കൊച്ചി: സ്വകാര്യ ഭാഗങ്ങളിൽ പോലും ടാറ്റു കുത്തിക്കാൻ പോയവരാണ് ഇപ്പോൾ മീറ്റു പരാതിയുമായി ഇറങ്ങിയിരിക്കുന്നതെന്ന് ആന്റി ടെററിസം സൈബര്‍ വിങ്ങ് സംഘടനയുടെ സ്ഥാപകനായ നിക്‌സണ്‍ ജോണ്‍.പങ്കാളിയോ ഭര്‍ത്താവോ കാണേണ്ട ഒരു സ്ത്രീയുടെ രഹസ്യ ലൈംഗികാവയവങ്ങള്‍ ഇത്തരത്തില്‍ ചിത്രം വരയ്ക്കാന്‍ തുറന്ന് നല്കുന്നത് ഭയാനകമായ കാര്യമാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിനു മീതേ ഉള്ള ലൈംഗിക അരാജകത്വത്തിന്റെയും അസാന്മാര്‍ഗികതയുടേയും കടന്നു കയറ്റമാണിതെന്നും നിക്‌സണ്‍ പറയുന്നു.
ടാറ്റൂ വരയ്ക്കുവാന്‍ ടാറ്റൂകാരന്റെ മുന്നില്‍ വിവസ്ത്രയാകുന്ന പെണ്‍കുട്ടികള്‍ നശിപ്പിക്കുന്നത് ഒരു നാടിന്റെ മഹത്തായ പൈതൃകമാണെന്നും വരയ്ക്കാന്‍ വിവസ്ത്രരാകുന്നവരും, വരയ്ക്കുന്ന ആളും എല്ലാം ചെയ്യുന്നത് തെറ്റാണെന്ന് നിക്‌സണ്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.യുവതികളുടെ രഹസ്യ ഭാഗങ്ങളില്‍ ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചു എന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു നിക്സൺ.