NEWS

റയിൽപാളത്തിനരികിൽ തീ; തലശ്ശേരി വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ലശേരി: കൊടുവള്ളിയില്‍ റെയില്‍ പാളത്തിനടുത്തുള്ള കുറ്റിക്കാട്ടിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി.ഇതേത്തുടർന്ന് ബുധനാഴ്‌ച്ച ഉച്ചയോടെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.കൊടുവള്ളി റെയില്‍വെഗേറ്റിനും ധര്‍മ്മടംപുഴക്കുമിടയിലുള്ള പാതയോരത്തെ ഉണക്കപ്പുല്ലിനാണ് തീപിടിച്ചത്.

 വീശിയടിച്ച ഉച്ചക്കാറ്റില്‍ തീയാളിപടരുകയായിരുന്നു. ഏതാണ്ട് അര കിലോമീറ്ററോളം അത് നീണ്ടു.തീയും പുകയും ശ്രദ്ധയില്‍ പെട്ട പരിസരവാസികള്‍ ‘അഗ്നിശമന സേനയേയും റെയില്‍വെ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.

 

ഇതേ തുടര്‍ന്ന് കൊടുവള്ളി വഴി കടന്നു പോവേണ്ട ട്രെയിനുകള്‍ രണ്ട് സ്റ്റേഷനുകളിലായി പിടിച്ചിട്ടു.മണിക്കൂറുകളോളമുള്ള ശ്രമഫലമായാണ് തീപൂര്‍ണമായും അണയ്ക്കാന്‍കഴിഞ്ഞത്.ഇതിനുശേഷമാണ് ട്രെയിനുകൾ കടത്തിവിട്ടത്.

Back to top button
error: