റാന്നി:സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചതോടെ പലയിടത്തും യാത്രാക്ലേശം ശക്തമായി.പല ഗ്രാമീണ റൂട്ടുകളിലും കെഎസ്ആർടിസി സർവീസുകൾ ഇല്ലാത്തതും യാത്രാക്ലേശം രൂക്ഷമാകാൻ കാരണമാകുന്നു.കുട്ടികൾക്ക് ഇന്ന് മുതൽ വാർഷിക പരീക്ഷയും ആരംഭിക്കുകയാണ്.സ്കുൾ ബസ് സംവിധാനം ഇല്ലാത്ത നൂറു കണക്കിന് സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്.
സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന റാന്നി മേഖലയിലാണ് കൂടുതല്‍ യാത്രാദുരിതം.വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ബസ് കിട്ടാതെ പലയിടത്തും കുടുങ്ങിക്കിടക്കുകയാണ്. പരീക്ഷാക്കാലമായതിനാല്‍ പോകാതിരിക്കാനും പറ്റുകയില്ല.സർക്കാരോ സ്കൂൾ അധികൃതരോ ബദൽ മാർഗ്ഗങ്ങൾ ഒരുക്കിയിട്ടുമില്ല.ചിലയിടങ്ങളി ല്‍ ജീപ്പ്, ഓട്ടോറിക്ഷാ സമാന്തര സര്‍വീസുകളുണ്ടെങ്കിലും എല്ലായിടത്തും ഇല്ല എന്നതും രക്ഷിതാക്കളെ വലയ്ക്കുന്നു.