1.താറാവ് – ഒരു കിലോ
2.വെളിച്ചെണ്ണ – പാകത്തിന്
3.ഇഞ്ചി – ഒരു വലിയ കഷണം
പച്ചമുളക് – ആറ്
വെളുത്തുള്ളി – അഞ്ച് അല്ലി
ചുവന്നുള്ളി – 200 ഗ്രാം
കറിവേപ്പില – പാകത്തിന്
4.മല്ലിപ്പൊടി – മൂന്നു ചെറിയ സ്പൂൺ
കുരുമുളകുപൊടി – മൂന്നു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
5.ഉപ്പ് – പാകത്തിന്
6.കറുവാപ്പട്ട – രണ്ടു കഷണം
ഗ്രാമ്പൂ – അഞ്ച്
ഏലയ്ക്ക – നാല്
7.തേങ്ങപ്പാൽ – അരമുറി തേങ്ങ ചുരണ്ടി പിഴിഞ്ഞെടുത്തത്
പാകം ചെയ്യുന്ന വിധം
∙താറാവു വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയശേഷം മൂന്നാമത്തെ ചേരുവ കനം കുറച്ചരിഞ്ഞതു ചേർത്തു വഴറ്റുക.
∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റി, മസാല മൂത്തമണം വരുമ്പോൾ താറാവും പാകത്തിനുപ്പും വെള്ളവും ചേർത്തു വേവിക്കണം.
∙ഇതിലേക്ക് ആറാമത്തെ ചേരുവ ചതച്ചിടുക.
താറാവു വെന്തശേഷം തേങ്ങാപ്പാൽ ചേർത്തു തിളയ്ക്കുമ്പോൾ വാങ്ങി വയ്ക്കുക.