മിഠായി കഴിച്ചതിന് പിന്നാലെ മയങ്ങിവീണ നാല് കുട്ടികൾക്ക് ദാരുണാന്ത്യം.ഉത്തര്‍പ്രദേശിലെ ഖുഷി നഗറിലാണ് പരിസരവാസികളെ നടുക്കിയ സംഭവം. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്.മിഠായികള്‍ കുട്ടികളുടെ വീടിന് മുന്നിലേക്ക് ആരോ എറിയുകയായിരുന്നുവെന്നും ഇതെടുത്തു കഴിച്ച കുട്ടികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു.മരിച്ചവരില്‍ മൂന്നു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
അതേസമയം കുട്ടികൾ മയങ്ങിവീണ വിവരം അറിയിച്ചിട്ടും ആംബുലന്‍സ് വരാന്‍ വൈകിയെന്നും ഇതാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.