Kerala

മേയര്‍മാര്‍ക്കും നഗരസഭാ അധ്യക്ഷന്മാര്‍ക്കും ഔദ്യോഗിക ഫോണ്‍നമ്പര്‍

തിരുവനന്തപുരം: ആറു കോര്‍പറേഷന്‍ മേയര്‍മാര്‍ക്കും 87 നഗരസഭാ അധ്യക്ഷന്മാര്‍ക്കും നഗരകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക ഫോണ്‍നമ്പര്‍ അനുവദിച്ചു. ഉദ്യോഗസ്ഥരില്‍ നഗരസഭകളിലെയും കോര്‍പറേഷനുകളിലെയും സെക്രട്ടറിമാര്‍, അഡീഷനല്‍ സെക്രട്ടറിമാര്‍, നഗരകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് ഔദ്യോഗിക നമ്പര്‍ അനുവദിച്ചത്.

ഓരോ മാസവും നിശ്ചിത തുകയ്ക്ക് ഫോണ്‍ വിളിക്കാനും ഡേറ്റ ഉപയോഗിക്കാനും എസ്എംഎസ് അയയ്ക്കാനും സാധിക്കും. സ്ഥലംമാറ്റവും വിരമിക്കലും അനുസരിച്ച് പുതിയ ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ഇവരുടെ ഫോണ്‍ നമ്പര്‍ ലഭ്യമാകുന്നതില്‍ നേരിടുന്ന പ്രയാസം പരിഹരിക്കുന്നതിനാണ് ഔദ്യോഗിക നമ്പര്‍ അനുവദിച്ചത്. പുതിയ സംവിധാനത്തില്‍ ഓരോ നഗരസഭയ്ക്കും കോര്‍പറേഷനും നഗരകാര്യവകുപ്പിലെ ഓഫിസുകള്‍ക്കും സ്ഥിരമായി ഒരു ഫോണ്‍നമ്പര്‍ ഉണ്ടാകും. നിലവില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും ഔദ്യോഗിക നമ്പര്‍ ഉണ്ട്.

Signature-ad

 

Back to top button
error: