെ പട്ടികയില്‍ പെടുത്തി നിരോധിക്കാറുണ്ട്. 3. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ താത്പര്യമുള്ള ആളാണെന്നു കണ്ടെത്തിയാലും വാട്‌സാപ് അക്കൗണ്ട് നിരോധിക്കപ്പെടും. വാട്‌സാപ്പിന്റെ ഉടമ മെറ്റാ കമ്ബനിയുടെ പുതിയ നയത്തിന്റെ ഭാഗമാണിത്. 4. വാട്‌സാപ് വഴി വൈറസുകളെയും മാല്‍വെയറിനെയും അയച്ചുവെന്നു കണ്ടെത്തിയാല്‍ ആപ് നിരോധിക്കപ്പെടും. കംപ്യൂട്ടറിനെയൊ ഫോണിനെയൊ ബാധിക്കാവുന്ന വൈറസുകള്‍ അടങ്ങുന്ന സന്ദേശങ്ങള്‍ അയയ്ക്കുകയോ, ഫോര്‍വേഡ് ചെയ്യുകയോ ചെയ്താല്‍ പോലും അക്കൗണ്ട്…
Read More » -
India
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം നിര്‍മിക്കാൻ 2.5 കോടി വിലയുള്ള ഭൂമി നല്‍കി മുസ്ലീം കുടുംബം
മതപ്പോരുകളും വർഗീയ സംഘർഷങ്ങളും ബിഹാറിലെ മണ്ണിൽ പുത്തരിയല്ല. ബഗൽപ്പൂരിലെ കലാപങ്ങളുടെ ചോരപ്പാടുകൾ ഇന്നും മാഞ്ഞിട്ടില്ല. എങ്കിലും മതവൈരം നാട്ടിൽ ചോരച്ചാലുകൾ തീർക്കുന്ന കാലത്തും ബിഹാറിലെ ഒരു കുടുംബം ഭാരതത്തിനാകെ മാതൃകയാകുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്ര നിര്‍മാണത്തിനായി 2.5 കോടി വിലയുള്ള ഭൂമി ദാനം ചെയ്ത് ഒരു മുസ്ലിം കുടുംബമാണ്. ബീഹാറിലാണ് ഈ സംഭവം. ചംമ്പാരന്‍ ജില്ലയിലെ കയ്ത്തവാലിയ മേഖലയില്‍ നിര്‍മ്മിക്കുന്ന ‘വിരാട് രാമായണ്‍’ ക്ഷേത്രത്തിനായാണ് മുസ്ലിം കുടുംബം രണ്ടരക്കോടി രൂപ വിലമതിക്കുന്ന ഭൂമി ദാനം ചെയ്തത്. ഗുവാഹത്തി സ്വദേശിയായ ബിസിനസുകാരനായ ഇഷ്തിയാക് അഹമ്മദ് ഖാനും കുടുംബവുമാണ് സാമുദായിക ഐക്യത്തിനുള്ള പുതിയ മാതൃക തീര്‍ത്തിരിക്കുന്നത്. ലോകമെങ്ങും വര്‍ഗീയ വേര്‍തിരിവുകള്‍ പ്രകടമായി വളരുന്ന കാലത്ത് വ്യത്യസ്തമായ വാര്‍ത്തയാണിത്. പട്‌ന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് അധ്യക്ഷന്‍ ആചാര്യ കിഷോര്‍ കുനാലാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്. ഭൂമി ദാനവുമായി ബന്ധപ്പെട്ട നടപടികള്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. 12ാം നൂറ്റാണ്ടില്‍ കംബോഡിയയില്‍ നിര്‍മ്മിച്ച…
Read More » -
NEWS
സലാല:മധ്യപൂർവ്വദേശത്തിന്റെ കേരളം
