KeralaNEWS

അന്താരാഷ്ട്ര വനിത ദിനമായ നാളെ കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്രചെയ്യാം;മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യമായി നേടാം 

കൊച്ചി: ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് അന്താരാഷ്ട്ര വനിത ദിനമായ നാളെ കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്രചെയ്യാം.ഒപ്പം മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യമായി നേടുകയും ചെയ്യാം.
ഏതുസ്റ്റേഷനില്‍നിന്നും ഏതു സ്റ്റേഷനിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ രാവിലെ 10.30 ന് മെന്‍സ്ട്രുവല്‍ കപ്പ് ബോധവത്കരണ പരിപാടിയും സൗജന്യ വിതരണവും ഉണ്ടാകും.എച്ച്‌.എല്‍.എല്‍, ഐ.ഒ.സി.എല്‍, കൊച്ചി മെട്രോ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യ വിതരണം ഇടപ്പള്ളി, എം.ജി റോഡ്, ആലുവ, കളമശേരി, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളില്‍ ഉണ്ടാകും.

Back to top button
error: