KeralaNEWS

തീവണ്ടിച്ചക്രത്തിലേക്ക് മണൽ വിതറിയാണ് ട്രെയിൻ നിർത്തുന്നതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ?

തീവണ്ടിച്ചക്രത്തിലേക്ക് മണൽ വിതറിയാണ് ട്രെയിൻ നിർത്തുന്നത് എന്ന് കേട്ടാൽ ആരും ആദ്യം വിശ്വസിക്കില്ല.സത്യമാണ്.
ഉരുക്കു പാളത്തിലൂടെ ഉരഞ്ഞ് ഓടി ഓടി തയഞ്ഞ് തീവണ്ടിചക്രങ്ങളും പാളവും എന്ത് മിനുസമായിരിക്കും എന്ന് നമുക്ക് അറിയാം.അപ്പോൾ  നിർത്തിയ ട്രെയിൽ  നീങ്ങാൻ തുടങ്ങുമ്പോഴും – വണ്ടി ബ്രേക് ചെയ്യുമ്പോഴും  ചക്രം സ്ലിപ്പായിപ്പോവില്ലെ ? വണ്ടി നിർത്തലും ഓടിക്കലും അത്ര എളുപ്പത്തിൽ നടക്കാൻ –  അതെങ്ങിനെയാണ് റെയിൽവേ പരിഹരിക്കുന്നത് എന്നത് നമുക്ക് നോക്കാം
ഉരുക്കിന്റെ പാളത്തിൽ ഉരുക്കിന്റെ ചക്രം കറങ്ങുമ്പോൾ ഘർഷണം കുറവായിരിക്കും എന്നറിയാമല്ലോ.
അതിനാൽ ട്രെയിൻ ഓടിത്തുടങ്ങുന്ന സമയത്തും, പെട്ടന്ന് നിർത്തേണ്ട സമയത്തും ചക്രം പാളത്തിൽ സ്ലിപ്പ് ആവാതിരിക്കാൻ എൻജിന്റെ ചക്രത്തിന്റെ മുന്നിലായി പാളത്തിലായി മണൽ വിതറും.ഇതിനായി
ചക്രങ്ങൾക്ക് മുന്നിൽ മണൽ വിതറാനായി ട്രെയിൻ ഓപ്പറേറ്റർ ഒരു ബട്ടൺ അമർത്തും.
അല്ലെങ്കിൽ ട്രെയിനിന്റെ ചക്രങ്ങൾ വഴുതിപ്പോകുന്നതായി ഓൺബോർഡ് കമ്പ്യൂട്ടറുകൾ മനസ്സിലാക്കുമ്പോൾ ട്രെയിനിന്റെ ട്രാക്ഷൻ കൺട്രോൾ ഓട്ടോമാറ്റിക്കായി കിക്ക് ഇൻ ചെയ്തു മണൽ വിതറാനും കഴിയും.
പരുക്കൻ മണൽ ട്രെയിനിന് ആവശ്യമായ സമയത്തു അധിക ഘർഷണം നൽകുന്നു.എന്നുകരുതി
തീവണ്ടിയിലെ എല്ലാ ചക്രങ്ങളിലേക്കും മണൽ വിതറാറില്ല.എൻജിന്റെ ചക്രങ്ങളിൽ മാത്രമാണ് മണൽ വിതറുന്നത്.കാരണം എൻജിന്റെ ചക്രങ്ങൾ മാത്രമാണ് ട്രാക്ഷൻ നൽകുന്നത്.
.
ഇന്ത്യൻ റെയിൽവേയുടെ WAP-കൾ, WAG-കൾ, WDP-കൾ പോലെയുള്ള മിക്കവാറും എല്ലാ പുതിയ മോഡൽ എഞ്ചിനുകൾക്കും ചക്രങ്ങൾക്ക് മുന്നിൽ ഒരു നോസൽ ഔട്ട്‌ലെറ്റ് ഉള്ള ഒരു പ്രത്യേക മണൽ പെട്ടി ഘടിപ്പിച്ചു വച്ചിട്ടുണ്ട്.( ചിത്രം ) ഇന്ത്യയിലെ ഏറ്റവും ശക്തമായ എഞ്ചിനായ WAG9-ൽ ഓരോ ചക്രങ്ങളിലും 50 കിലോഗ്രാം മണൽ പെട്ടി ഉണ്ട്..
WAP 4 ന് 4 ഉം, WAG 7 ന് 8 ഉം മണൽ പെട്ടികളും ഉണ്ട്.

Back to top button
error: