Month: March 2022

  • Kerala

    ഫാറ്റി ലിവർ ഡിസീസ് (Fatty Liver Disease): എന്തൊക്കെ ശ്രദ്ധിക്കണം ?

    ആരംഭ അവസ്ഥയിൽ യാതൊരു വിധ ശാരീരിക ലക്ഷണങ്ങളും കൂടാതെ ആയിരിക്കും പലപ്പോഴും “ഫാറ്റി ലിവർ ഡിസീസ്” എന്ന രോഗാവസ്ഥ കണ്ടു വരിക.അപൂർവമായി വയറിന്റെ വലതു വശത്തു വാരിയെല്ലിനു കീഴെയായി കരളിന്റെ ഭാഗത്തു ചെറിയൊരു അസ്വസ്ഥതയോ, ഭാരക്കൂടുതലോ തോന്നിയെന്ന് വരാം. എന്നാൽ തിരിച്ചറിയപ്പെടാതെ, നിയന്ത്രണവിധേയമാക്കാതെ പോയാൽ “ലിവർ സിറോസിസ്” പോലെ ഒട്ടേറെ മാരക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉള്ള രോഗമാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പു അടിഞ്ഞു കൂടുന്ന തോതിനു അനുസരിച്ചു 0 മുതൽ 3 വരെ, 4 ഗ്രേഡുകളിലായി തരംതിരിച്ചിട്ടുണ്ട്. ഇതിൽ ഗ്രേഡ് 0 നോർമൽ ആയാണ് കണക്കാക്കപ്പെടുന്നത്.1 മുതൽ 3 വരെയുള്ള ഗ്രേഡുകൾ ഫാറ്റി ലിവറിന്റെ ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നു. എന്തൊക്കെ ശ്രദ്ധിക്കണം? 1.ഫാറ്റി ലിവർ ഉണ്ടാകാനുള്ള കാരണങ്ങൾ മുൻനിർത്തി, അതിനെ രണ്ടായി തരം തിരിക്കുന്നു. മദ്യ ഉപയോഗവുമായി ബന്ധപ്പെട്ട  ആൾക്കഹോളിക്‌ ഫാറ്റി ലിവർ ഡിസീസും (Alcoholic Fatty Liver Disease), മറ്റു കാരണങ്ങളാൽ ഉണ്ടാകുന്ന നോൺ ആൾക്കഹോളിക്‌ ഫാറ്റി ലിവർ…

    Read More »
  • Kerala

    കണ്‍നിറയെ കൗതുക കാഴ്ചകളുമായി കുട്ടനാട് 

    കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ ആ കേരളത്തിലെ ദൈവത്തിന്റെ സ്വന്തം സ്ഥലം തീർച്ചയായും കുട്ടനാടായിരിക്കും.കേരളത്തില്‍ കുട്ടനാടിനോളം സഞ്ചാരികളെ ആകര്‍ഷിച്ച മറ്റൊരിടമുണ്ടാകില്ല.വിദേശ രാജ്യങ്ങളില്‍ നിന്നുപോലും കുട്ടനാട് തേടിയെത്തുന്ന നിരവധി സഞ്ചാരികളുണ്ട്. ഓളപ്പരപ്പിലെ കൗതുകമാണ് എന്നും കുട്ടനാട്.സമുദ്ര നിരപ്പിനും താഴെ കണ്‍നിറയെ കൗതുകക്കാഴ്ചകള്‍ മാത്രമൊരുക്കി നില്‍ക്കുന്ന കുട്ടനാട് കേരളീയര്‍ക്ക് ഒരു വികാരവും സ‍ഞ്ചാരികള്‍ക്ക് അത്ഭുതവുമാണ് സമ്മാനിക്കുന്നത്.കായലും ആറുകളും തോടും കെ‌ട്ടുവള്ളവും നെല്‍പാടങ്ങളും മത്സ്യസമൃദ്ധിയും മാത്രമല്ല കുട്ടനാട്.എവിടെ നോക്കിയാലും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായല്‍ കാഴ്ചകള്‍ മാത്രം മതി കുട്ടനാടിന് ആരുടെ മനസ്സിലും കയറിപ്പറ്റുവാന്‍. കുട്ടനാട് എന്നു കേള്‍ക്കുമ്പോള്‍ പലരു‌ടെയും മനസ്സില്‍ ആദ്യം വരിക കെട്ടുവള്ളങ്ങളും നെൽപ്പാടങ്ങളുമൊക്കെയാണ്.അതുപോലെ കുട്ടനാട് എന്നാൽ അത് ആലപ്പുഴയിലെ ഒരു പ്രദേശമാണ് എന്നാണ് മിക്കവരും കരുതിയിരുന്നത്.ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു സ്ഥലമാണ് കുട്ടനാട്. ഒറ്റക്കാഴ്ചയില്‍ തന്നെ മനസ്സില്‍ കയറിപ്പറ്റുന്ന ഇടങ്ങളിലൊന്നാണ് കുട്ടനാട്. വെറുതേ യാത്ര ചെയ്യുന്നവർക്കും പുതിയ ഇടങ്ങള്‍ തേടുന്നവർക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഭക്ഷണപ്രിയർക്കും പക്ഷി നിരീക്ഷകര്‍ക്കുമെല്ലാം വേണ്ടതിലേറെ…

