IndiaNEWS

ഡൽഹിയിലെ ‘പണിക്കേഴ്സ്,’ പിതാവിൻ്റെ സാമൂഹ്യസേവന സന്നദ്ധത ബാബു പണിക്കരും മാതൃകയാക്കുന്നു

രോ ദിവസവും നൂറ് കണക്കിന് മലയാളികളാണ് ‘ഓപ്പറേഷൻ ഗംഗ’ വഴി യുക്രെയ്നിലെ യുദ്ധഭൂമിയിൽ നിന്ന് ഡൽഹിയിൽ എത്തുന്നത്. തീർത്തും സൗജന്യമായാണ് കേന്ദ്ര സർക്കാർ അവരെ ഇന്ത്യയിൽ എത്തിക്കുന്നത്. രക്ഷാ ദൗത്യം നടത്തുന്നതിന് വർഷങ്ങളുടെ ചരിത്രമുണ്ട് ഇന്ത്യയ്ക്ക്.

ഇറാൻ ഇറാഖ് യുദ്ധകാലം മുതൽ തുടങ്ങിയതാണ് അത്. ഗിന്നസ് ബുക്ക് വേൾഡ് റെക്കോഡിൽ ഇടം നേടുവാൻ ഗൾഫ് യുദ്ധ കാലത്ത് സാധിച്ചു. 1.76 ലക്ഷം വ്യക്തികളെയാണ് അന്ന് ഇന്ത്യൻ സർക്കാർ യുദ്ധമുഖത്ത് നിന്ന് രക്ഷിച്ചത്.

Signature-ad

യുക്രെയ്ൻ യുദ്ധ ഭൂമിയിൽ നിന്ന് വരുന്നവരെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൗജന്യമായാണ് കേരള സർക്കാരും എത്തിക്കുന്നത്. യുക്രെയ്നിൽ നിന്ന് വരുന്ന മലയാളികളെ ഡൽഹിയിലെ വിമാന താവളങ്ങളിൽ നിന്ന് കേരള ഹൗസിലും അവിടെ നിന്ന് കേരളത്തിലേക്ക് പോകാൻ വിമാന താളത്തിലും സൗജന്യമായി എത്തിക്കുന്നത് പണിക്കേഴ്സ് ട്രാവൽസാണ്.

1991- ലെ ഗൾഫ് യുദ്ധക്കാലത്ത് ഡൽഹിയിലും മുംബയിലുമായിരുന്നു ഇന്ത്യക്കാരെ എത്തിച്ചിരുന്നത്. ഇന്ത്യൻ രക്ഷാ ദൗത്യത്തിന്റെ ഭാഗമായി യുദ്ധഭൂമിയിൽ നിന്ന് എത്തിയ1.76 ലക്ഷം ജനങ്ങളിൽ പകുതിയും മലയാളികളായിരുന്നു. സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് വെറും കയ്യോടെ ഡൽഹിയിൽ എത്തിയ മലയാളികളെ സൗജന്യമായി അന്ന് വിമാന താവളത്തിൽ നിന്ന് കേരള ഹൗസിൽ എത്തിച്ചത് പണിക്കേഴ്സ് ട്രാവൽസായിരുന്നു. അന്ന് ഇ.ആർ.സി പണിക്കരായിരുന്നു പണിക്കേഴ്സ് ട്രാവൽസിൻ്റെ സാരഥി.

വർഷങ്ങൾക്കിപ്പുറം പണിക്കേഴ്സ് ട്രാവൽസ് മറ്റൊരു യുദ്ധമുഖത്ത് നിന്ന് എത്തുന്നവർക്ക് സൗജന്യ സേവനം നടത്തുന്നത് സമൂഹം അഭിനന്ദിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. കേന്ദ്രവും കേരളവും സർക്കാർ ഖജനാവിലെ പണമാണ് ചില വഴിക്കുന്നത്. കോവിഡ് മഹാമാരിയിൽ ടൂറിസം രംഗം വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് സൗജന്യ സേവനം നടത്തുന്ന പണിക്കേഴ്സ് ട്രാവൽസിന്റെ ഉടമ ബാബു പണിക്കരെ സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവർ അഭിനന്ദിച്ചു.

ബാബു പണിക്കരെ ആദരിച്ചു

യുക്രെയ്നിലെ യുദ്ധ ഭൂമിയിൽ നിന്ന് ഡൽഹിയിലെത്തുന്ന മലയാളികൾക്ക് ഡൽഹിയിലെ യാത്ര സൗജന്യമായി ഒരുക്കിയ പണിക്കേഴ്സ് ട്രാവൽസ് ഉടമ ബാബു പണിക്കരെ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു.എം.എഫ്.) ഗ്ലോബൽ കൺവീനർ പൗലോസ് തീപ്പാല പൊന്നാട അണിയിച്ച് ആദരിച്ചു.
ഡൽഹി സഫ്ദർജംഗ് ക്ലബിന്റെ ഹാളിൽ നടന്ന ചടങ്ങിൽ ഡബ്ലിയു.എം.എഫ് പ്രസിഡന്റ് ജോബി നെടുംകുന്നേൽ അധ്യക്ഷനായിരുന്നു. സജികുമാർ, ഡോ. കെ.സി. ജോർജ് , ജോസഫ് കൂവക്കൽ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംസാരിച്ചു.

Back to top button
error: