NEWS

മൃഗീയ വാസന പുറത്തെടുക്കാനുള്ള ലൈസൻസല്ല വിവാഹം: കർണാടക ഹൈക്കോടതി

വിവാഹമെന്നത് മനസ്സിനുള്ളിലെ ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള ലൈസന്‍സല്ലെന്ന് കര്‍ണാടക ഹൈക്കോടതി.ഭാര്യയെ ലൈംഗിക അടിമയാകാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താന്‍ അനുമതി നല്‍കിയ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്.
‘സ്ത്രീകള്‍ ലൈംഗിക അടിമകളല്ല. ഒരാളുടെ മൃഗീയവാസന പുറത്തെടുക്കാനുള്ള ലൈസന്‍സല്ല വിവാഹം. ഇത് എല്ലാവരും മനസ്സിലാക്കണം.’- ഹൈക്കോടതി പറഞ്ഞു.

സെഷന്‍സ് കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കേസില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ‘ഒരു ഭര്‍ത്താവ് നടത്തുന്ന പീഡനത്തിന് ഭാര്യയെ തളര്‍ത്താന്‍ സാധിക്കും.അതിന് മനഃശാസ്ത്രപരവും മാനസികമായും പല മാനങ്ങളുണ്ട്.’- ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

 

‘പീഡനം ചെയ്തവര്‍ക്കെതിരെ കേസെടുക്കുമ്ബോള്‍ പരാതിക്കാരിയുടെ ഭര്‍ത്താവാണെന്ന വാദം കോടതിയില്‍ നിലനില്‍ക്കില്ല. പുരുഷന് സ്ത്രീകള്‍ക്കെതിരെ എന്തും ചെയ്യാമെന്ന സ്വാതന്ത്ര്യം ചാര്‍ത്തിത്തരാനല്ല വിവാഹം കഴിക്കേണ്ടത്’.പങ്കാളിയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിച്ചത് ഗാര്‍ഹിക പീഡനത്തിന്റെയും ബലാത്സംഗത്തിന്റെയും പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി.

Back to top button
error: