പേര് പോലെ മധുരമാണ്.എന്നാൽ പ്രമേഹ രോഗികള്‍ക്കും കഴിക്കാം.ടെന്‍ഷന്‍, രക്തസമ്മര്‍ദം, സൗന്ദര്യപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഉത്തമ പ്രതിവിധിയായ ഈ ചെടി അമിത വണ്ണത്തെ കുറയ്ക്കും. മുറിവുകള്‍ വേഗത്തില്‍ കരിക്കാനും ഇതിന് കഴിവുണ്ട്.ചുരുക്കത്തിൽ സര്‍വ്വ ഗുണങ്ങളും ഒത്തിണങ്ങിയ ഈ ഔഷധസസ്യത്തിന്റെ പേരാണ് സ്റ്റീവിയ അല്ലെങ്കില്‍ മധുരതുളസി.
പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നത്.ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്.അതേപോലെ ഹൈ
മധുരതുളസിയുടെ മറ്റൊരു വലിയ ആരോഗ്യഗുണമായാണ് താരനും മുഖക്കുരുവും ഇല്ലാതാക്കും എന്നത്.മധുര തുളസിയില്‍ അടങ്ങിയിട്ടുള്ള ആന്റി ബാക്‌ടീരിയല്‍, ആന്‍റി ഫംഗല്‍,ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്.മുടികൊഴിച്ചി
ശരീരഭാരം കുറയ്‌ക്കാന്‍ മധുര തുളസി ഉത്തമ മാര്‍ഗമാണ്.കലോറികള്‍ അടങ്ങിയിട്ടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.പഞ്ചസാരയ്‌ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
മുറിവുകള്‍ ഇന്‍ഫെക്ഷനാകാതെ തടയാന്‍ മധുരതുളസി സഹായിക്കും. മുറിവുകളില്‍ ബാക്‌ടീരിയകള്‍ വളരുന്നത് മധുര തുളസി പ്രതിരോധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി-ബാക്‌ടീരിയല്‍ ഘടകങ്ങളാണ് മുറിവ് ഭേദമാക്കാന്‍ സഹായിക്കുന്നത്.
ശീതളപാനീയങ്ങള്‍,ബിസ്ക്കറ്റുകള്‍
ചെടികളില്‍ വെള്ളനിറത്തിലുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് വിളവെടുപ്പ് സമയം ആരംഭിക്കുന്നത്.പാകമായ ഇലകള്‍ കത്രിച്ചെടുത്തശേഷം ഉണക്കുന്നു. ഇലകള്‍ ഉണങ്ങുവാന്‍ 6മുതല്‍ 8മണിക്കൂര്‍ വരെ സമയം മതിയാകും.നന്നായി ഉണങ്ങിയ ഇലകള്‍ മിക്സിയിലോ മറ്റോ പൊടിച്ചെടുത്ത് സൂക്ഷിക്കാം. പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാവുന്ന സീറോ കാലറി മാത്രമാണ് മധുര തുളസിയിലുള്ളത്.