ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഇന്ന് കോഴിക്കോട് നടക്കും. സംസ്ഥാന സര്‍ക്കാരും കെ റയിലും കൂടി സംയുക്തമായി ഉച്ചകഴിഞ്ഞ് 3.30ന് വെള്ളയിൽ സമുദ്ര ഹാളില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സര്‍ക്കാരും കെ-റെയിലും സംയുക്തമായി സംഘടിപ്പിക്കുന്ന വിശദീകരണ യോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, വിവിധ തുറകളിലുള്ള വികസന തത്പരര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
കെ-റെയില്‍ മാനേജിങ് ഡയറക്ടര്‍ വി. അജിത് കുമാറാണ് പദ്ധതി അവതരണം നടത്തുക. സില്‍വര്‍ ലൈന്‍ യാഥാർത്ഥ്യമാവുമ്പോള്‍ സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനായി കോഴിക്കോട് മാറും. ജില്ലയിലൂടെ 74.65 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്.