    Read More »
  • Kerala

    സഫിയ ബീവിയുടെയും മകന്റെയും സംരക്ഷണം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോർജ്

    തിരുവനന്തപുരം: ചിറയിന്‍കീഴ് പെരിങ്കുഴി സ്വദേശി സഫിയ ബീവിയുടെ മകന് റേഷന്‍ കാര്‍ഡില്ലാത്തതിന്‍റെ പേരിലാണ് സൗജന്യ ചികിത്സ മുടങ്ങിയത്.എങ്കിലും അവരത് ആരോടും പറഞ്ഞില്ല.പറഞ്ഞാലും ആരും സഹായിക്കാൻ ഇല്ലെന്ന് അവർക്ക് അറിയാമായിരുന്നു.അത്രയ്ക്ക് നിർധന കുടുംബം.സ്‌ട്രോക്ക് ബാധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലായിരുന്നു അവരുടെ മകന്‍ നവാസ്. ആരുമില്ലാത്തവർക്ക് ദൈവം തുണ എന്നപോലെയായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജ് അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.കരള്‍ മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയയുടെ പരിശീലന പരിപാടിയില്‍ അഭിസംബോധന ചെയ്യാനാണ് മന്ത്രി മെഡിക്കല്‍ കോളജില്‍ എത്തിയത്.പരിപാടി കഴിഞ്ഞ് പോകാനായി ഇറങ്ങിയപ്പോഴായിരുന്നു സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഒന്നാം നിലയിലെ എംഐസിയുവിന്‍റെ മുമ്ബില്‍ രോഗികളെ കണ്ടത്.അവരുമായി സംസാരിക്കുമ്ബോള്‍ മറ്റ് കൂട്ടിരിപ്പുകാരാണ് റേഷന്‍ കാര്‍ഡ് പോലുമില്ലാതെ മരുന്നിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്ന സഫിയ ബീവിയുടെ കാര്യം മന്ത്രിയെ അറിയിക്കുന്നത്.     ഉടന്‍ തന്നെ മന്ത്രി സഫിയ ബീവിയോടും മകനോടും സംസാരിച്ച്‌ ആശ്വസിപ്പിക്കുകയും ഇരുവർക്കും സൗജന്യമായി ഭക്ഷണവും നവാസിന് സൗജന്യമായി മരുന്നും നല്‍കാന്‍ സൂപ്രണ്ടിനോട് നിര്‍ദേശിക്കുകയും ചെയ്‌തു.നവാസിന് സൗജന്യ…

    Read More »
  • Kerala

    സ്കൂൾ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പീഡിപ്പിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ

    തൃശൂർ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത രണ്ടു സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പ്ര​ലോ​ഭി​പ്പിച്ച്‌ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.അ​യ്യ​ന്തോ​ള്‍ തൃ​ക്കു​മാ​ര​ക്കു​ടം അ​മ്ബാ​ടി വീ​ട്ടി​ല്‍ രാ​ഹു​ല്‍ (20), കൂര്‍​ക്ക​ഞ്ചേ​രി വ​ടൂ​ക്ക​ര ചേ​ലൂ​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ ആ​ഷി​ക്ക്​ (20) എ​ന്നി​വ​രെയാണ് നെ​ടു​പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. ശ​നി​യാ​ഴ്ച ഇതിൽ ഒരു വി​ദ്യാ​ര്‍​ഥി​നി​യെ രാ​വി​ലെ വീ​ട്ടി​ല്‍​നി​ന്ന് പി​താ​വ് സ്കൂ​ളി​നു മു​ന്‍​വ​ശം വാഹനത്തിൽ കൊണ്ടുചെന്ന് ഇ​റ​ക്കി​വി​ട്ടി​രു​ന്നു.അ​വി​ടെ കാ​റു​മാ​യി കാ​ത്തു​നി​ന്ന യു​വാ​ക്ക​ള്‍ ആ​ദ്യം ഈ ​വി​ദ്യാ​ര്‍​ഥി​നി​യെ കാ​റി​ല്‍ ക​യ​റ്റി കൊ​ണ്ടു പോ​യി.തു​ട​ര്‍​ന്ന്​ മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി​നി​യെ​യും അ​തേ കാ​റി​ല്‍ ക​യ​റ്റി പോ​കു​ന്ന​തി​നി​ടെ അ​യ്യ​ന്തോ​ള്‍ തൃ​ക്കു​മാ​ര​ക്കു​ടം ഭാ​ഗ​ത്തു​വെ​ച്ച്‌ പൊ​ലീ​സ് പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ​ഒന്നാം പ്ര​തി രാ​ഹു​ലി​ന്‍റെ വീ​ട്ടി​ല്‍ വെ​ച്ച്‌ കു​ട്ടി​ക​ള്‍ പ​ല​പ്പോ​ഴും ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി കൗ​ണ്‍​സ​ലി​ങ്ങി​നിടെ കുട്ടികള്‍ പറഞ്ഞു.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