സലാല -പ്രകൃതി ഇത്രത്തോളം കനിഞ്ഞ് അനുഗ്രഹിച്ച മറ്റൊരു പ്രദേശവും ഗൾഫ് മേഖലയിൽ ഇല്ലെന്ന് തന്നെ പറയാം.മരുഭുമിയിൽ ഇതൊരു അദ്ഭുതം തന്നെ.ഗൾഫിലെ കേരളമെന്നു വിളിപ്പരുള്ള സലാലയിൽ മഴത്തുള്ളികൾ തെങ്ങോലകളെയും പച്ച പുതപ്പു വിരിച്ചു നില്ക്കുന്ന കുന്നിൻ ചരിവുകളെയും നെല്പ്പാടങ്ങളെയുമൊക്കെ ഈറനണിയിച്ചു നിർത്തിയിരിക്കുന്നത് കാണേണ്ട കാഴ്ച്ചതന്നെയാണ്. ഒമാന്റെ തെക്കേയറ്റത്തു കിടക്കുന്ന സലാല ഒരു സമതല പ്രദേശമാണ്. അതിനു ചുറ്റാകെയും നിരനിരയായി മാമലകൾ. ആ പ്രദേശം ദോഫാർ എന്നാണു അറിയപ്പെടുന്നത്. ഒട്ടു മിക്ക മലകളിലും പല ഗോത്ര കുടുംബക്കാരുടെ ആധിപത്യം ആണ്. അറബ് ലോകത്ത് അറബി അറിയാതിരുന്നവരാണവർ.ഒമാൻ എന്ന രാജ്യം പുരോഗതിയിലേക്ക് കടന്നതോടെയാണ് അവരും അറബി സ്വായത്തമാക്കിതുടങ്ങിയത്.ജബാലി എന്നതാണ് അവരുപയോഗിക്കുന്ന ഭാഷ. പച്ച കുടങ്ങൾ കമഴ്ത്തിയിരിക്കുന്ന പോലുള്ള കരിക്കിൻ കുലകൾ പേറിയാണ് തെങ്ങിൻ തോപ്പുകൾ. ഇടയ്ക്കിടയ്ക്കു മരതകപച്ച പരത്തി കിടക്കുന്ന നെൽപ്പാടങ്ങളും പപ്പായ തോപ്പുകളും വാഴത്തോട്ടങ്ങളും ഒക്കെ കണ്ണിനാനന്ദം കൂട്ടുന്ന കാഴ്ചകൾ തന്നെ.പിന്നെ റോഡിനിരുവശവും പല നിറത്തിലുള്ള വാഴപ്പഴങ്ങളും കരിക്കും ഒക്കെ വിൽക്കുന്ന വഴിയോര…
Read More » -
Kerala
സ്വകാര്യ ബസ് സമരം; കെഎസ്ആര്‍ടിസി ഇന്ന് അധിക സര്‍വ്വീസ് നടത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അധികസര്‍വ്വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. സ്വകാര്യ ബസ് സമരം നേരിടാനാണ് കൂടുതല്‍ സര്‍വ്വീസ് നടത്താനുള്ള കെഎസ്ആര്‍ടിസി എം.ഡിയുടെ നിര്‍ദ്ദേശം. സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച പണിമുടക്ക് അര്‍ദ്ധരാത്രി മുതല്‍ തുടങ്ങി. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ നേരിടുമെന്നും നിരക്ക് വര്‍ദ്ധന ഉടനുണ്ടാകുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ബസ് ചാര്‍ജ് വര്‍ദ്ധനവ് ചര്‍ച്ചയായില്ല. നിരക്ക് വര്‍ദ്ധനവില്‍ നാളെ നാളെ നീളെ നീളെ എന്ന തരത്തിലുള്ള സര്‍ക്കാരിന്റെ സമീപനത്തിലാണ് സ്വകാര്യ ബസ് ഉടമകള്‍ക്ക് പ്രതിഷേധം. നിരക്ക് വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തീരുമാനിച്ച അനിശ്ചിതകാല പണിമുടക്കില്‍ പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി. ഒരു ഭാഗത്ത് നിരക്ക് ഉയര്‍ത്തുന്നതില്‍ ആഘാതം നേരിടേണ്ടി വരുന്ന സാധാരണ ജനങ്ങള്‍. മറുഭാഗത്ത് പ്രതിസന്ധി ഉയര്‍ത്തി സമരം ചെയ്യാന്‍ ഒരുങ്ങുന്ന സ്വകാര്യ ബസുടമകള്‍. ഇതിനിടയിലാണ് സര്‍ക്കാര്‍. നിരക്ക് വര്‍ദ്ധനവ് ഉണ്ടാകുമെന്ന് മന്ത്രി ഇന്നും ആവര്‍ത്തിച്ചു. എന്നാല്‍ എന്ന് മുതല്‍ എങ്ങനെ വേണമെന്നതില്‍…
Read More »