റാന്നി: വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തത് കാരണം കെ.എസ്.ആര്‍.ടി.സിയുടെ ഗവി – വണ്ടിപ്പെരിയാര്‍ – പരുന്തുംപാറ – വാഗമണ്‍ ടൂര്‍ പാക്കേജ് സര്‍വീസ് അനിശ്ചിതത്വത്തില്‍.
റാന്നി ഡി.എഫ്.ഒയ്ക്ക് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അനുമതിയ്ക്കായി അപേക്ഷ നല്‍കിയിട്ട് രണ്ടാഴ്ചയിലേറെയായി.ഇതുവരെ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു.ഡി.എഫ്.ഒയെ മൊബൈല്‍ ഫോണിലും ഓഫീസ് ഫോണിലും ബന്ധപ്പെടാന്‍ പലതവണ ശ്രമം നടത്തിയിട്ടും ഫലമുണ്ടായില്ല.
ഗവി, വാഗമണ്‍ ടൂര്‍ പാക്കേജില്‍ ഏറ്റവും തിരക്കേറിയ സമയമാണിത്.പുതിയ സര്‍വീസ് സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഓഫീസില്‍ നിരന്തരം എത്തുന്നുണ്ട്.വനംവകുപ്പിന്റെ അനുമതി ലഭിക്കുമെന്ന് കരുതിയാണ് കെ.എസ്.ആര്‍.ടി.സി ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്.