    Read More »
  • Kerala

    ഒറ്റമുറി ഷെഡിന്റെ ചോര്‍ച്ചയടക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചു; വീട് തന്നെ പണിതു നല്‍കി കടയുടമ

    തൃശ്ശൂര്‍ ജില്ലയിലെ മാന്ദാമംഗലത്താണ് സംഭവം.വീടെന്ന് വിളിക്കാവുന്ന ഒറ്റമുറി ഷെഡിലാണ് പള്ളിക്കൽ ഷിനുവും ഭാര്യയും രണ്ട് ചെറിയ മക്കളും താമസിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ വർഷത്തെ മഴയിൽ കൂര ചോർന്നൊലിച്ചു.തുടർന്നാണ് തന്‍റെ കൂരയിലെ ചോര്‍ച്ച പരിഹരിക്കാന്‍ ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിന്‍റെ സഹായം തേടിയത്.ഇവിടുത്തെ ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍ സന്നദ്ധ സംഘടനയായ ഡ്രീംനേഷന്‍ മൂവ്മെന്റ് പ്രവര്‍ത്തകരായ ദിനേശ് കാരയില്‍, അലോഷ്യസ് കുറ്റിക്കാട്ട് എന്നിവരെ ഈ വിവരം ധരിപ്പിച്ചു.തുടർന്ന് ഷിനുവിന്‍റെ വീടിന്‍റെ ചോര്‍ച്ച പരിഹരിക്കാന്‍ പഴയ തകരഷീറ്റ് തേടി നടത്തറയിലെ കടയില്‍ ഇവര്‍ എത്തിയപ്പോഴാണ് ഷിനുവിന്‍റെ അവസ്ഥ അറിഞ്ഞ കടയുടമ സഹായം നല്‍കാമെന്ന് ഏറ്റത്. ഫാ. ജോര്‍ജ് കണ്ണംപ്ലാക്കലിന്‍റെ മേല്‍നോട്ടത്തിലാണ് വീട് പണി പൂര്‍ത്തിയായത്.കഴിഞ്ഞ ദിവസം വീടിന്‍റെ താക്കോല്‍ദാനം നടത്തി. നടത്തറയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കടയുടമയാണ് 4 ലക്ഷം ചിലവില്‍ ഷിനു പള്ളിക്കലിനും കുടുംബത്തിനും വീട് പണിത് നല്‍കിയത്. 300 ചതുരശ്ര വിസൃതിയിലാണ് വീട് പണിതിരിക്കുന്നത്.

    Read More »
  • Kerala

    ബസിനുള്ളില്‍ 11 കാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം;61 കാരൻ അറസ്റ്റിൽ

    ഇടുക്കി: വണ്ടിപ്പെരിയാറില്‍ ബസിനുള്ളില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 61കാരന്‍ പിടിയിലായി. സത്രം സ്വദേശി ബാബുവാണ് പിടിയിലായത്.യാത്രക്കാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. വണ്ടിപ്പെരിയാറില്‍ നിന്നും സത്രത്തിലേക്ക് പോവുകയായിരുന്നു കെഎസ്‌ആര്‍ടിസി ബസില്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധി ആളുകളാണ് ഉണ്ടായിരുന്നത്.ഈ സമയം ബസിലുണ്ടായിരുന്ന ബാബു ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ സ്‌കൂള്‍ ബാഗ് വാങ്ങി കയ്യില്‍ വെക്കുകയും തന്റെ മടിയിൽ ഇരുത്തുകയുമായിരുന്നു.തുടര്‍ന്ന് ബാബു കുട്ടിയുടെ സ്വകാര്യഭാഗത്ത്  സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു.കുട്ടി ഉച്ചത്തിൽ കരഞ്ഞതോടെ മറ്റ് യാത്രക്കാർ പിടികൂടി ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

    Read More »
Back to top button
error: